Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആകാശ്ദീപ് ഇതു കുറച്ചു കടന്നുപോയി!! 'പുലിവാല്‍' പിടിച്ച് പേസര്‍, ഡിക്കെ കലിപ്പില്‍; സംഭവമിങ്ങനെ

ഓവല്‍: അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ അഗ്രസീവ് ഓപ്പണര്‍ ബെന്‍ ഡക്കെറ്റിനു നല്‍കിയ വിചിത്രമായ യാത്രയയപ്പിന്റെ പേരില്‍ പുലിവാല്‍ പിടിച്ചിരിക്കുകയാണ് ഇന്ത്യന്‍ പേസര്‍ ആകാശ്ദീപ്. വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് മുന്‍ താരങ്ങളുള്‍പ്പെടെ പല കോണുകളില്‍ നിന്നും അദ്ദേഹം ഇപ്പോള്‍ നേരിടുന്നത്.

ആകാശ്ദീപിന്റെ പെരുമാറ്റം അതിരു കടന്നുപോയെന്നാണ് പലരും ഒരേ സ്വരത്തില്‍ ചൂണ്ടിക്കാണിക്കുന്നത്. ടി20 ശൈലിയില്‍ തകര്‍ത്തടിച്ച ഡക്കെറ്റ് ടീമിനു സ്‌ഫോടനാത്മക തുടക്കം നല്‍കിയ ശേഷമാണ് ക്രീസ് വിട്ടത്. 38 ബോളില്‍ താരം അടിച്ചെടുത്തത് 43 റണ്‍സാണ്. അഞ്ചു ഫോറുകളും രണ്ടു സിക്‌സറും ഇതിലുള്‍പ്പെടുന്നു.

BEN DUCKETT

ഡക്കെറ്റിന്റെ മടക്കം

ഓവലില്‍ ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 224 റണ്‍സിനു മറുപടിയില്‍ തീപ്പൊരി തുടക്കമാണ് ഓപ്പണിങ് ജോടികളായ സാക്ക് ക്രോളിയും ബെന്‍ ഡക്കെറ്റും നല്‍കിയത്. ടി20 ശൈലിയില്‍ ഇരുവരും അനായാസം റണ്‍സ് വാരിക്കൂട്ടിയതോടെ 10 ഓവറില്‍ ഇംഗ്ലണ്ട് 71ലെത്തി.

ഈ ജോടി ഇന്ത്യയില്‍ നിന്നും കളി പൂര്‍ണമായും തട്ടിയെടുക്കുമെന്നു ഭയന്നിരിക്കെയാണ് 13ാം ഓവറില്‍ ഡക്കെറ്റിനെ മടക്കി ആകാശ്ദീപ് ടീമിനു ആദ്യ ബ്രേക്ക്ത്രൂ നല്‍കിയത്. അഞ്ചാമത്തെ ബോളില്‍ റിവേഴ്‌സ് സ്വീപ്പിു ശ്രമിക്കവെ എഡ്ജായ ഡക്കെറ്റിനെ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേല്‍ പിടികൂടുകയായിരുന്നു. വിക്കറ്റെടുത്തതിനു പിന്നാലെ ഡക്കെറ്റിന്റെ മുന്നിലേക്കു വന്നാണ് ആകാശ്ദീപ് ആഹ്ലാദപ്രകടനം നടത്തിയത്.

മാത്രമല്ല പുറത്തായി മടങ്ങിയ ഡക്കെറ്റിനു അടുത്തേക്കേു വന്ന ആകാശ്ദീപ് തോളില്‍ കൈയിട്ട് പലതും സംസാരിച്ച് കൂടെ നടക്കുകയായിരുന്നു. തമാശരൂപേണയാണ് ആകാശ്ദീപിന്റെ സംസാരമെന്നു മുഖത്തെ ചിരിയില്‍ കാണാമായിരുന്നു. പക്ഷെ ഡക്കെറ്റ് അല്‍പ്പം ഗൗരവത്തിലാണ് കാണപ്പെട്ടത്. ഡക്കെറ്റിനൊപ്പം നടന്ന ആകാശ്ദീപിനെ പിന്നീട് കെഎല്‍ രാഹുല്‍ പിടിച്ചുമാറ്റുകയും ചെയ്യുകയായിരുന്നു.

വിമര്‍ശിച്ച് ഡിക്കെയും അതേര്‍ട്ടനും

ആകാശ്ദീപിന്റെ പ്രവര്‍ത്തിയെ കമന്ററിക്കിടെ രൂക്ഷമായാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കും ഇംഗ്ലണ്ടിന്റെ മുന്‍ താരം മൈക്കല്‍ അതേര്‍ട്ടനും വിമര്‍ശിച്ചത്. ഇന്ത്യന്‍ പേസറുടെ ഈ പെരുമാറ്റം അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നാണ് ഇരുവരും ഒരേ സ്വരത്തില്‍ ചൂണ്ടിക്കാട്ടിയത്.

AKASHDEEP

ഡക്കെറ്റിനു ആകാഷശ്ദീപ് യാത്രയയപ്പ് നല്‍കിയിരിക്കുകയാണ്. അതു തീര്‍ത്തും അനാവശ്യമായിരുന്നു. പക്ഷെ ഇന്ത്യ ഏതു വിധേനയും ആഗ്രഹിച്ച വിക്കറ്റാണിത്. ഡിക്കെ, നിങ്ങളെ പുറത്താക്കിയ ശേഷം എത്ര തവണ അതേ ബൗളര്‍ തോളില്‍ കൈയിട്ടിട്ടുണ്ടെന്നും തനിക്കൊപ്പം കമന്ററി പറഞ്ഞ കാര്‍ത്തികിനോടു അതേര്‍ട്ടന്‍ ചോദിച്ചു.

ഒരു ബാറ്ററെ യാത്രയാക്കേണ്ട ശരിയായ വഴിഇതാണോ എന്ന കാര്യത്തില്‍ എനിക്കുറപ്പില്ല. പ്രത്യേകിച്ചും വിക്കറ്റെടുത്ത അതേ ബൗളര്‍ തന്നെ ഇങ്ങനെ ചെയ്യുന്നത് ശരിയാണെന്ന് അഭിപ്രായമില്ല. ബെന്‍ ഡക്കെറ്റ് പെരുമാറിയതു പോലെ പലരും പെരുമാറുകയും ചെയ്യില്ല. പരസ്പരം വളരെ നന്നായി അറിയുന്നതു പോലെയയായിരുന്നു ഇരുവരുടെയും പെരുമാറ്റമെന്നും ഡിക്കെ വ്യക്തമാക്കി.

Story first published: Friday, August 1, 2025, 20:22 [IST]
Other articles published on Aug 1, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+