For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇതു കള്ളക്കളി!! ഗില്ലും ജയ്‌സ്വാളും ചെയ്തത് തെറ്റ്, കലിപ്പില്‍ ഡിക്കെ; സംഭവമിങ്ങനെ

ഓവല്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനും യുവ ഓപ്പണര്‍ യശസ്വി ജയ്സ്വാളിനുമെതിരേ രൂക്ഷവിമര്‍ശനവുമായി മുന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്. ഇംഗ്ലണ്ടിനെതിരേ പുരോഗമിക്കുന്ന അഞ്ചാം ടെസ്റ്റില്‍ ഇന്ത്യയുടെ രണ്ടാമിന്നിങ്‌സിനിടെയുണ്ടായ ഒരു സംഭവമാണ് ഡിക്കെയെ ചൊടിപ്പിച്ചിരിക്കുന്നത്. ബാറ്റ് ചെയ്യാനായി ക്രീസിലെത്തിയാല്‍ ഒരാള്‍ അതു ചെയ്യണമെന്നും അല്ലാതെ മറ്റു കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം തുറന്നടിച്ചു.

രണ്ടാമിന്നിങ്‌സില്‍ ഇന്ത്യന്‍ ടോട്ടല്‍ 400ന് അടുത്തെത്തിക്കാനും ഇംഗ്ലണ്ടിനു 374 റണ്‍സിന്റെ വിജയലക്ഷ്യ നല്‍കാനും സാധിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചയാള്‍ ജയ്‌സ്വാളാണ്. കരിയറിലെ ആറാം ടെസ്റ്റ് സെഞ്ച്വറി (118) കുറിക്കാന്‍ അദ്ദേഹത്തിനായിരുന്നു. എന്നിട്ടും വിമര്‍ശനവുമായി ഡിക്കെ രംഗത്തു വരാനുള്ള കാരണമെന്താണെന്നു നോക്കാം.

GILL JAISWAL

ഡിക്കെയെ ചൂടാക്കിയതെന്ത്?

ഇന്ത്യയുടെ രണ്ടാമിന്നിങ്‌സില്‍ ബാറ്റ് ചെയ്യവെ യശസ്വി ജയ്‌സ്വാളും ശുഭ്മന്‍ ഗില്ലും മനപ്പൂര്‍വ്വം സമയം വൈകിപ്പിക്കാനുള്ള ശ്രമം നടത്തിയെന്നും ഇതു തീര്‍ച്ചയായും തെറ്റാണെന്നുമാണ് ദിനേശ് കാര്‍ത്തിക് ചൂണ്ടിക്കാണിക്കുന്നത്. സ്‌കൈ സ്‌പോര്‍ട്‌സ് ക്രിക്കറ്റിന്റെ ഷോയില്‍ സംസാരിക്കവെയാണ് ഡിക്കെയുടെ വിമര്‍ശനം.

ഒരു ബൗളര്‍ പന്തെറിയാന്‍ പൂര്‍ണമായി തയ്യാറായി നില്‍ക്കുന്ന സന്ദര്‍ഭത്തില്‍ ബാറ്ററെന്ന നിലയില്‍ അതു നേരിടാന്‍ നിങ്ങള്‍ തയ്യാറായി നില്‍ക്കണമെന്നാണ് ഞാന്‍ കരുതുന്നത്. രവീന്ദ്ര ജഡേജ ഇക്കാര്യത്തില്‍ ഒരു അപവാദമാണ്.

ഒരു ഫാസ്റ്റ് ബൗളര്‍ റെഡിയാണെങ്കില്‍ നിങ്ങളും റെഡിയായിരിക്കേണ്ടത് ആവശ്യമാണ്. പ്രത്യേകിച്ചും നിങ്ങള്‍ നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡിലാവുകയും എന്നിട്ടും വൈകിപ്പിക്കുകയും ചെയ്താല്‍ അതൊരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ഡിക്കെ വ്യക്താക്കി.

ഓവല്‍ ടെസ്റ്റിന്റെ മൂന്നാംദിനം ലഞ്ച് ബ്രേക്കിനു തൊട്ടുമുമ്പുള്ള ഓവറിലെ സംഭവത്തിന്റെ പേരിലാണ് ജയ്‌സ്വാളിനെയും ഗില്ലിനെയും ഡിക്കെ കുറ്റപ്പെടുത്തിയിരിക്കുന്നത്. പേസര്‍ ജോഷ് ടങായിരുന്നു ഈ ഓവര്‍ ബൗള്‍ ചെയ്തത്. ഈ ഓവര്‍ ബ്രേക്കിനു മുമ്പുള്ള അവസാനത്തേതാവണമെന്നു ഉറപ്പിക്കാന്‍ ഗില്ലും ജയ്‌സ്വാളും മനപ്പൂര്‍വ്വം കാര്യങ്ങള്‍ അല്‍പ്പം സ്ലോയാക്കി. സ്‌ട്രൈക്ക് നേരിടുന്നതിനു മുമ്പ് ഗില്‍ അല്‍പ്പസമയം കൂടുതലായി എടുക്കുന്നത് കാണാമായിരുന്നു.

