IND vs ENG: ഗംഭീറിനെ സഞ്ജു അപമാനിച്ചോ? ആ ആക്ഷന്‍ സംശയകരം!!! വൈറലായി വീഡിയോ
മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടുമായി മാഞ്ചസ്റ്ററില്‍ നടന്ന രണ്ടാം ടി20യില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ടുള്ള വിമര്‍ശനങ്ങള്‍ ഇപ്പോഴും അടങ്ങിയിട്ടില്ല. പല മുന്‍ താരങ്ങളും ടീം മാനേജമെന്റിന്റെ ഈ തീരുമാനത്തിനെതിരേ ആഞ്ഞടിച്ചിരുന്നു. കൂടാതെ സോഷ്യല്‍ മീഡിയയിലും വലിയ ആരാധകരോഷമുണ്ടായിരുന്നു.
അതിനിടെ ഈ മാച്ചിനു തൊട്ടുമുമ്പ് ഗ്രൗണ്ടില്‍ നിന്നുള്ള ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്. കോച്ച് ഗൗതം ഗംഭീറിനെ സഞ്ജു അധിക്ഷേപിച്ചോയെന്ന സംശയങ്ങളും ആരാധകര്‍ ഉന്നയിക്കുന്നുണ്ട്.

Photocredit/X
സംഭവിച്ചതിങ്ങനെ
യുകെ പര്യടനത്തില്‍ ആദ്യം അയര്‍ലാന്‍ഡില്‍ നടന്ന രണ്ടു ടി20കളിലും പിന്നാലെ ഇംഗ്ലണ്ടുമായുള്ള ആദ്യ ടി20യിലും സഞ്ജു സാംസണിനു ബാറ്റിങില്‍ കാര്യമായി തിളങ്ങാനായില്ല. മൂന്നിങ്‌സുകളിലും രണ്ടക്കം തികയ്ക്കാന്‍ സാധിച്ചില്ലെന്നു മാത്രമല്ല, ഒന്നില്‍ ഡെക്കാവുകയും ചെയ്തു.
5, 0, 1 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍. എങ്കിലും ഈ മാര്‍ച്ചില്‍ ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കിയ താരമാണ് സഞ്ജു. പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ മൂന്നു മാച്ചില്‍ നിരാശപ്പെടുത്തിയെങ്കിലും കൂടുതല്‍ അവസരങ്ങള്‍ സഞ്ജു അര്‍ഹിച്ചിരുന്നു.
പക്ഷെ ഇംഗ്ലണ്ടില്‍ രണ്ടാം ടി20യില്‍ തന്നെ അദ്ദേഹം ഒഴിവാക്കപ്പെടുകയായിരുന്നു. പകരം കൗമാര ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശിക്ക് അരങ്ങേറാന്‍ അവസരമൊരുക്കുകയും ചെയ്തു. ടീം മാനേജ്‌മെന്റില്‍ നിന്നും ഇത്തരമൊരു ചതി സഞ്ജു ഒട്ടും തന്നെ പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് പുറത്തു വരുന്ന സൂചനകള്‍.
രണ്ടാം ടി20യില്‍ നിന്നും മാറ്റി നിര്‍ത്തിയതിനെക്കുറിച്ച് കളിക്കു മുന്നോടിയായി പരിശീലനത്തിനിടെ ഗ്രൗണ്ടില്‍ വച്ച് സഞ്ജുവുമായി ഗംഭീര്‍ സംസാരിക്കുന്നതാണ് ഇപ്പോള്‍ വന്ന വീഡിയോയിലുള്ളത്. നേരത്തേ മറ്റൊരു വീഡിയോ വന്നിരുന്നങ്കിലും അതു മറ്റൊരു ആംഗിളില്‍ നിന്നുള്ളതായിരുന്നു. പക്ഷെ ഇപ്പോള്‍ വൈറലായ വീഡിയോയില്‍ കാര്യങ്ങള്‍ വളരെ വ്യക്തമാണ്.
സഞ്ജുവുമായി ഗ്രൗണ്ടില്‍ വച്ച് സംസാരിക്കുന്ന ഗംഭീര്‍. വീഡിയോ കാണാം
സഞ്ജുവിന്റെ തോളില്‍ വച്ച് ഗംഭീര്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് നമുക്കു ദൃശ്യങ്ങളില്‍ കാണാം. എല്ലാം കേട്ട് ഒരു വിളറിയ ചിരിയോടെ സഞ്ജു നില്‍ക്കുകയും ചെയ്യുന്നു. തിരിച്ച് അദ്ദേഹം കോച്ചിനോടു ഒന്നും തന്നെ പറയുന്നത് വീഡിയോയില്‍ ഇല്ല. ഒടുവില്‍ സംസാരം പൂര്‍ത്തിയായ ശേഷം സഞ്ജുവിനു ഗംഭീര്‍ കൈ കൊടുക്കുകയായിരുന്നു.

അതിനു പിന്നാലെ വാച്ചിലേക്കു ഒന്നു നോക്കിയ ശേഷം സഞ്ജു ജോഗിങും തുടര്‍ന്നു. ഈ സമയത്താണ് താഴേക്കു നോക്കിയ ശേഷം ദേഷ്യത്തോടെ തുപ്പുന്ന തരത്തിലുള്ള ആക്ഷന്‍ സഞ്ജു കാണിച്ചത്. ഇതാണ് ആരാധകരെയും സംശയത്തിലാക്കിയിരിക്കുന്നത്. ഗംഭീറിനോടുള്ള ദേഷ്യ കാരണം അദ്ദേഹം അധിക്ഷേപിച്ചതാണോ ഇതെന്ന തരത്തിലാണ് വീഡിയോയ്ക്കു താഴെ പലരും കമന്റ് ചെയ്തിരിക്കുന്നത്.
തെറി പറഞ്ഞ ശേഷം കോച്ചിനെ സഞ്ജു കാര്‍ക്കിച്ച് തുപ്പിയതാണോയെന്നു പോലും ചിലര്‍ സംശയം പ്രകടിപ്പിക്കുന്നുണുണ്ട്. പക്ഷെ സത്യം എന്താണെന്നു വ്യക്തമല്ല. പക്ഷെ ഒരു കാര്യം തീര്‍ച്ചയാണ്, ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടതില്‍ അദ്ദേഹത്തിനു കടുത്ത അമര്‍ഷവും വേദനയുമുണ്ട്. ഗംഭീര്‍ സംസാരിക്കുമ്പോഴുള്ള സഞ്ജുവിന്റെ ശരീരഭാഷയില്‍ ഇതു നമുക്കു കാണുകയും ചെയ്യും.
അതേസമയം, ചൊവ്വാഴ്ച രാത്രി ട്രെന്റ് ബ്രിഡ്ജില്‍ നടക്കാനിരിക്കുന്ന മൂന്നാം ടി20യില്‍ അദ്ദേഹത്തെ പ്ലെയിങ് ഇലവനിലേക്കു തിരികെ വിളിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications


