Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ജുറേലിനെ അപമാനിച്ചു? അതും സ്വന്തം ടീമംഗങ്ങള്‍!! കാരണം അതു തന്നെ, വീഡിയോ

ലോര്‍ഡ്‌സ്: ഇംഗ്ലണ്ടുമായുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഭൂരിഭാഗവും ഇന്ത്യക്കു വേണ്ടി വിക്കറ്റ് കാത്തത് ബാക്കപ്പ് കീപ്പറായ യുവതാരം ധ്രുവ് ജുറേലാണ്. ആദ്യദിനം വിക്കറ്റ് കീപ്പിങിനിടെ ഫസ്റ്റ് ചോയ്‌സായ റിഷഭ് പന്തിന്റെ കൈയിലെ ചൂണ്ടുവിരലിനു പരിക്കേറ്റതോടെയാണ് ജുറേലിനെ ഇന്ത്യക്കു വിളിക്കേണ്ടി വന്നത്. പക്ഷെ വിക്കറ്റ് കീപ്പിങില്‍ പ്രതീക്ഷിച്ച പ്രകടനം പുറത്തൈടുക്കാന്‍ അദ്ദേഹത്തിനായില്ല. ഒരുപാട് പിഴവുകള്‍ ജുറേലില്‍ നിന്നും സംഭവിക്കുകയും ചെയ്തു.

അതിനിടെ അദ്ദേഹത്തിനെ ടീമംഗങ്ങള്‍ അപമാനിച്ചുവെന്ന തരത്തിലുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ജുറേലിനെ എല്ലാവരും മനപ്പൂര്‍വ്വം അവഗണിച്ചുവെന്നാണ് ഈ വീഡിയോക്കു പിന്നാലെ ആരാധകരും സോഷ്യല്‍ മീഡിയയില്‍ ചൂണ്ടിക്കാണിക്കുന്നത്.

DHRUV JUREL

സംഭവമറിയാം

ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിന്റെ രണ്ടാമിന്നിങ്‌സിനിടെ നാലാംദിനമായിരുന്നു സംഭവം. മുഹമ്മദ് സിറാജെറിഞ്ഞ 12ാം ഓവറിനിടെയായിരുന്നു ഇത്. ഇംഗ്ലണ്ട് ഒരു വിക്കറ്റിനു 38 റണ്‍സെന്ന നിലയിലാണ് ഈ ഓവര്‍ ആരംഭിച്ചത്. 17 റണ്‍സുമായി സാക്ക് ക്രോളിയും നാലു റണ്‍സെടുത്ത ഒല്ലി പോപ്പുമായിരുന്നു ക്രീസില്‍. പോപ്പാണ് സ്‌ട്രൈക്ക് നേരിട്ടത്. ആദ്യത്തെ നാലു ബോളിലും അദ്ദേഹത്തിനു റണ്ണൊന്നുമെടുക്കാനായില്ല.

അഞ്ചാമത്തെ ബോൡല്‍ ഇംഗ്ലണ്ടിനു ബൗണ്ടറി ലഭിച്ചു. പക്ഷെ അതു പോപ്പിന്റെ ബാറ്റില്‍ നിന്നായിരുന്നില്ല. ലെഗ് സൈഡിലേക്കു പോയ ഫുള്‍ ലെങ്ത്ത് ബോളാണ് സിറാജ് പരീക്ഷിച്ചത്. പോപ്പ് ഇതു ഫ്‌ളിക്ക് ചെയ്യാന്‍ ശ്രമിച്ചെങ്കിലും കണക്ടായില്ല. എങ്കിലും വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറേലിനു പിടികൊടുക്കാതെ ഫൈന്‍ ലെഗിലൂടെ ബൗണ്ടറി കടക്കുകയായിരുന്നു. ഇതോടെ ബൈ ആയി നാലു റണ്‍സും ഇംഗ്ലണ്ടിനു ലഭിച്ചു.

