For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഗില്ലും ഇന്ത്യയും കാണിച്ചത് കള്ളത്തരം!! നീക്കം സംശയകരം? തുറന്നടിച്ച് റൂട്ട്, കാരണമറിയാം

ലോര്‍ഡ്‌സ്: ഇംഗ്ലണ്ടുമായുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ തുടരെയുള്ള ബോള്‍ മാറ്റത്തിന്റെ പേരില്‍ ടീം ഇന്ത്യയും നായകന്‍ ശുഭ്മന്‍ ഗില്ലും ഒരുപോല പ്രതിക്കൂട്ടിലായിരിക്കുകയാണ്. ഈ കാരത്തില്‍ രണ്ടാംദിനം പല തവണ കളി തടസ്സപ്പെടുകയും അംപയര്‍മാരും ഗില്ലും തമ്മില്‍ വാക്‌പോരിലേര്‍പ്പെടുകയും ചെയ്തിരുന്നു. മുന്‍ ഇംഗ്ലീഷ് താരങ്ങളും ബ്രിട്ടീഷ് മാധ്യമങ്ങളുമെല്ലാം ഇതിന്റെ പേരില്‍ ഗില്ലിനെയും ഇന്ത്യന്‍ ടീമിനെയുമെല്ലാം രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ഇംഗ്ലണ്ട് സൂപ്പര്‍ താരവും ആദ്യ ഇന്നിങ്‌സിലെ സെഞ്ച്വറി വീരനുമായ ജോ റൂട്ടും ഗില്ലിനെ കുറ്റപ്പെടുത്തിയിരിക്കുകയാണ്. പരോക്ഷമായി ഗുരുതരമായ ഒരു ആരോപണവും അദ്ദേഹം ഉന്നയിക്കുകയും ചെയ്തു. രണ്ടാംദിനത്തിലെ മല്‍സരം പൂര്‍ത്തിയായ ശേഷം സംസാരിക്കവെയായിരുന്നു റൂട്ടിന്റെ വിമര്‍ശനം.

JOE ROOT

എല്ലായ്‌പ്പോഴും സാധ്യമല്ല

ഒരു ടെസ്റ്റ് മല്‍സരത്തിനിടെ ബോള്‍ മാറ്റുകയെന്നത് എല്ലായ്‌പ്പോഴും അനുവദനീയമായ കാര്യമല്ലെന്നും അതിനു നിശ്ചിത ഇടവേളയുണ്ടെന്നും ജോ റൂട്ട് ചൂണ്ടിക്കാട്ടുന്നു. ബോള്‍ മാറ്റണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഓരോ 80 ഓവറുകള്‍ കഴിയുന്തോറും നിങ്ങള്‍ക്കു മൂന്നു തവണ അതിനുള്ള അവസരം ലഭിക്കും. അതു മാത്രമേയുള്ളൂ.

പക്ഷെ ബോള്‍ ഗേജിനായി അംപയര്‍മാര്‍ ഉപയോഗിക്കുന്ന റിങ്കുകള്‍ ശരിയായ വലിപ്പമുള്ളതായിരിക്കണം. ഒരുപാട് വലുതായിരിക്കരുത്. അതു വിട്ടുവീഴ്ച ചെയ്യാനും എല്ലാം ബോള്‍ നിര്‍മാതാക്കളുടെ ഭാഗമല്ലെന്നും പറയാനുള്ള വഴിയായിരിക്കും.

ചില സമയങ്ങളില്‍ ഇതുപോലെയുള്ള കാര്യങ്ങള്‍ സംഭവിക്കും. പക്ഷെ അതിന്റെ പേരില്‍ നിങ്ങള്‍ക്കു ഒരേ സമയം ബോള്‍ മാറ്റിത്തരൂയെന്നു ആവശ്യപ്പെട്ടു കൊണ്ടിരിക്കാനും, സമയം പാഴാക്കാനും, ഗെയിമിനെ സ്ലോയാക്കി മാറ്റാനുമൊന്നും സാധിക്കില്ലെന്നെും റൂട്ട് തുറന്നടിക്കുകയും ചെയ്തു.

