For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: അടുത്ത ധോണിയാകുമോ? സഞ്ജുവും റിഷഭും കരുതിയിരുന്നോ! ജുറേല്‍ പറയുന്നു

റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യ വിജയത്തിന്റെ തൊട്ടരികില്‍ നില്‍ക്കവെ എല്ലാവരുടേയും ഹീറോയായിരിക്കുന്നത് ദ്രുവ് ജുറേല്‍. യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ജുറേല്‍ ശ്രദ്ധേയ പ്രകടനമാണ് നാലാം ടെസ്റ്റില്‍ കാഴ്ചവെച്ചിരിക്കുന്നത്. 7ന് 177 എന്ന നിലയിലേക്ക് തകര്‍ന്ന ഇന്ത്യയെ 90 റണ്‍സ് പ്രകടനത്തോടെ 307 എന്ന നിലയിലേക്ക് എത്തിച്ച താരമാണ് ജുറേല്‍. 100ന് മുകളില്‍ ഇന്ത്യ ലീഡ് വഴങ്ങുമെന്ന് തോന്നിച്ചിടത്തുനിന്ന് ലീഡ് 46 ആക്കി കുറക്കാന്‍ ജുറേലിന്റെ ഇന്നിങ്‌സ് ഇന്ത്യയെ സഹായിച്ചു.

ഒട്ടുമിക്ക പ്രമുഖരും ജുറേലിന്റെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്. വലിയ തകര്‍ച്ചയെ ഇന്ത്യ മുന്നില്‍ക്കണ്ട സമയത്താണ് ജുറേലിന്റെ രക്ഷാപ്രവര്‍ത്തനം. വിക്കറ്റിന് പിന്നിലും മികവ് കാട്ടിയ ജുറേല്‍ അടുത്ത ധോണിയാകുമെന്നാണ് സുനില്‍ ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടത്. ഇത് വൈറലായതോടെ ധോണിയുമായി ജുറേലിനെ താരതമ്യപ്പെടുത്തുകയാണ് ആരാധകര്‍. ഇപ്പോഴിതാ ഗവാസ്‌കറിന്റെ അഭിപ്രായത്തോട് പ്രതികരണവുമായി ജുറേല്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

'സുനില്‍ ഗവാസ്‌ക്കറിനെപ്പോലൊരു ഇതിഹാസത്തില്‍ നിന്ന് ഇത്തരമൊരു താരതമ്യം കേട്ടത് വളരെ സന്തോഷം നല്‍കുന്ന കാര്യമാണ്. പ്രത്യേകിച്ച് ഉപദേശങ്ങളൊന്നും കിട്ടിയിരുന്നില്ല. പോയി സ്വന്തം ശൈലിയില്‍ കളിക്കുകയാണ് ചെയ്തത്. പന്ത് നോക്കി കളിക്കാനാണ് ശ്രമിച്ചത്. സെഞ്ച്വറി നഷ്ടമായതില്‍ നിരാശയില്ല. ഇതെന്റെ അരങ്ങേറ്റ ടെസ്റ്റ് പരമ്പരയാണ്. പരമ്പര ട്രോഫി കൈയിലേന്തുകയെന്നതാണ് എന്റെ ലക്ഷ്യം. ഇന്ത്യക്കായി ടെസ്റ്റ് കളിക്കുകയെന്നത് ചെറുപ്പം മുതലുള്ള സ്വപ്‌നമാണ്' ജുറേല്‍ പറഞ്ഞു.

