Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: പൊരുതി വീണ് ഇന്ത്യ, സൂര്യകുമാറിന്റെ സെഞ്ച്വറി വിഫലം, ഇംഗ്ലണ്ടിന് ആശ്വാസ ജയം

1

നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യില്‍ പൊരുതിത്തോറ്റ് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് മുന്നോട്ട് വെച്ച 216 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് 9 വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. വന്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യയെ ഇത്രയും മികച്ച നിലയിലേക്കെത്തിച്ചത് സൂര്യകുമാര്‍ യാദവിന്റെ (117) സെഞ്ച്വറി പ്രകടനമാണ്. മൂന്നാം മത്സരത്തില്‍ തോറ്റെങ്കിലും ആദ്യ രണ്ട് മത്സരവും ജയിച്ച ഇന്ത്യ മൂന്ന് മത്സര പരമ്പര 2-1ന് സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സാണ് നേടിയത്. ഡേവിഡ് മലാന്‍ (77), ലിയാം ലിവിങ്സ്റ്റണ്‍ (42*), ജേസണ്‍ റോയ് (27) എന്നിവരാണ് ഇംഗ്ലണ്ട് നിരയില്‍ തിളങ്ങിയത്. ഇന്ത്യക്കായി ഹര്‍ഷല്‍ പട്ടേലും രവി ബിഷ്നോയിയും രണ്ട് വിക്കറ്റ് വീതം പങ്കിട്ടു.

1

ആദ്യം ബാറ്റിങ്ങിനിറങ്ങി ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം തന്നെ ഓപ്പണിങ്ങില്‍ ലഭിച്ചു. ജേസണ്‍ റോയിയും ജോസ് ബട്ലറും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 31 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ആദ്യ മത്സരങ്ങളില്‍ നിരാശപ്പെടുത്തിയ ബട്ലര്‍ 9 പന്തില്‍ 2 ഫോറും 1 സിക്സുമടക്കം 18 റണ്‍സുമായി മുന്നേറവെ ആവേഷ് ഖാന്‍ മടക്ക ടിക്കറ്റ് നല്‍കി. ബട്ലറുടെ ബാറ്റില്‍ തട്ടി കുറ്റിതെറിച്ചു. രണ്ടാം വിക്കറ്റില്‍ ഡേവിഡ് മലാനും ജേസണ്‍ റോയിയും ചേര്‍ന്നും ഭേദപ്പെട്ട കൂട്ടുകെട്ട് സൃഷ്ടിച്ചു.

1

സ്‌കോര്‍ബോര്‍ഡില്‍ 61 റണ്‍സുള്ളപ്പോള്‍ ജേസണ്‍ റോയിയെ ഉമ്രാന്‍ മാലിക് പുറത്താക്കി. 26 പന്തില്‍ ഒരു സിക്സും ഫോറുമടക്കം 27 റണ്‍സ് നേടിയ റോയ് ഉമ്രാന്‍ ഓഫ്സൈഡ് പന്തില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. നാലാം നമ്പറില്‍ എത്തിയ ഫില്‍ സാള്‍ട്ടിനും കാര്യമായൊന്നും ചെയ്യാനായില്ല. 6 പന്തില്‍ എട്ട് റണ്‍സെടുത്ത താരത്തെ ഹര്‍ഷല്‍ പട്ടേല്‍ സ്ലോ ഫുള്‍ട്ടോസിലൂടെ ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു.

ഒരുവശത്ത് ഡേവിഡ് മലാന്‍ കത്തിക്കയറി. 39 പന്തില്‍ ആറ് ഫോറും അഞ്ച് സിക്സുമടക്കം 77 റണ്‍സെടുത്ത മലാനെ 17ാം ഓവറിന്റെ മൂന്നാം പന്തില്‍ രവി ബിഷ്നോയ് മടക്കി. സ്വീപ് ഷോട്ടിന് ശ്രമിച്ച മലാന്റെ എഡ്ജില്‍ തട്ടി പന്ത് ഉയര്‍ന്നപ്പോള്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് അനായാസ ക്യാച്ചിലൂടെ പുറത്താക്കി. മലാന്‍ പുറത്താവുമ്പോള്‍ നാല് വിക്കറ്റിന് 168 എന്ന മികച്ച നിലയിലായിരുന്നു ഇംഗ്ലണ്ട്.

1

മോയിന്‍ അലിയെ ഇതേ ഓവറില്‍ രവി ബിഷ്നോയ് ഗോള്‍ഡന്‍ ഡെക്കാക്കി. ആദ്യ പന്തില്‍ത്തന്നെ വലിയ ഷോട്ടിന് ശ്രമിച്ച മോയിന്‍ അലിയെ ഹര്‍ഷല്‍ പട്ടേല്‍ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. രണ്ട് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ബിഷ്നോയ് രണ്ട് വമ്പന്‍ വിക്കറ്റുകള്‍ നേടിയത്. ലിയാം ലിവിങ്സ്റ്റണ്‍ ഒരു വശത്ത് റണ്‍സുയര്‍ത്തി. വിരാട് കോലി ലിവിങ്സ്റ്റണെ കൈവിട്ടത് കളഞ്ഞത് ഇന്ത്യക്ക് തിരിച്ചടിയായി.

ഹാരി ബ്രോക്കിനെ (19) ഹര്‍ഷല്‍ പുറത്താക്കി. ലിയാം ലിവിങ്സ്റ്റണും (29 പന്തില്‍ 42) പുറത്താവാതെ നിന്നു. ക്രിസ് ജോര്‍ദാന്‍ (3 പന്തില്‍ 11) റണ്ണൗട്ടായി. ലിവിങ്സ്റ്റണ്‍ നാല് സിക്സാണ് നേടിയത്. ഇന്ത്യക്കായി രവി ബിഷ്നോയിയും ഹര്‍ഷല്‍ പട്ടേലും രണ്ട് വിക്കറ്റ് വീതം പങ്കിട്ടപ്പോള്‍ ആവേഷ് ഖാനും ഉമ്രാന്‍ മാലിക്കും ഓരോ വിക്കറ്റും വീഴ്ത്തി.

1

മറുപടിക്കിറങ്ങിയ ഇന്ത്യയുടെ തുടക്കം പാളി. ടോപ് ഓഡര്‍ നിരാശപ്പെടുത്തി. റിഷഭ് പന്ത് (1), വിരാട് കോലി (11), രോഹിത് ശര്‍മ (11) എന്നിവര്‍ ചെറിയ സ്‌കോറില്‍ മടങ്ങിയതോടെ പവര്‍പ്ലേയില്‍ പ്രതീക്ഷിച്ച നേട്ടത്തിലേക്കെത്താന്‍ ഇന്ത്യക്കായില്ല. 31 റണ്‍സിനെ മൂന്ന് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ സൂര്യകുമാര്‍ യാദവും ശ്രേയസ് അയ്യരും (28) ചേര്‍ന്ന് മുന്നോട്ട് കൊണ്ടുപോയി. 119 റണ്‍സിന്റെ കൂട്ടുകെട്ടാണ് നാലാം വിക്കറ്റില്‍ ഇരുവരും സൃഷ്ടിച്ചത്. ശ്രേയസ് സ്‌ട്രൈക്ക് കൈമാറി കളിച്ചപ്പോള്‍ സൂര്യയാണ് കടന്നാക്രമിച്ചത്.

1

ശ്രേയസ് മടങ്ങുമ്പോള്‍ ഇന്ത്യ 15.1 ഓവറില്‍ നാല് വിക്കറ്റിന് 150 എന്ന നിലയിലായിരുന്നു. ദിനേഷ് കാര്‍ത്തിക് വീണ്ടും നിരാശപ്പെടുത്തി. അനാവശ്യ ഷോട്ടിന് ശ്രമിച്ച് 7 പന്തില്‍ 6 റണ്‍സ് നേടി കാര്‍ത്തിക് എല്‍ബിയില്‍ കുടുങ്ങുകയായിരുന്നു. രവീന്ദ്ര ജഡേജക്ക് (7) വെടിക്കെട്ട് ആവര്‍ത്തിക്കാനായില്ല. ഒരുവശത്ത് സൂര്യകുമാര്‍ പൊരുതി നോക്കിയെങ്കിലും വിജയത്തിലേക്കെത്തിക്കാനായില്ല.

55 പന്തില്‍ 14 ഫോറും 6 സിക്‌സും ഉള്‍പ്പെടെ 117 റണ്‍സുമായി സൂര്യ മടങ്ങുമ്പോള്‍ ഇന്ത്യ 18.5 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ്. ഇന്ത്യയുടെ വാലറ്റത്തെ പിടിച്ചുകെട്ടിയ ഇംഗ്ലണ്ട് ബൗളര്‍മാര്‍ക്കായി. ഇതോടെ ഇന്ത്യയുടെ പോരാട്ടം 20 ഓവറില്‍ 9 വിക്കറ്റിന് 198 എന്ന നിലയില്‍ അവസാനിച്ചു. 17 റണ്‍സിന്റെ ജയം ഇംഗ്ലണ്ടിന്.

1

പ്ലേയിങ് 11: ഇന്ത്യ-രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, ദിനേഷ് കാര്‍ത്തിക്, രവീന്ദ്ര ജഡേജ, ഹര്‍ഷല്‍ പട്ടേല്‍, ആവേഷ് ഖാന്‍, ഉമ്രാന്‍ മാലിക്, രവി ബിഷ്‌നോയ്

ഇംഗ്ലണ്ട്- ജേസണ്‍ റോയ്, ജോസ് ബട്‌ലര്‍, ഡേവിഡ് മലാന്‍, ഫില്‍ സാള്‍ട്ട്, ലിയാം ലിവിങ്സ്റ്റണ്‍, ഹാരി ബ്രൂക്ക്, മോയിന്‍ അലി, ഡേവിഡ് വില്ലി, ക്രിസ് ജോര്‍ദാന്‍, റിച്ചാര്‍ഡ് ഗ്ലെസന്‍, റീസി ടോപ്ലി

Story first published: Sunday, July 10, 2022, 22:57 [IST]
Other articles published on Jul 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+