ഇടയ്ക്കിടെ ബോള്‍ മാറ്റിയതിലൂടെ കളി സ്ലോയാക്കാനും സമയം പാഴാക്കാനുമാണ് ഗില്‍ ശ്രമിച്ചതെന്ന പരോക്ഷമായ വിമര്‍ശനം കൂടിയാണ് അദ്ദേഹം ഉന്നയിച്ചിട്ടുള്ളത്. രണ്ടാം ദിനത്തിലെ കളി പൂര്‍ത്തിയായതിനു ശേഷമാണ് റൂട്ട് ഇക്കാര്യം പറഞ്ഞത്.

ബോള്‍ മാറ്റാം, പക്ഷെ...

മല്‍സരത്തില്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ബോളിന്റെ ആകൃതിയില്‍ വ്യത്യാസമുണ്ടെങ്കില്‍ അതു മാറ്റുക തന്നെ ചെയ്യണമെന്ന അഭിപ്രായമാണ് ജോ റൂട്ടിനുള്ളത്. പന്തിന്റെ ഷേപ്പില്‍ വ്യത്യാസമുണ്ടെങ്കില്‍ നിങ്ങള്‍ക്കു അതു മാറ്റുക തന്നെ ചെയ്യാം. പക്ഷെ നിങ്ങള്‍ അതൊരു വലിയ വിഷയമാക്കി മാറ്റേണ്ടതില്ല. ഇതു ലോകാവസാനമാണ് എന്നു ഞാന്‍ കരുതുന്നില്ല.

അതു ഗെയിമിന് (ബോള്‍ മാറ്റം) ഒരു ഡയനാമിക്ക് മാറ്റം കൊണ്ടുവരുമെന്നു ഞാന്‍ കരുതുന്നു. ബോള്‍ സ്വിങ് ചെയ്യുന്നതു നിന്നു പേയാലും, സ്വിങ് ചെയ്യാന്‍ തുടങ്ങിയാലും കുറച്ചധികം സ്വിങ് ചെയ്താലുമെല്ലാം മാറ്റങ്ങളുമായി പൊരുത്തപ്പെടണമെങ്കില്‍ നിങ്ങള്‍ വളരെ കളിവുറ്റവരായിരിക്കണമെന്നും റൂട്ട് കൂട്ടിച്ചേര്‍ത്തു.

അതേസമയം, രണ്ടാദിനത്തിലെ കളിയാരംഭിച്ചത് ഒരു മണിക്കൂറിനിടെയാണ് ഇന്ത്യ ബോള്‍ മാറ്റി നല്‍കണമന്നു അംപയറോടു അഭ്യര്‍ഥിച്ചത്. ഇതേ ബോള്‍ കൊണ്ട് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ തുടക്കത്തില്‍ തന്നെ മൂന്നു വിക്കറ്റുകള്‍ ഇന്ത്യക്കു സമ്മാനിച്ചിരുന്നു.

GILL UMPIRE

അതിനു പിന്നാലെയാണ് മുഹമ്മദ് സിറാജിന്റെ ആവശ്യത്തെ തുടര്‍ന്ന് നായകന്‍ ഗില്‍ ബോള്‍ മാറ്റാന്‍ അംപയറെ സമീപിച്ചത്. പക്ഷെ മാറ്റിക്കിട്ടിയ ബോള്‍ നേരത്തേയുള്ളതിനേക്കാള്‍ മോശമായിരുന്നു. പഴയ ബോളിന്റെ അത്ര പോലും മൂവ്‌മെന്റ് ഇതിനു ലഭിച്ചില്ല. ഇതു ഗില്ലിനെ സിറാജ് ബോധ്യപ്പെടുത്തിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.

ഈ ബോളിനു പകരം മറ്റൊന്നു നല്‍കണമെന്നാവശ്യപ്പെട്ട് ഗില്‍ വീണ്ടും അംപയറെ സമീപിച്ചു. പക്ഷെ അംപയര്‍ അതു നിരസിച്ചതോടെ ഗില്‍ ക്ഷുഭിതനാവുകയും കയര്‍ത്ത് സംസാരിക്കുകയുമായിരുന്നു. അല്‍പ്പസമം കഴിഞ്ഞ് ആ ബോളിനു കേടുപാടുണ്ടെന്നു ബോധ്യമായതോടെ അംപയര്‍ മാറ്റി നല്‍കുകയും ചെയ്തു.

Story first published: Saturday, July 12, 2025, 14:09 [IST]
Other articles published on Jul 12, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+