For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ലോകകപ്പിലെ തന്ത്രം പയറ്റൂ! ഇംഗ്ലണ്ടിനെ തീര്‍ക്കാം, ഡിക്കെയുടെ ഉപദേശം ഇങ്ങനെ

ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയില്‍ 0-1നു പിറകിലായതോടെ ഇന്ത്യന്‍ ടീമിനു നിര്‍ണായക ഉപദേശം നല്‍കിയിരിക്കുകയാണ് വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്. ക്രിക്ക്ബസിന്റെ ഷോയില്‍ സംസാരിക്കവെയാണ് പരമ്പരയിലേക്കു ശക്തമായി തിരിച്ചുവരാനുള്ള വഴി ഇന്ത്യക്കു അദ്ദേഹം നിര്‍ദേശിച്ചത്. കഴിഞ്ഞ വര്‍ഷം നാട്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പില്‍ വിജയകരമായി പരീക്ഷിച്ച അതേ തന്ത്രം ടെസ്റ്റ് പരമ്പരയിലും ഇന്ത്യ പിന്തുടരണമെന്നാണ് കാര്‍ത്തിക് പറയുന്നത്.

ഹൈദരാബാദ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനോടു ഇന്ത്യ 28 റണ്‍സിനു പരാജയപ്പെട്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു മുന്‍നിര ബാറ്ററുടെ സമ്മര്‍ദ്ദത്തെക്കുറിച്ച് താന്‍ ഒരുപാട് തവണ ചിന്തിച്ചിട്ടുണ്ടെന്നു ഡിക്കെ പറയുന്നു. മുന്‍നിര ബാറ്ററാവുമ്പോഴുള്ള സമ്മര്‍ദ്ദത്തെക്കുറിച്ച് എനിക്കറിയാം. ബൗളര്‍മാര്‍ നന്നായി പന്തെറിയുമെന്നത് ശരിയാണ്. പക്ഷെ ചില സമയങ്ങളില്‍ ഏതു തരത്തിലുള്ള ഷോട്ടുകളാണ് കളിക്കേണ്ടതെന്നു അറിയാതെ വരും.

ROHIT SHARMA

എനിക്കു പൂര്‍ണമായും ഇക്കാര്യം മനസ്സിലാക്കാന്‍ സാധിക്കും. പക്ഷെ വ്യത്യസ്ത ഘട്ടങ്ങളില്‍ ഇന്ത്യക്കു ഈ വെല്ലുവിളികളെ മറികടക്കേണ്ടതായി വരും. അതുകൊണ്ടു തന്നെയാണ് കഴിഞ്ഞ ഏകദിന ലോകകപ്പ് വളരെ സ്‌പെഷ്യലായിരുന്നുവെന്നു താന്‍ കരുതുന്നതെന്നും കാര്‍ത്തിക് വിശദമാക്കി.

കഴിഞ്ഞ ഏകദിന ലോകകപ്പില്‍ രോഹിത് ശര്‍മ ടീമിനെ മുന്നില്‍ നിന്നും നയിച്ചതായും ശ്രേയസ് അയ്യരും ഇതേ രീതിയാണ് പിന്തുടര്‍ന്നതെന്നും ഇതു മറ്റു ബാറ്റര്‍മാര്‍ക്കുമേലുള്ള സമ്മര്‍ദ്ദം കുറച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇംഗ്ലണ്ടുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ രണ്ടാമിന്നിങ്‌സില്‍ ഇത്തരമൊരു അഗ്രസീവ് സമീപനം ശ്രേയസിന്റെ ബാറ്റിങില്‍ കാണാന്‍ കഴിഞ്ഞില്ലെന്നും ദിനേശ് കാര്‍ത്തിക് നിരീക്ഷിച്ചു.

തന്റെ ഷോട്ടുകളിലൂടെ രോഹിത് ശര്‍മ കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ അക്ഷരാര്‍ഥത്തില്‍ മുന്നില്‍ നിന്നും നയിക്കുകയായിരുന്നു. ഒരുപാട് തവണ ശ്രേയസ് അയ്യരും ഇതേ ശൈലി തന്നെ പിന്തുടരുകയും ചെയ്തിരുന്നു. ഇതു ടീമിലെ മറ്റു ബാറ്റര്‍മാരുടെയെല്ലാം സമ്മര്‍ദ്ദം കുറയ്ക്കുവാനും സഹായിച്ചിരുന്നു. അതാണ് ഇംഗ്ലണ്ടുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീം മിസ്സ് ചെയ്തത്. ശ്രേയസ് അയ്യരുടെ ബാറ്റിങിലും അത്തരമൊരു പോസിറ്റീവ് സമീപനം നമ്മള്‍ കണ്ടില്ല. വലിയ ഷോട്ടുകള്‍ കളിക്കാനുള്ള ധൈര്യവും കാണിച്ചില്ല.

SHREYAS IYER

സ്പിന്നര്‍മാരെ കടന്നാക്രമിക്കാനും വലിയ ഷോട്ടുകള്‍ കളിക്കാനും ശേഷിയുള്ള താരമാണ് ശ്രേയസ്. പക്ഷെ സമ്മര്‍ദ്ദം അവനെ തളര്‍ത്തുകയായിരുന്നു. ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാര്‍ മാനസികമായി ഏതു അവസ്ഥയിലൂടെയാണ് കടന്നുപോവുന്നതെന്നു എനിക്കു മനസ്സിലാവും. പക്ഷെ അവര്‍ക്കു അതു മറികടക്കേണ്ടതുണ്ടെന്നും കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ച മുതല്‍ വിശാഖപട്ടണത്താണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റിനു തുടക്കമാവുന്നത്.

അതിനിടെ പരമ്പരയിലേക്കു ശക്തമായ തിരിച്ചുവരവ് നടത്താന്‍ തയ്യാറെടുക്കുന്ന ഇന്ത്യക്കു അപ്രതീക്ഷിത തിരിച്ചടി നേരിട്ടിരിക്കുകയാണ്. പരിക്കു കാരണം സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലിനെയും സൂപ്പര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെയും രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കു നഷ്ടമായി. ഒന്നാം ടെസ്റ്റിന്റെ നാലാം ദിനം ഇന്ത്യയുടെ രണ്ടാമിന്നിങ്‌സില്‍ ബാറ്റ് ചെയ്യവെയാണ് ജഡ്ഡുവിന്റെ കണംകാലിനു പരിക്കേറ്റത്.

രാഹുലാവട്ടെ മല്‍സരശേഷം കാല്‍ത്തുടയ്ക്കു വേദനയനുഭവപ്പെട്ടതായി ടീം മാനേജ്‌മെന്റിനെ അറിയിക്കുകയായിരുന്നു. ഇവര്‍ക്കു പകരം രണ്ടു പുതുമുഖങ്ങളടക്കം മൂന്നു പേരെയാണ് അടുത്ത ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തിയിരിക്കുന്നത്. വാഷിങ്ടണ്‍ സുന്ദര്‍, പുതുമുഖങ്ങളായ സര്‍ഫറാസ് ഖാന്‍, സൗരഭ് കുമാര്‍ എന്നിവരാണ് ടീമിലിടം പിടിച്ചിട്ടുള്ളത്.

Story first published: Tuesday, January 30, 2024, 9:40 [IST]
Other articles published on Jan 30, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+