അപ്പോള്‍ നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡിലുണ്ടായിരുന്ന ജയ്‌സ്വാളാവട്ടെ മുടന്തുന്നതും കാല്‍പ്പേശിയിലും നടുവിന്റെ ഭാഗത്തുമെല്ലാം വേദനയുണ്ടെന്നു കാണിക്കുന്നതുമെല്ലാം കാണുകയും ചെയ്തു. ഇതോടെ ബൗളര്‍ ടങിനു പന്തെറിയാന്‍ അല്‍പ്പം കാത്തുനില്‍ക്കേണ്ടിയും വന്നു.

പക്ഷെ ഓണ്‍ഫീല്‍ഡ് അംപയര്‍ ഇതിന്റെ പേരില്‍ ബ്രേക്ക് നല്‍കാനൊന്നു തയ്യാറായതുമില്ല. വളരെ പെട്ടെന്നു തന്നെ ടങ് ബൗള്‍ ചെയ്യാനെത്തുകയും ഓവര്‍ അവസാനിച്ചതോടെ ബ്രേക്കിനും പിരിയുകയായിരുന്നു.

ബ്രേക്ക് സമയത്തു ഗ്രൗണ്ട് വിടവെ ഇംഗ്ലീഷ് ഓപ്പണര്‍മാരായ സാക്ക് ക്രോളിയും ബെന്‍ ഡക്കെറ്റും സമയം വൈകിപ്പിക്കാനുള്ള ജയ്‌സ്വാളിന്റെ നീക്കത്തെ കളിയാക്കുകയും ചെയ്തിരുന്നു. ഇതു കേട്ട് ക്ഷുഭിതനായ അദ്ദേഹം കൈവിരല്‍ ചൂണ്ടി അവരെ നോക്കി രോഷത്തോടെ എന്തോ പറയുകയും ചെയ്തു. എന്നാല്‍ ജയ്‌സ്വാളിനെ ഒപ്പമുണ്ടായിരുന്ന ഗില്‍ ശാന്തനാക്കുകയായിരുന്നു.

YASHASVI JAISWAL

ജയ്‌സ്വാളിനെ പ്രശംസിച്ചു

ബാറ്റിങിനിടെ സമയം വൈകിപ്പിച്ചതില്‍ യശസ്വി ജയ്‌സ്വാളിനെ വിമര്‍ശിച്ചെങ്കിലും ഈ പരമ്പരയിലെ ബാറ്റിങ് പ്രകടനത്തെ ദിനേശ് കാര്‍ത്തിക് പ്രശംസിക്കുകയും ചെയ്തു. 23 കാരനായ താരത്തിന്റെ കരിയറിലെ ആദ്യ ഇംഗ്ലണ്ട് പര്യടനമാണിത്.

41.10 ശരാശരിയില്‍ രണ്ടു വീതം സെഞ്ച്വറിയും ഫിഫ്റ്റികളുമടക്കം 411 റണ്‍സാണ് ജയ്‌സ്വാളിന്റെ സമ്പാദ്യം. ഒന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയുമായി തുടങ്ങിയ അദ്ദേഹം അവസാന ടെസ്റ്റിലെ അവസാന ഇന്നിങ്‌സില്‍ സെഞ്ച്വറിയോടെ തന്നെ ഇതു അവസാനിപ്പിക്കുകയുമായിരുന്നു.

ജയ്‌സ്വാളിനെ സംബന്ധിച്ച മികച്ച പരമ്പരയാണിത്. ഒരു യുവതാരമെന്ന നിലയില്‍ ഇംഗ്ലണ്ടിലെത്തി ആദ്യമായി കളിക്കുകയെന്നത് വലിയ ചാലഞ്ച് തന്നെയാണ്. എല്ലാ പിച്ചുകളും ബാറ്റിങിനു നല്ലതായിരുന്നു. പക്ഷെ ഓവലിലെ ഈ പിച്ചില്‍ അത്ര എളിപ്പമായിരുന്നില്ല. മനസര്‍പ്പിച്ച് നന്നായി തന്നെ ജയ്‌സ്വാള്‍ ബാറ്റ് ചെയ്തുവെന്നും ഡിക്കെ കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, August 3, 2025, 15:38 [IST]
Other articles published on Aug 3, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+