IND vs ENG: ഡിക്കെയുടെ പ്രവചനം ഫലിക്കുമോ? വിജയികളെ കുറിച്ച് പറഞ്ഞത് ഇങ്ങനെ!!
ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ ഈയാഴ്ച ആരംഭിക്കാനിരിക്കുന്ന അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലെ വിജയികളെക്കുറിച്ച് വമ്പന്‍ പ്രവചനം നടത്തിയിരിക്കുകയാണ് മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക്. വളരെ പെട്ടെന്നു തന്നെ ഇതു വൈറലായി മാറുകയും ചെയ്തു. പരമ്പരയുടെ സ്‌കോര്‍ ലൈനിനെക്കുറിച്ചുള്ള ഡിക്കെയുടെ വാക്കുകളാണ് ക്രിക്കറ്റ് പ്രേമികളെ ശരിക്കും ഞെട്ടിച്ചത്. പ്രവചനം ശ്രദ്ധിക്കപ്പെടാനുള്ള പ്രധാന കാരണവും ഇതു തന്നെയാണ്.
ഐസിസി ലോത ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ (2025-27) നാലാം സൈക്കിളില്‍ ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും കന്നി പരമ്പര കൂടിയാണിത്. അതുകൊണ്ടു തന്നെ ജയവുമായി ഡബ്ല്യുടിസി പോയിന്റ് പട്ടികയില്‍ മുന്നേറ്റം നടത്താന്‍ തന്നെയായിരിക്കും ഇരുടീമുകളുടെയും ലക്ഷ്യം. പുതിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണ് ഈ ഡബ്ല്യുടിസി ഇന്ത്യയെ നയിക്കുന്നതെന്ന പ്രത്യേകത കൂടി ഈ പരമ്പരയ്ക്കുണ്ട്.

പരമ്പരയില്‍ ആരു വിജയിക്കും?
സ്‌കൈ ക്രിക്കറ്റുമായി (SKY cricket) സംസാരിക്കവെയാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയുടെ ഫലം എന്താവുമെന്നു ദിനേശ് കാര്‍ത്തിക് പ്രവചിച്ചത്.
ഇംഗ്ലണ്ട് ടീം ഈ പരമ്പരയില്‍ 3-1നു വിജയിക്കുമെന്ന അഭിപ്രായമായിരുന്നു എനിക്കു എല്ലായ്‌പ്പോഴുമുണ്ടായിരുന്നത്. പക്ഷെ ഇംഗ്ലണ്ടിന്റെ ബൗളിങ് ആക്രമണവും പരിക്കേറ്റവരുടെ നിരയും കണ്ടതിനു ശേഷം പരമ്പര 2-2ന് അവസാനിക്കുമെന്നാണ് തനിക്കു തോന്നുന്നതെന്നു ഡിക്കെ വ്യക്തമാക്കി.
നേരത്തേ ഇന്ത്യയുടെ അവസാനത്തെ ഇംഗ്ലണ്ട് പര്യടനവും (2021-22) 2-2നു സമനിലയില്‍ കലാശിച്ചിരുന്നു വെന്നതാണ് കൗതുകകരമായ കാര്യം. പരമ്പരയില്‍ ഒരു സമയത്തു 2-1നു ലീഡ് ചെയ്യാന്‍ ഇന്ത്യക്കായിരുന്നു. ജേതാക്കളാവാന്‍ അവസാന ടെസ്റ്റില്‍ സമനില മാത്രമാണ് വേണ്ടിയിരുന്നത്. പക്ഷെ അഞ്ചാം ഡെസ്റ്റില്‍ ജയിച്ച ഇംഗ്ലണ്ട് 2-2നു ഒപ്പമെത്തുകയായിരുന്നു.
