For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: മിന്നിച്ച് യുവ പേസര്‍, ആകാശിനെ വളര്‍ത്തിയത് കോലിയോ? കാര്‍ത്തിക് പറയുന്നു

റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലൂടെ ഇന്ത്യന്‍ ടീമിലേക്ക് വരവറിയിച്ചിരിക്കുകയാണ് ആകാശ് ദീപ്. ജസ്പ്രീത് ബുംറക്ക് വിശ്രമം ലഭിച്ചപ്പോള്‍ പകരക്കാരനായാണ് യുവ പേസറെ ഇന്ത്യ പ്ലേയിങ് 11ല്‍ ഉള്‍പ്പെടുത്തിയത്. ആഭ്യന്തര ക്രിക്കറ്റില്‍ ബംഗാളിന്റെ താരമായ ആകാശ് ഐപിഎല്ലില്‍ ആര്‍സിബിയുടെ താരമാണ്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങള്‍ക്കൊടുവില്‍ അര്‍ഹിച്ച വിളിയാണ് താരത്തിന് ലഭിച്ചിരിക്കുന്നത്. ഇതിനോട് നീതികാട്ടുന്ന പ്രകടനം കാഴ്ചവെക്കാന്‍ ആകാശിന് സാധിച്ചു.

ഇംഗ്ലണ്ടിന്റെ മൂന്ന് പ്രധാന വിക്കറ്റുകള്‍ വീഴ്ത്താന്‍ ആകാശിന് സാധിച്ചു. ബെന്‍ ഡക്കെറ്റിനെ വീഴ്ത്തി തുടങ്ങിയ ആകാശ് ഒലി പോപ്പിനേയും സാക്ക് ക്രോളിയേയും പുറത്താക്കി. അരങ്ങേറ്റ മത്സരത്തിലൂടെത്തന്നെ ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന താരമാകാന്‍ ആകാശിനായി. ഇന്ത്യന്‍ ടീമിലേക്ക് ആകാശിനെ വളര്‍ത്തിയതിന് പിന്നില്‍ വിരാട് കോലിക്കും ആര്‍സിബിക്കും എന്തെങ്കിലും പങ്കുണ്ടോ? ആര്‍സിബിയില്‍ ആകാശിന്റെ സഹതാരമായിരുന്ന ദിനേഷ് കാര്‍ത്തിക് പറയുന്നത് ഇങ്ങനെയാണ്.

'ആകാശിന്റെ മികച്ച പ്രകടനത്തിന്റെ അഭിനന്ദനം ആര്‍സിബിക്ക് അര്‍ഹതപ്പെട്ടതാണ്. മൂന്ന്, നാല് വര്‍ഷം മുമ്പ് ആര്‍സിബി കണ്ടെത്തിയ താരമാണ് ആകാശ്. അവര്‍ നടത്തിയ കഠിനാധ്വാനമാണ് ആകാശിന്റെ പ്രകടനം മെച്ചപ്പെടുത്തിയത്' എന്നാണ് ജിയോ സിനിമയില്‍ സംസാരിക്കവെ കാര്‍ത്തിക് പറഞ്ഞത്. 2021ലാണ് ആകാശ് ആര്‍സിബിയിലേക്കെത്തുന്നത്. വാഷിങ്ടണ്‍ സുന്ദറിന് പരിക്കേറ്റപ്പോള്‍ പകരക്കാരനായാണ് ആകാശിന്റെ വരവ്.

എന്നാല്‍ 2022ലാണ് ടീമുമായി ഔദ്യോഗിക കരാര്‍ ലഭിച്ചത്. ആര്‍സിബിക്കായി ഏഴ് മത്സരം കളിച്ച് ആറ് വിക്കറ്റുകളാണ് ആകാശ് നേടിയത്. ആര്‍സിബിയില്‍ ആകാശ് എത്തുമ്പോള്‍ വിരാട് കോലിയായിരുന്നു നായകന്‍. കോലി നല്‍കിയ പിന്തുണയെക്കുറിച്ച് ആകാശ് തുറന്ന് പറഞ്ഞിട്ടുണ്ട്. ആര്‍സിബിയിലേക്ക് വിളിയെത്തുന്നതിന് മുമ്പ് ബംഗാള്‍ നായകനായ മനോജ് തിവാരി തന്നോട് പറഞ്ഞ കാര്യങ്ങള്‍ നേരത്തെ തന്നെ ആകാശ് പങ്കുവെച്ചിരുന്നു.

akash deep

'എല്ലാവരേയും പോലെ കോലിയേയും ധോണിയേയുമെല്ലാം ടിവിയില്‍ കാണുന്നതല്ലാതെ നേരിട്ട് കാണാന്‍ അവസരം ലഭിക്കുമെന്ന് കരുതിയിരുന്നില്ല. എന്റെ മനസില്‍ അവരെല്ലാം സൂപ്പര്‍ ഹീറോസാണ്. വിരാട് കോലിയോടൊപ്പം ഡ്രസിങ് റൂം പങ്കിടുമെന്നത് സ്വപ്‌നത്തില്‍ പോലുമില്ലാത്ത കാര്യമായിരുന്നു. ആര്‍സിബിയിലേക്ക് വിളിയെത്തിയപ്പോള്‍ മനോജ് ഭായ് (മനോജ് തിവാരി) പറഞ്ഞത് വിരാട് ഇന്ത്യയുടെ നായകനും സൂപ്പര്‍ താരവുമാണെന്നാണ്.

അതുകൊണ്ടുതന്നെ കോലിയുടെ ശ്രദ്ധ പിടിച്ചുപറ്റാനായാല്‍ ഐപിഎല്ലില്‍ കൂടുതല്‍ അവസരം ലഭിക്കാനും ഭാവിയില്‍ ഇന്ത്യക്കായി കളിക്കാനും അവസരം ലഭിക്കുമെന്നാണ്. നിനക്ക് മികച്ച പേസ് ബൗളറാകാനുള്ള കഴിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ കോലിയുടെ ശ്രദ്ധ നേടിയെടുക്കാനാണ് ശ്രമിച്ചത്. പരിശീലന മത്സരത്തിലും നെറ്റ്‌സിലും മികവ് കാട്ടിയതോടെയാണ് എനിക്ക് കരാര്‍ ലഭിച്ചതെന്നും ആകാശ് പറഞ്ഞു. കോലി എല്ലാ താരങ്ങളേയും ശ്രദ്ധിക്കുന്നുണ്ടാവും.

എന്റെ കാര്യങ്ങള്‍ ഇങ്ങോട്ട് ചോദിച്ചപ്പോള്‍ ശരിക്കും അത്ഭുതപ്പെട്ടു. എന്റെ ജീവിതവും കരിയറും കഷ്ടപ്പാടുകളുമെല്ലാം അദ്ദേഹത്തിന് നേരത്തെ അറിയാമായിരുന്നു. ഇതെന്നെ അത്ഭുതപ്പെടുത്തി. നിനക്ക് അര്‍ഹതയുള്ളതുകൊണ്ടാണ് ഇന്ന് ഇവിടെ നില്‍ക്കുന്നത്. അതുകൊണ്ടുതന്നെ നീ ആരാണെന്ന് പ്രകടനം കൊണ്ട് കാട്ടിക്കൊടുക്കണമെന്നാണ് അദ്ദേഹം പറഞ്ഞതെന്നും ആകാശ് വെളിപ്പെടുത്തി. നല്ല ഉയരക്കൂടതലുള്ള താരമാണ് ആകാശ്.

140നോടടുത്ത് വേഗത്തില്‍ തുടര്‍ച്ചയായി പന്തെറിയാനും കഴിവുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തലമുറ മാറ്റം പതിയെ നടന്നുകൊണ്ടിരിക്കെ ഭാവിയില്‍ പേസ് നിരയുടെ മുഖമായി മാറാന്‍ കഴിവുള്ളവനാണ് ആകാശെന്ന് പറയാം. മുഹമ്മദ് ഷമിയെപ്പോലെ സ്റ്റംപിലേക്ക് സ്വിങ് ചെയ്യിക്കാന്‍ ആകാശിന് കഴിവുണ്ട്. ഇത് എല്ലാവര്‍ക്കും എളുപ്പത്തില്‍ സാധിക്കുന്ന കാര്യമല്ല. ആദ്യ മത്സരത്തിലൂടെത്തന്നെ തന്റെ നിലവാരം കാട്ടിക്കൊടുക്കാന്‍ ആകാശിന് സാധിച്ചുവെന്ന് പറയാം.

Story first published: Friday, February 23, 2024, 14:41 [IST]
Other articles published on Feb 23, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+