For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പന്തിന്റെ പരിക്ക് 'അഭിനയം'!! നിയമം ലംഘിച്ചു? അത് ഔട്ട് തന്നെ; ഗുരുതര ആരോപണം

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടുമായുള്ള നാലാം ടെസ്റ്റില്‍ ഗുരുതര പരിക്കേറ്റിട്ടും ബാറ്റിങിനിറങ്ങിയ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ റിഷഭ് പന്തിന്റെ പോരാട്ടവീര്യത്തെ ലോകം മുഴുവന്‍ വാഴ്ത്തുമ്പോള്‍ മറുഭാഗത്ത് ഗുരുതര ആരോപണവും ഉയരുകയാണ്. ഇംഗ്ലീഷ് മുന്‍ ഇതിഹാസം ഡേവിഡ് ലോയ്ഡിന്റെ വാക്കുകളാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. റിഷഭിനേറ്റ പരിക്കിന്റെ കാര്യത്തില്‍ ചിലര്‍ തന്നോടു സംശയം പ്രകടിപ്പിച്ചുവെന്ന വെളിപ്പെടുത്തലാണ് അദ്ദേഹം നടത്തിയത്.

ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കുന്ന ടെസ്റ്റിന്റെ ആദ്യദിനമാണ് ബാറ്റിങിനിടെ ബോള്‍ തട്ടി റിഷങിന്റെ കാല്‍പ്പാദത്തിനു സാരമായി പരിക്കേറ്റത്. വേദന കാരണം ഗ്രൗണ്ട് വിട്ട അദ്ദേഹം പിന്നീട് രണ്ടാംദിനം വീണ്ടും ക്രീസിലെത്തുകയും ഫിഫറ്റി പ്ലസ് സ്‌കോര്‍ കുറിക്കുകയും ചെയ്തിരുന്നു. ഡോക്ടര്‍മാര്‍ റിഷഭിനോടു ആറാഴ്ചത്തെ വിശ്രമം നിര്‍ദേശിച്ചിരുന്നെങ്കിലും അതു വകവയ്ക്കാതെയാണ് അദ്ദേഹം ബാറ്റിങിനായി വീണ്ടുമെത്തിയത്.

RISHABH PANT

റിഷഭിനു പ്രശംസ

കാല്‍പ്പാദത്തിനു ഇത്രയും ഗുരുതരമായ പരിക്കുപറ്റിയിട്ടും അതു ഗൗനിക്കാതെ വീണ്ടും ഇന്ത്യക്കു വേണ്ടി കളിക്കാന്‍ തയ്യാറായതില്‍ റിഷഭ് പന്തിനെ പ്രശംസിച്ചിരിക്കുകയാണ് ഡേവിഡ് ലോയ്ഡ്. നടക്കാന്‍ പോലും ബുദ്ധിമുട്ടുന്നതായി കാണപ്പെട്ടിട്ടും ബാറ്റിങിനു ഇറങ്ങാന്‍ റിഷഭ് കാണിച്ച ധൈര്യത്തെ അദ്ദേഹം അഭിനന്ദിച്ചു. നേരത്തൈ കൈവിരലിനു പൊട്ടലേറ്റതിനു ശേഷാനും ഇതുപോലെ താനും ബാറ്റിങിനു ഇറങ്ങിയിട്ടുണ്ടെന്നും ലോയ്ഡ് വെളിപ്പെടുത്തി.

എനിക്കു ഒരിക്കലും കാല്‍പ്പാദത്തില്‍ ഈ തരത്തില്‍ പരിക്കേറ്റിട്ടില്ല. എന്നാല്‍ ആന്‍ഡി റോബര്‍ട്ട്‌സിനതിരേ കൡവെ എന്റെ കൈയ്ക്കും കവിളെല്ലിനും ഒരിക്കല്‍ പൊട്ടലുണ്ടായിട്ടുണ്ട്. അന്നു പക്ഷെ എനിക്കു ബാറ്റ് ചെയ്യാനൊന്നും കഴിഞ്ഞില്ല. അതേസമയം, കൈവിരലിനു ഒരിക്കല്‍ പൊ്ട്ടലേറ്റപ്പോള്‍ എനിക്കു ബാറ്റിങ് തുടരാന്‍ സാധിക്കുകയും ചെയ്തിട്ടുണ്ടെന്നും ലോയ്ഡ് വിശദമാക്കി.