കഴിഞ്ഞ വര്‍ഷമാദ്യമാണ് ഇന്ത്യയും ഇംഗ്ലണ്ടും അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ അവസാനമായി കൊമ്പുകോര്‍ത്തത്. നാട്ടില്‍ നടന്ന ഈ പരമ്പരയില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ 4-1നു തകര്‍ത്തുവിടുകയും ചെയ്തിരുന്നു. അന്നത്തെ കനത്ത പരാജയത്തിനു ഇത്തവണ സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ പകരം ചോദിക്കാനുള്ള സുവര്‍ണാവസരമാണ് ഇംഗ്ലണ്ടിനു ലഭിച്ചിരിക്കുന്നത്.
ബെന്‍ സ്‌റ്റോക്‌സ് നയിക്കുന്ന ഇംഗ്ലീഷ് ടീമിനെ വീഴ്ത്തുകയെന്നത് ഇത്തവണ ഇന്ത്യക്കു ഏറെക്കുറെ അസാധ്യം തന്നെയായിരിക്കും. കാരണം 2022ന്റെ പകുതിയോടെ അദ്ദേഹം നായകസ്ഥാനമേറ്റെടുത്തതിനു ശേഷം നാട്ടില്‍ ഒരു ടെസ്റ്റ് പരമ്പര പോലും ഇംഗ്ലണ്ട് തോറ്റിട്ടില്ല. ഇന്ത്യയെ തീര്‍ച്ചയായും ഭയപ്പെടുത്തുന്ന റെക്കോര്‍ഡ് തന്നെയാണിത്.
ഇംഗ്ലണ്ടിലെ റെക്കോര്‍ഡ്
ഇംഗ്ലണ്ടില്‍ ഇതുവരെ കളിച്ചിച്ചുള്ള ടെസ്റ്റ് മല്‍സരങ്ങളുടെ റെക്കോര്‍ഡ് നോക്കിയാല്‍ അതു ഇന്ത്യന്‍ ടീമിനു സന്തോഷിക്കാന്‍ വക നല്‍കുന്നതല്ല. അവസാനമായി ഇംഗ്ലീഷ് മണ്ണില്‍ ഇന്ത്യക്കു ഒരു റെഡ് ബോള്‍ പരമ്പര വിജയിക്കാനായത് 2007ല്‍ മുന്‍ ഇതിഹാസ താരം രാഹുല്‍ ദ്രാവിഡിന്റെ ക്യാപ്റ്റന്‍സിയിലാണ്. അന്നു 1-0നായിരുന്നു ഇന്ത്യന്‍ വിജയം.

അന്നു ലോര്‍ഡ്‌സിലെ ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ സമനനയില്‍ കുരുക്കാന്‍ ദ്രാവിഡിനും സംഘത്തിനും കഴിഞ്ഞു. നോട്ടിങ്ഹാമിലെ രണ്ടാമങ്കത്തില്‍ ഇന്ത്യ ഏഴു വിക്കറ്റിന്റെ സര്‍പ്രൈസ് വിജയം കൊയ്യുകയായിരുന്നു. പിന്നീട് ഓവലിലെ അവസാന ടെസ്റ്റ് സമനിലയായതോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയും ഇന്ത്യ പോക്കറ്റിലാക്കുകയായിരുന്നു.
2011ലെ ഇംഗ്ലണ്ട് പര്യടത്തില്‍ ഇന്ത്യന്‍ 0-4ന് തൂത്തുവാരപ്പെടുകയായിരുന്നു. 2014ലെ അടുത്ത പര്യടനത്തില്‍ ഇംഗ്ലീഷ് ടീം 3-1നും ഇന്ത്യയുടെ കഥ കഴിച്ചു. 2018ല്‍ അഞ്ചു ടെസ്റ്റുകളുടെ പരമ്പരയാണ് ഇംഗ്ലണ്ടില്‍ ഇന്ത്യ കളിച്ചത്. പക്ഷെ ഇതില്‍ 1-4നു നാണംകെട്ട് മടങ്ങാനായിരുന്നു വിധി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications