For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: റിഷഭിനെ അറിയുമോ? ജയ്‌സ്വാളിനെ ട്രോളിയ ഡക്കെറ്റിന് രോഹിത്തിന്റെ മറുപടി- വൈറല്‍

ധരംശാല: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തേയും മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുകയാണ്. ആദ്യത്തെ നാല് മത്സരത്തില്‍ നിന്ന് തന്നെ പരമ്പര നേടിയെടുക്കാന്‍ ഇന്ത്യക്കായി. അതുകൊണ്ടുതന്നെ അഞ്ചാം മത്സരവും ജയിച്ച് ഇംഗ്ലണ്ടിനെ നാണംകെടുത്തി നാട്ടിലേക്ക് മടക്കി അയക്കാനാവും ഇന്ത്യ ശ്രമിക്കുക. ഇംഗ്ലണ്ട് ശക്തമായ താരങ്ങളുടെ നിരയാണെങ്കിലും ബാസ്‌ബോള്‍ ശൈലിയില്‍ ഇന്ത്യയില്‍ കസറാനായില്ല.

ഇംഗ്ലണ്ടിന്റെ എല്ലാ പ്രതീക്ഷകളും തകര്‍ത്തത് ഇന്ത്യയുടെ യശ്വസി ജയ്‌സ്വാളിന്റെ പ്രകടനമാണ്. രണ്ട് ഇരട്ട സെഞ്ച്വറി ഉള്‍പ്പെടെ 655 റണ്‍സോടെയാണ് ജയ്‌സ്വാള്‍ പരമ്പരയില്‍ മിന്നിച്ചത്. അഞ്ചാം ടെസ്റ്റ് നടക്കാനിരിക്കെ റെക്കോഡ് നേട്ടമാണ് ജയ്‌സ്വാള്‍ സ്വപ്‌നം കാണുന്നത്. എന്നാല്‍ ജയ്‌സ്വാളിന്റെ പ്രകടനത്തിന്റെ ക്രഡിറ്റ് ഇംഗ്ലണ്ടിന്റെ ബാസ്‌ബോളിനാണെന്നാണ് ഇംഗ്ലണ്ട് ഓപ്പണര്‍ ബെന്‍ ഡക്കെറ്റ് പറഞ്ഞത്. എന്നാല്‍ ഇംഗ്ലണ്ട് ഓപ്പണര്‍ക്ക് വായടപ്പിക്കുന്ന മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ.

റിഷഭ് പന്തിനെ ചൂണ്ടിക്കാട്ടിയാണ് ഡക്കെറ്റിന് രോഹിത് മറുപടി നല്‍കിയിരിക്കുന്നത്. അഞ്ചാം ടെസ്റ്റിന് മുന്നോടിയായി നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് രോഹിത് ശര്‍മയുടെ പ്രതികരണം. 'പന്ത് എന്ന് വിളിക്കുന്ന ഒരു താരം ഞങ്ങളുടെ ടീമിലുണ്ടായിരുന്നു. അവന്‍ കളിക്കുന്നത് ബെന്‍ ഡക്കെറ്റ് കണ്ടിട്ടില്ലെന്നാണ് തോന്നുന്നത്' എന്നാണ് രോഹിത് ശര്‍മ ചിരിച്ചുകൊണ്ട് പറഞ്ഞത്. ഇംഗ്ലണ്ടില്‍ പോയി വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ചവനാണ് റിഷഭ്.

ടെസ്റ്റില്‍ ജെയിംസ് ആന്‍ഡേഴ്‌സനെപ്പോലും റിവേഴ്‌സ് സ്‌കൂപ്പ് കളിച്ച് ഞെട്ടിച്ച താരമാണ് റിഷഭ്. ഓസ്‌ട്രേലിയയില്‍ ഇന്ത്യയെ രണ്ട് തവണ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലേക്കെത്തിച്ചത് റിഷഭിന്റെ പ്രകടനമാണ്. ഏത് ബൗളറേയും കടന്നാക്രമിക്കുന്ന റിഷഭ് കാട്ടിയ ഹീറോയിസം ബാസ്‌ബോള്‍ ശൈലിയില്‍ കളിക്കുന്നുവെന്ന് പറയുന്ന ഇംഗ്ലണ്ട് ടീമിലെ ഒരു താരത്തിനും അവകാശപ്പെടാനാവില്ല. ഇടം കൈ ബാറ്റിങ്ങുകൊണ്ട് കടന്നാക്രമിക്കുന്ന റിഷഭ് ഇപ്പോള്‍ പരിക്കേറ്റ് ദേശീയ ടീമില്‍ നിന്ന് പുറത്താണ്.

