For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: രോഹിത് ഒരു മണ്ടത്തരം കാണിച്ചു! അവര്‍ പറഞ്ഞത് കേട്ടു, തുറന്നു പറഞ്ഞ് ഡിക്കെ

ഇംഗ്ലണ്ടുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ വലിയൊരു മണ്ടത്തരം കാണിച്ചുവെന്നും അടുത്ത മല്‍സരത്തില്‍ ഇതാവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്. ഇംഗ്ലണ്ടിന്റെ രണ്ടാമിന്നിങ്‌സില്‍ അവരുടെ വാലറ്റക്കാര്‍ ബാറ്റ് ചെയ്യവെയാണ് രോഹിത്തിന്റെ ഭാഗത്തു നിന്നും ഫീല്‍ഡ് ക്രമീകരണത്തില്‍ പിഴവ് സംഭവിച്ചതെന്നു ഡിക്കെ ചൂണ്ടിക്കാട്ടി.

രണ്ടാമിന്നിങ്‌സില്‍ 420 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്താന്‍ ഇംഗ്ലണ്ടിനായിരുന്നു. ഇന്ത്യയില്‍ നിന്നും കളി വഴുതിപ്പോവാനുള്ള കാരണവും ഇതു തന്നെയായിരുന്നു. മല്‍സരശേഷം ക്രിക്ക്ബസിനോടു സംസാരിക്കവെയാണ് ഇപ്പോള്‍ കമന്റേറ്റര്‍ കൂടിയായ ഡിക്കെ രോഹിത്തിന്റെ ക്യാപ്റ്റന്‍സിയിലെ പിഴവ് ചൂണ്ടിക്കാട്ടിയത്.

ROHIT SHARMA

അറ്റാക്കിങ് പൊസിഷനുകളില്‍ രോഹിത് ഫീല്‍ഡര്‍മാരെ നിര്‍ത്തിയില്ലെന്നും ഈ കാരണത്താല്‍ ഇംഗ്ലണ്ടിന്റെ വാലറ്റത്തുള്ളവര്‍ക്കു സ്‌കോറിങ് എളുപ്പമായി മാറിയെന്നുമെന്നാണ് ഡിക്കെയുടെ വിലയിരുത്തല്‍. രണ്ടാമിന്നിങ്‌സില്‍ ഇന്ത്യ തീര്‍ച്ചയായും നന്നായി ബൗള്‍ ചെയ്തിട്ടില്ല. അടുത്ത ടെസ്റ്റില്‍ രോഹിത് ശര്‍മ ചെയ്യേണ്ട ഒരു കാര്യം ബൗളര്‍ ക്രമീകരിക്കുന്ന ഫീല്‍ഡിങ് അംഗീകരിക്കാതിരിക്കുകയെന്നതാണ്.

ഒരുപാട് സമയങ്ങളില്‍ ബൗളര്‍മാര്‍ കൂടുതല്‍ ഡിഫന്‍സീവായ ഫീല്‍ഡിങ് ക്രമീകരണം നടത്താന്‍ ശ്രമിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. കൂടുതല്‍ അറ്റാക്കിങായിട്ടുള്ള ഫീല്‍ഡ് ക്രമീകരിക്കാന്‍ ബൗളര്‍മാരെ രോഹിത് പ്രേരിപ്പിക്കണം. ഏറ്റവും കുറഞ്ഞത് ഇംഗ്ലണ്ടിന്റെ വാലറ്റക്കാര്‍, പുതുതായി ക്രീസിലെത്തിയവര്‍ എന്നിവര്‍ക്കെതിരേയെങ്കിലും ഇത്തരം ഫീല്‍ഡിങൊരുക്കണമെന്നും ദിനേശ് കാര്‍ത്തിക് ആവശ്യപ്പെട്ടു.

ടെസ്റ്റ് ക്രിക്കറ്റില്‍ രോഹിത് ശര്‍മ ഒരു കാര്യം മനസ്സിലാക്കേണ്ടത് ആവശ്യമാണ്. തന്റെ ബാറ്റിങ് പോലെ തന്നെ ബോള്‍ കൊണ്ടും കൂടുതല്‍ ആക്രണമോത്സുകത അദ്ദേഹം കാണിക്കേണ്ടതുണ്ട്. ഒമ്പതും പത്തും സ്ഥാനങ്ങളിലുള്ള ഒരു ബാറ്റര്‍ക്കു ടേണിങ് പിച്ചുകളില്‍ ക്രീസിലെത്തിയ ഉടന്‍ അനായാസം സിംഗിളുകള്‍ എടുക്കാന്‍ കഴിയില്ല.അയാളെ അതിനു അനുവദിക്കാനും പാടില്ല. അതു കൂടുതല്‍ ഊര്‍ജത്തോടെ അവരെ തടഞ്ഞുനിര്‍ത്തേണ്ട സമയമാണ്. ഇംഗ്ലണ്ടുമായുള്ള ടെസ്റ്റില്‍ ഈ ഏരിയയിലാണ് രോഹിത്തിനും ഇന്ത്യന്‍ ടീമിനും പിഴവ് പറ്റിയതെന്നും ദിനേശ് കാര്‍ത്തിക് വിലയിരുത്തി.

ഒന്നാമിന്നിങ്‌സില്‍ ഇന്ത്യക്കു 190 റണ്‍സിന്റെ വ്യക്തമായ ലീഡുണ്ടായിരുന്നു. പക്ഷെ രണ്ടാമിന്നിങ്‌സില്‍ ഇംഗ്ലണ്ടിനെ കയറൂരിവിട്ടത് ഇന്ത്യക്കു വിനയായി മാറുകയായിരുന്നു. മോശം ബൗളിങിലും ഫീല്‍ഡിങിലെ പിഴവുകളും ക്യാച്ചുകള്‍ പാഴാക്കിയതുമെല്ലാം ഇംഗ്ലണ്ടിനെ 400 കടക്കാന്‍ സഹായിക്കുകയായിരുന്നു. തുടര്‍ന്നു അവര്‍ നല്‍കിയ 231 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ നാലാം ദിനം 202 റണ്‍സില്‍ തന്നെ കാലിടറി വീഴുകയും ചെയ്തു.

SHREYAS IYER

സ്പിന്നര്‍മാരെ നേരിടാന്‍ മിടുക്കനായ ശ്രേയസ് അയ്യര്‍ രണ്ടാമിന്നിങ്‌സില്‍ ഫ്‌ളോപ്പാവാനുള്ള പ്രധാന കാരണം അമിത സമ്മര്‍ദ്ദമാണെന്നു ഡിക്കെ പറയുന്നു. ഒന്നാമിന്നിങ്‌സില്‍ 35 റണ്‍സാണ് ശ്രേയസ് നേടിയത്. പക്ഷെ രണ്ടാമിന്നിങ്‌സില്‍ 13 റണ്‍സ് മാത്രമെടുത്ത് താരം മടങ്ങുകയായിരുന്നു. കടുത്ത സമ്മര്‍ദ്ദം കാരണം തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ശ്രേയസിനു കളിക്കാന്‍ സാധിച്ചില്ലെന്നും കാര്‍ത്തിക് നിരീക്ഷിച്ചു.

വലിയ ഷോട്ടുകള്‍ കളിക്കാനുള്ള ധൈര്യം ശ്രേയസ് അയ്യരില്‍ കാണാന്‍ സാധിച്ചില്ല. ഓഫ് സ്പിന്നര്‍മാര്‍ക്കെതിരേ വളരെ അനായാസം വലിയ ഷോട്ടുകള്‍ കളിക്കാനും ബൗണ്ടറികളടിക്കാനും ശേഷിയുള്ള താരമാണ് അവന്‍. പക്ഷെ ഇതാണ് സമ്മര്‍ദ്ദം ഒരാളിലുണ്ടാക്കുകയെന്നു നിങ്ങള്‍ കണ്ടു കഴിഞ്ഞു. മതിയായ റണ്‍സ് ഇല്ലെന്നതും ആത്മവിശ്വാസക്കുറവും ടീമിലെ സ്ഥാനം നിലനിര്‍ത്താന്‍ വേണ്ടിയുള്ള ശ്രമവുമെല്ലാം ശ്രേയസിന്റെ പ്രകടനത്തെ ബാധിച്ചിട്ടുണ്ട്.

ഈ കാര്യങ്ങളെല്ലാം ഒരുമിച്ച് വന്നതാണ് അവനെ ഇത്ര മാത്രം സമ്മര്‍ദ്ദത്തിലേക്കു തള്ളിവിട്ടത്. ഇന്ത്യയുടെ ഓരോ മുന്‍നിര ബാറ്ററും എങ്ങനെയുള്ള മാനസികാവസ്ഥയിലൂടെയാവും കടന്നുപോവുകയെന്നു തനിക്കു മനസ്സിലാക്കാന്‍ കഴിയുമെന്നും ദിനേശ് കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു. റെഡ് ബോള്‍ ക്രിക്കറ്റിലെ സമീപകാലത്തെ മോശം പ്രകടനങ്ങളുടെ പേരില്‍ ശ്രേയസിനെതിരേ വിമര്‍ശനങ്ങളുയര്‍ന്നു കഴിഞ്ഞു. 13 ടെസ്റ്റുകളില്‍ നിന്നും 37.75 ശരാശരിയില്‍ 755 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.

Story first published: Monday, January 29, 2024, 15:04 [IST]
Other articles published on Jan 29, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+