തൊട്ടടുത്ത ബോളില്‍ പോപ്പിനെ മടക്കി സിറാജ് ഇന്ത്യക്കു കളിയിലെ രണ്ടാമത്തെ വിക്കറ്റും സമ്മാനിച്ചു. നാലു റണ്ണെടുത്ത പോപ്പിനെ അദ്ദേഹം വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. വിക്കറ്റിനായുള്ള സിറാജിന്റെയും ഇന്ത്യയുടെയും അപ്പീല്‍ അംപയര്‍ തള്ളിയിരുന്നു. തുടര്‍ന്ന് നായകന്‍ ശുഭ്മന്‍ ഗില്‍ റിവ്യു എടുക്കുകയായിരുന്നു. തേര്‍ഡ് അംപയറുടെ തീരുമാനം ഇന്ത്യക്കു അനുകൂലമായി വരികയും അത് ഔട്ടായി വിധിക്കപ്പെടുകയും ചെയ്തു.

ധ്രുവ് ജുറേലിനെ ടീമംഗങ്ങള്‍ അവഗണിക്കുന്ന തരത്തിലുള്ള വീഡിയോ കാണാം

ഔട്ടെന്ന തേര്‍ഡ് അംപയറുടെ വിധി ലോര്‍ഡ്‌സിനെ സ്‌ക്രീനില്‍ തെളിഞ്ഞതിനു പിന്നാലെ സിറാജും ഇന്ത്യന്‍ താരങ്ങളും ആര്‍പ്പുവിളികളുമായി അതു ആഘോഷിക്കുകയായിരുന്നു. ഇതിനിടെ ഹൈ ഫൈവിനായി ജുറേല്‍ ടീമംഗങ്ങളുടെ അടുത്തേക്കു വന്നെങ്കിലും എല്ലാവരും ഇതു കണ്ടില്ലെന്നു നടിക്കുകയായിരുന്നു.

അരികിലുണ്ടായിരുന്ന കെഎല്‍ രാഹുല്‍ വളരെ തണുപ്പന്‍ രീതിയിലാണ് ജുറേലിന്റെ ആഹ്ലാദ പ്രകടനത്തോടു പ്രതികരിച്ചത്. അദ്ദേഹത്തെ പൂര്‍ണമായും അവഗണിക്കുന്ന തരത്തിലായിരുന്നു സഹതാരങ്ങളുടെ പെരുമാറ്റം.

INDIAN TEAM

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ വീഡിയോയെ പലരും തമാശയായിട്ടാണ് എടുത്തിട്ടുള്ളതെങ്കിലും മോശം വിക്കറ്റ് കീപ്പിങിന്റെ പേരില്‍ സഹതാരങ്ങള്‍ ജുറേലിനെ അവഗണിക്കുകയും അപമാനിക്കുകയും ചെയ്തുവെന്നാണ് മറ്റൊരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്.

ജുറേലിന്റെ പിഴവ് കാരണം രണ്ടാമിന്നിങ്‌സില്‍ 25 റണ്‍സാണ് ബൈ ആയി ഇന്ത്യക്കു വഴങ്ങേണ്ടി വന്നത്. ലെഗ് സൈഡിലേക്കു പോയ പല ബോളുകളും അദ്ദേഹത്തിനു വരുതിയിലാക്കാന്‍ സാധിച്ചില്ല. ഇതോടെ ഇവ ഫോറുകളില്‍ കലാശിക്കുകയും ചെയ്തു. 32 റണ്‍സ് എക്‌സ്ട്രായായി രണ്ടാമിന്നിങ്‌സില്‍ ഇന്ത്യ വിട്ടുകൊടുത്തു. അവരുടെ ടോട്ടല്‍ 192 റണ്‍സ് വരെയെത്തിയതും ഈ കാരണത്താലാണ്.

Story first published: Monday, July 14, 2025, 17:50 [IST]
Other articles published on Jul 14, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+