അതേസമയം, ലോര്‍ഡ്‌സ് ടെസ്റ്റില്‍ ക്രിസ് വോക്‌സെറിഞ്ഞ 68ാമത്തെ ഓവറിലാണ് റിവേഴ്‌സ് സ്വീപ്പ് കളിക്കാന്‍ ശ്രമിക്കവെ ബോള്‍ നേരെ കാല്‍പ്പാദത്തില്‍ പതിച്ച് റിഷഭിനു പരിക്കേല്‍ക്കുന്നത്. അദ്ദേഹം 37 റണ്‍സെടുത്തു നില്‍ക്കവെയായിരുന്നു.

തുടര്‍ന്നു നടക്കാന്‍ പോലുമാവാതെ വേദന കൊണ്ട് പുളഞ്ഞ റിഷഭിനെ വാഹത്തില്‍ ഗ്രൗണ്ടിനു പുറത്തെത്തിക്കുകയായിരുന്നു. രണ്ടാം ദിനം അദ്ദേഹം ബാറ്റിങിനായി ഇനി ഇറങ്ങില്ലെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്.

എന്നാല്‍ രണ്ടം ദിനം ആദ്യ സെഷനിലെ 102ാം ഓവറില്‍ ശര്‍ദ്ദുല്‍ ടാക്കൂര്‍ (41) പുറത്തായ ശേഷം എല്ലാവരെയും ഞെട്ടിച്ച് റിഷഭ് വീണ്ടും ക്രീസിലെത്തുകയായിരുന്നു. കാലിലെ വേദന കാരണം വളരെ സ്ലോയായി നടന്നാണ് അദ്ദേഹം ക്രീസിലേക്കു വന്നത്. വിക്കറ്റുകള്‍ക്കിടയിലൂടെയുള്ള ഓട്ടത്തിലും റിഷഭ് ശരിക്കും വിഷമിക്കുന്നത് കാണാമായിരുന്നു.

RISHABH PANT

റിഷഭിനെതിരായ ആരോപണം

റിഷഭ് പന്തിന്റെ പോരാട്ടവീര്യം തന്നെ ആകര്‍ഷിച്ചുവെങ്കിലും ചില മുന്‍ താരങ്ങള്‍ക്കു പരിക്കിന്റെ കാര്യത്തില്‍ സംശയങ്ങളുണ്ടെന്നാണ് ഡേവിഡ് ലോയ്ഡ് വെളിപ്പെടുത്തിയത്. മാത്രമല്ല രണ്ടാമതും ബാറ്റിങിനായി ക്രീസിലെത്താന്‍ വൈകിയതു കാരണം ടൈംഡ് ഔട്ട് നല്‍കേണ്ടതായിരുന്നുനെന്നും ചിലര്‍ക്ക് അഭിപ്രായങ്ങളാണനെന്നു ലോയ്ഡ് പറയുന്നു.

റിഷഭ് കടുത്ത വേദനയിലാണ് കാണപ്പെട്ടത്. രണ്ടാമതും ബാറ്റ് ചെയ്തതിലൂടെ വളരെ ഹീറോയിസമുള്ള കാര്യമാണ് അദ്ദേഹം ചെയ്തത്. പക്ഷെ റിഷഭ് പരിക്കിനെ അല്‍പ്പം പൊലിപ്പിച്ചു കാണിക്കുകയാണെന്നും അത്രത്തോളം സാരമുള്ളതാവില്ല അതെന്നും ചിലര്‍ക്കു അഭിപ്രായമുണ്ട്.

വളരെ പതുക്കെയാണ് ഓള്‍ഡ് ട്രാഫോര്‍ഡിലെ സ്റ്റെപ്പുകളിറങ്ങി റിഷഭ് ഗ്രൗണ്ടിലേക്കു വന്നത്. അദ്ദേഹത്തിനെതിരേ ടൈംഡ് ഔട്ട് (പുതിയ ബാറ്റര്‍ക്കു നിശ്ചിത സമയത്തിനുള്ളില്‍ ക്രീസിലെത്തി അടുത്ത ബോള്‍ നേരിടാന്‍ സാധിക്കാതെ വരുമ്പോള്‍ വിധിക്കുന്ന ഔട്ട്) വിളിക്കേണ്ടതായിരുന്നെന്നും ചിലര്‍ക്കു അഭിപ്രായമുണ്ടൈന്നും ലോയ്ഡ് കൂട്ടിച്ചേര്‍ത്തു.

Story first published: Friday, July 25, 2025, 15:29 [IST]
Other articles published on Jul 25, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+