ben duckett

കാര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ റിഷഭ് വരുന്ന ഐപിഎല്ലിലൂടെ തിരിച്ചുവരാനൊരുങ്ങുകയാണ്. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകസ്ഥാനത്ത് റിഷഭ് പന്തുണ്ടാവും. എന്നാല്‍ ഇന്ത്യന്‍ ടീമിലേക്കുള്ള റിഷഭിന്റെ തിരിച്ചുവരവ് ടി20 ലോകകപ്പിലൂടെ ഉണ്ടായേക്കില്ല. സിംബാബ് വെക്കെതിരായ ടി20 പരമ്പരയിലൂടെ റിഷഭ് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താനാണ് സാധ്യത. വരുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ റിഷഭ് ഇന്ത്യന്‍ ടീമിലുണ്ടാവും.

ജയ്‌സ്വാള്‍ നേരത്തെ മുതല്‍ ഇതേ ശൈലിയില്‍ കളിക്കുന്ന താരമാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ജയ്‌സ്വാള്‍ മിടുക്കനാണ്. ഭയമില്ലാത്ത ബാറ്റ്‌സ്മാനാണ് ജയ്‌സ്വാള്‍. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന ജയ്‌സ്വാളിനെ ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ ശൈലി സ്വാധീനിക്കാന്‍ യാതൊരു സാധ്യതയുമില്ല. വെടിക്കെട്ട് ബാറ്റിങ് കണ്ട് പ്രചോദനം ഉള്‍ക്കൊള്ളാന്‍ വീരേന്ദര്‍ സെവാഗ് ഉള്‍പ്പെടെ പല സീനിയര്‍ താരങ്ങളും ഇന്ത്യക്കുണ്ട്. അതുകൊണ്ടുതന്നെ ഡക്കെറ്റിന്റെ പരാമര്‍ശത്തിനെതിരേ നിരവധി ട്രോളുകളാണുയരുന്നത്.

മുന്‍ ഇംഗ്ലണ്ട് നായകന്‍ നാസര്‍ ഹുസൈനും ഡക്കെറ്റിന് പരിഹസിക്കുകയാണ് ചെയ്തത്. 'ജയ്‌സ്വാള്‍ നിന്നെ കണ്ടല്ല പഠിച്ചത്. അവന്‍ കണ്ട് വളര്‍ന്നത് ഇതിലും മികച്ച വെടിക്കെട്ട് ബാറ്റിങ്ങാണ്. എന്തെങ്കിലും പഠിക്കണമെങ്കില്‍ അവനെ കണ്ട് പഠിക്കണം. മാനസികമായി അല്‍പ്പം നൈരാശ്യം ഇംഗ്ലണ്ട് താരങ്ങള്‍ക്കുണ്ടെന്നാണ് കരുതുന്നത്. അതാണ് ഇത്തരം പരാമര്‍ശങ്ങള്‍ക്ക് കാരണം' നാസര്‍ ഹുസൈന്‍ പറഞ്ഞു. ഇംഗ്ലണ്ട് ബാസ്‌ബോള്‍ ശൈലിയില്‍ ഇന്ത്യയെ വിറപ്പിക്കാനാണ് ശ്രമിച്ചത്.

എന്നാല്‍ ഇന്ത്യന്‍ സ്പിന്നര്‍മാരുടെ മികവിന് മുന്നില്‍ ഉത്തരം ഇല്ലാതെ പോയി. ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും കറക്കി വീഴ്ത്തിയപ്പോള്‍ ജസ്പ്രീത് ബുംറ പേസ് ബൗളിങ്ങുകൊണ്ടും വിറപ്പിച്ചു. ആക്രമണ ബാറ്റിങ് എന്താണെന്ന് ഇംഗ്ലണ്ടിനെ പഠിപ്പിക്കുന്ന പ്രകടനമാണ് ഇന്ത്യയുടെ ബാറ്റിങ് നിര കാഴ്ചവെച്ചതെന്ന് പറയാം. എന്തായാലും അഞ്ചാം ടെസ്റ്റ് ജയിച്ച് ആശ്വാസത്തോടെ മടങ്ങാന്‍ ഇംഗ്ലണ്ടിനാവുമോയെന്നത് കണ്ടറിയാം.

Story first published: Thursday, March 7, 2024, 8:25 [IST]
Other articles published on Mar 7, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+