Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: സഞ്ജുവിനെ വിളിക്കാന്‍ വരട്ടെ!! നാണംകെട്ടിട്ടും കൂസലില്ലാതെ മുന്‍ കോച്ച്, പറഞ്ഞതിങ്ങനെ

ഇംഗണ്ടിനെതിരേ വ്യാഴാഴ്ച ഡു ഓര്‍ ഡൈ മാച്ചിന് ടീം ഇന്ത്യ കച്ചമുറുക്കവെ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ കളിപ്പിക്കണമന്ന ആവശ്യവും ശക്തമാണ്. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും അവസരമില്ലാതെ ബെഞ്ചിലിരുന്ന അദ്ദേഹം ടീമിലേക്കു മടങ്ങിയെത്തിയേക്കുമെന്നും സൂചനകളുണ്ട്.

എന്നാല്‍ സഞ്ജുവിനെ ടീമിലേക്കു കൊണ്ടു വരാന്‍ സമയമായിട്ടില്ലെന്ന വളരെ വിചിത്രമായ അഭിപ്രായപ്രകടനം നടത്തിയിരിക്കുകയാണ് മുന്‍ അസിസ്റ്റന്റ് കോച്ചും മറുനാടന്‍ മലയാളിയുമായ അഭിഷേക് നായര്‍. ഇതിന്റെ കാരണവും അദ്ദേഹം വിശദീകരിക്കുകയാണ്.

SANJU SAMSON

കഴിഞ്ഞ ദിവസം നോട്ടിങ്ഹാമില്‍ നടന്ന മൂന്നാം ടി20യില്‍ 125 റണ്‍സിനാണ് ഇന്ത്യയെ ഇംഗ്ലണ്ട് മുക്കിയത്. 202 റണ്‍സിന്റെ വലിയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ വെറും 76ന് ഓള്‍ഔട്ടാവുകായിരുന്നു.

IND vs ENG: സഞ്ജു വീണ്ടും ഓപ്പണര്‍!! തെറിക്കുക 2 പേര്‍, ഈ 11 ഇറക്കാന്‍ ധൈര്യമുണ്ടോ? ജയമുറപ്പ്

IND vs ENG: സഞ്ജു വീണ്ടും ഓപ്പണര്‍!! തെറിക്കുക 2 പേര്‍, ഈ 11 ഇറക്കാന്‍ ധൈര്യമുണ്ടോ? ജയമുറപ്പ്

ഈ കളിയിലെ പരാജയത്തിനു ശേഷം ഇന്ത്യന്‍ സംഘം ടീം ഹോട്ടലില്‍ നിന്നും മടങ്ങിപ്പോകവെ വി വാണ്ട് സഞ്ജു, വി വാണ്ട് സഞ്ജൂവെന്ന് ആരാധകരുടെ മുദ്രാവാക്യവും ഉയര്‍ന്നിരുന്നു.

സഞ്ജുവിനെ ഇറക്കാനായില്ല

ഇന്ത്യന്‍ ബാറ്റിങ് നിര ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാണക്കേടിലേക്കു കഴിഞ്ഞ ദിവസം കൂപ്പുകുത്തിയെങ്കിലും പരിഭ്രാന്തി വേണ്ടെന്നും സഞ്ജു സാംസണിനെ കളിപ്പിക്കേണ്ടെന്നുമാണ് അഭിഷേക് നായരുടെ അഭിപ്രായം. സ്റ്റാര്‍ സ്‌പോര്‍ട്‌സിനോടു സംസാരിക്കുകയയിരുന്നു അദ്ദേഹം.

' ഇംഗ്ലണ്ടുമായി ആദ്യം കളിച്ച രണ്ടു മല്‍സരങ്ങളിലും ആദ്യം ബാറ്റ് ചെയ്ത ശേഷം 190 റണ്‍സ് ടീം നേടിയിരുന്നു. പക്ഷെ റണ്‍ചേസില്‍ (മൂന്നാം ടി20) അവര്‍ ശരിക്കും പതറി. കാരണം സാഹചര്യങ്ങളെ വിലയിരുത്തുകയോ, ശരിയായ താളം കണ്ടെത്തുകയോ ചെയ്തില്ല.

പാനിക്ക് ബട്ടണ്‍ അമര്‍ത്താന്‍ ഇനിയും സമയമായിട്ടില്ല. അതിനായി ടീമില്‍ മാറ്റവും വരുത്തരുത്. ഇനി സഞ്ജു സാംസണ്‍ ടീമിലേക്കു വരികയാണെങ്കില്‍ അദ്ദേഹം വിജയിച്ച പൊസിഷന്‍ (ഓപ്പണിങ്) തന്നെ നല്‍കുകയും വേണം'- അഭിഷേക് വ്യക്തമാക്കി.

IND vs ENG: സഞ്ജു വന്നേ പറ്റൂ!! പുറത്താവുക ഇഷാനും തിലകുമല്ല; പാര്‍ഥീവിന്റെ 11

IND vs ENG: സഞ്ജു വന്നേ പറ്റൂ!! പുറത്താവുക ഇഷാനും തിലകുമല്ല; പാര്‍ഥീവിന്റെ 11

കഴിഞ്ഞ ഐസിസി ടി20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായിട്ടും സഞ്ജുവിനെ ഇപ്പോള്‍ ഇന്ത്യ മാറ്റി നിര്‍ത്തുന്നതിരേ വലിയ വിമര്‍ശനങ്ങളുയരുന്നുണ്ട്. മൂന്ന് ഇന്നിങ്‌സുകളില്‍ കാര്യമായി തിളങ്ങാന്‍ കഴിയാത്തതു കാരണമാണ് അദ്ദേഹം ടീമില്‍ നിന്നും പുറത്താക്കപ്പെട്ടത്. ആദ്യം അയര്‍ലാന്‍ഡിനെതിരേ (5, 0) നിരാശപ്പെടുത്തിയ സഞ്ജു പിന്നാലെ ഇംഗ്ലണ്ടുമായുള്ള ആദ്യ ടി20യിലും (1) നിറമങ്ങി.

തിലകിനെ പ്രൊമോട്ട് ചെയ്യൂ

ഇന്ത്യക്കു വേണ്ടി അഞ്ചാം നമ്പറില്‍ ഇറങ്ങിയ ശേഷം ബാറ്റിങില്‍ തുടരെ ഫ്‌ളോപ്പായി കൊണ്ടിരിക്കുന്ന വൈസ് ക്യാപ്റ്റന്‍ തിലക് വര്‍മയെ ബാറ്റിങില്‍ മുന്‍നിരയിലേക്കു പ്രൊമോട്ട് ചെയ്യണമെന്നാവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ പേസര്‍ വരുണ്‍ ആരോണ്‍. അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഇന്ത്യന്‍ കോമ്പിനേഷനെ പറ്റി ഇതേ ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

TILAK VARMA

'തിലക് വര്‍മയെ പോലെയൊരു മികച്ച ബാറ്റര്‍ നിങ്ങള്‍ക്കുള്ളപ്പോള്‍ അയാളെ മുന്‍നിരയില്‍ കളിക്കാന്‍ അയക്കണം. മൂന്നാം നമ്പറില്‍ അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി ഗംഭീരമാണ്. ആ പൊസിഷനില്‍ രണ്ടു സെഞ്ച്വറികളും സ്‌കോര്‍ ചെയ്തിട്ടുണ്ട്. നാലാം നമ്പറിലെ ശരാശരി 40ന് അടുത്തുമാണ്.

മുന്‍നിരയില്‍ കഴിവ് തെളിയിച്ച ബാറ്ററാണ് തിലക്. സമ്മര്‍ദ്ദങ്ങളെ തന്നിലേക്കു അലിയിച്ച ശേഷം അവസാനത്തേക്ക് ആക്രമിക്കാനും സാധിക്കും. ശരിയായ ബാറ്റര്‍മാരെ, ശരിയായ സമയത്ത്, ശരിയായ പൊസിഷനില്‍ കളിപ്പിക്കുന്നത് ഇന്ത്യ മിസ് ചെയ്യുകയാണ് '- ആരോണ്‍ വിശദമാക്കി.

Story first published: Wednesday, July 8, 2026, 22:21 [IST]
Other articles published on Jul 8, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+