For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: 'ഇങ്ങോട്ട് പ്രകോപിപ്പിച്ചാല്‍ അങ്ങോട്ടും തിരിച്ചടിക്കും' - ഇംഗ്ലണ്ട് പരിശീലകന്‍

ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ചരിത്ര ജയമാണ് വിരാട് കോലിയും സംഘവും നേടിയെടുത്തത്. ചരിത്രം ഉറങ്ങുന്ന ലോര്‍ഡ്‌സില്‍ വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ഇന്ത്യ ജയം നേടിയെടുത്തത്. അഞ്ചാം ദിനം ഇംഗ്ലണ്ട് വിജയം സ്വപ്‌നം കണ്ടിരുന്നെങ്കിലും ഇന്ത്യയുടെ പേസ് കരുത്തിന് മുന്നില്‍ ആതിഥേയരുടെ കണക്കുകൂട്ടലുകളെല്ലാം പിഴച്ചു.

ഇരുടീമും ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവെച്ചതോടെ വാക് പോരാട്ടത്തിനും കുറവില്ലായിരുന്നു. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനും തമ്മില്‍ നടന്ന വാക് പോരാട്ടവും ജസ്പ്രീത് ബുംറയും ജോസ് ബട്‌ലറും തമ്മിലുണ്ടായ വാക് പോരാട്ടവുമെല്ലാം മത്സരത്തെ ആവേശകരമാക്കി. ഇപ്പോഴിതാ ഇന്ത്യ പ്രകോപിപ്പിച്ചതിനാലാണ് തിരിച്ചും പ്രകോപിച്ചതെന്നും ഇതില്‍ വിട്ടുവീഴ്ചക്കില്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുഖ്യ പരിശീലകനായ ക്രിസ് സില്‍വര്‍വുഡ്.

chrissilverwood

ഇങ്ങോട്ട് പ്രകോപ്പിച്ചാല്‍ അങ്ങോട്ടും തിരിച്ചടിക്കും.കളത്തില്‍ വാക്‌പോരാട്ടം നടത്തുന്നതിന് ഞങ്ങള്‍ക്ക് ഭയമില്ല. ടെസ്റ്റ് മത്സരങ്ങളെ ആവേശകരമാക്കുന്നത് അത്തരം വാക് പോരാട്ടങ്ങളാണെന്നാണ് വ്യക്തിപരമായ അഭിപ്രായം. തോല്‍വിയില്‍ നിരാശയുണ്ടെങ്കിലും മികച്ചൊരു മത്സരമായിരുന്നു അത്. കളത്തില്‍ എപ്പോഴും ആവേശം കാണാന്‍ സാധിക്കുമായിരുന്നു. രണ്ട് രാജ്യങ്ങളെ പ്രതിനിധീകരിക്കുന്നവരുടെ വൈകാരികമായ പ്രകടനങ്ങളായിരുന്നു അത്.ആദ്യ ഇന്നിങ്‌സില്‍ അവര്‍ ആന്‍ഡേഴ്‌സനെ ഉന്നം ഇട്ടു എന്നതില്‍ സംശയമില്ല. ഇന്ത്യയുടെ വാലറ്റത്തില്‍ നിന്ന് ഏറ്റ തിരിച്ചടിയില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളും'-ക്രിസ് സില്‍വര്‍വുഡ് പറഞ്ഞു.

മത്സരത്തില്‍ ആന്‍ഡേഴ്‌സനെ ഇന്ത്യന്‍ താരങ്ങള്‍ മാനസികമായി ഉന്നം വെച്ചിരുന്നു. ബുംറ ആന്‍ഡേഴ്‌സനെതിരേ എറിഞ്ഞ ഓവറില്‍ ഇന്ത്യ ആ ആക്രമണോത്സുകത കാട്ടി. മത്സര ശേഷം രാഹുല്‍ നടത്തിയ തുറന്ന് പറച്ചിലിലും ഈ വാക് പോരാട്ടം വ്യക്തമാക്കിയിരുന്നു. ഞങ്ങളിലൊരാളെ തൊട്ടാന്‍ 11 പേരും ചേര്‍ന്ന് തിരിച്ചടിക്കുമെന്നാണ് രാഹുല്‍ പറഞ്ഞത്.

വിരാട് കോലി ആക്രമണോത്സുകതയോടെയാണ് മത്സരത്തിലുടെനീളം കളിച്ചത്. പേസര്‍ മുഹമ്മദ് സിറാജും ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാരെ നിരന്തരം പ്രകോപിപ്പിച്ചിരുന്നു. ഐപിഎല്ലിന്റെ വരവോടെയാണ് സ്ലഡ്ജിങ് കുറഞ്ഞത്. മുന്‍ കാലങ്ങളെ അപേക്ഷിച്ച് ഇപ്പോള്‍ സ്ലെഡ്ജിങ്ങുകള്‍ കുറവാണ്. എന്നാല്‍ ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ കൂടുതല്‍ വാക് പോരാട്ടങ്ങള്‍ പ്രതീക്ഷിക്കാം. മൂന്ന് മത്സരങ്ങള്‍ ഇനിയും പരമ്പരയില്‍ ശേഷിക്കുന്നുണ്ട്.25ന് ലീഡ്‌സിലാണ് മൂന്നാം ടെസ്റ്റ് നടക്കുന്നത്. പരമ്പരയില്‍ 1-0ന് ഇന്ത്യ മുന്നിലാണ്.

Story first published: Wednesday, August 18, 2021, 15:38 [IST]
Other articles published on Aug 18, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+