ദ്രുവ് ജുറേലിന് ഇന്ത്യക്കൊപ്പം വലിയ ഭാവിയുണ്ടെന്ന് തന്നെ വിലയിരുത്താം. അതിനുള്ള പ്രതിഭ താരം കാട്ടുന്നുണ്ട്. മൂന്ന് ഫോര്‍മാറ്റിലും ഉപയോഗിക്കാന്‍ സാധിക്കുന്ന താരമായി ജുറേല്‍ മാറിയിട്ടുണ്ട്. ടി20യിലെ അദ്ദേഹത്തിന്റെ മികവ് എല്ലാവര്‍ക്കും അറിയാവുന്നതാണ്. അണ്ടര്‍ 19 ലോകകപ്പിലൂടെ വളര്‍ന്ന ജുറേല്‍ അവസാന ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഫിനിഷര്‍ റോളില്‍ കളിക്കാനാണ് ജുറേല്‍ താല്‍പര്യം കാട്ടുന്നത്.

dhruv jurel

കരിയറിന്റെ തുടക്കം മുതല്‍ ഫിനിഷറാവാനാണ് ജുറേലിന് താല്‍പര്യം. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള താരം ഏകദിനത്തിലും മികവ് കാട്ടാന്‍ കഴിവുള്ളവനാണ്. ഫിനിഷറായി കസറാന്‍ തനിക്ക് കഴിവുണ്ടെന്ന് ഇതിനോടകം തെളിയിച്ച താരത്തിന് വരുന്ന ഐപിഎല്‍ വളരെ നിര്‍ണ്ണായകമാണ്. രാജസ്ഥാന്‍ റോയല്‍സിനൊപ്പം കസറിയാല്‍ ഇന്ത്യയുടെ ടി20 ലോകകപ്പിനുള്ള ടീമിലേക്കും ജുറേലിന് വിളിയെത്താന്‍ സാധ്യതയുണ്ട്.

ഇഷാന്‍ കിഷന്റെ ബിസിസി ഐ കരാര്‍ പുതുക്കില്ലെന്നാണ് വിവരം. സഞ്ജു സാംസണിന്റെ ടി20യിലെ പ്രകടനം മോശവുമായി. റിഷഭ് പന്ത് വരുന്ന ഐപിഎല്ലില്‍ കളിക്കുമെങ്കിലും വിക്കറ്റ് കീപ്പറാവില്ല. അതുകൊണ്ടുതന്നെ ടി20 ലോകകപ്പിലേക്ക് വിക്കറ്റ് കീപ്പറായി പരിഗണിക്കാനാവില്ല. ഈ സാഹചര്യത്തില്‍ ജിതേഷ് ശര്‍മക്കും ദ്രുവ് ജുറേലിനും വിളി ലഭിക്കാനുള്ള സാധ്യതയാണ് കൂടുതല്‍. എന്നാല്‍ വരുന്ന ഐപിഎല്ലിലെ പ്രകടനമാണ് ഇതില്‍ നിര്‍ണ്ണായകമാവുക.

ജുറേല്‍ യുവതാരമാണെന്നിരിക്കെ വലിയ താരതമ്യങ്ങള്‍ ഇപ്പോള്‍ നടത്തുന്നത് അദ്ദേഹത്തെ പ്രതികൂലമായി ബാധിക്കാനാണ് സാധ്യത. അടുത്ത ധോണിയാവുകയെന്നത് ജുറേലിനെ സംബന്ധിച്ച് എളുപ്പമുള്ള. ധോണിയുടെ വിടവ് നികത്താന്‍ കെല്‍പ്പുള്ള താരമെന്നത് അത്ര എളുപ്പമല്ല. ഇന്ത്യക്കായി മൂന്ന് ഐസിസി കിരീടം നേടിക്കൊടുത്ത നായകന്‍ എന്നതിലുപരിയായി ഏറ്റവും മികവ് കാട്ടിയ ഫിനിഷര്‍ കൂടിയാണ്. ഏകദിന ലോകകപ്പിലടക്കം സമ്മര്‍ദ്ദ ഘട്ടത്തില്‍ നന്നായി ബാറ്റുചെയ്യാന്‍ ധോണിക്കായിട്ടുണ്ട്.

ധോണിയുടെ വിക്കറ്റിന് പിന്നിലെ വേഗത്തിന് പകരം വെക്കുകയെന്നതും എളുപ്പമല്ല. റിഷഭ് പന്തിനെക്കൊണ്ടുപോലും ധോണിയുടെ വിടവ് എല്ലാ ഫോര്‍മാറ്റിലും നികത്താനായിട്ടില്ല. അതുകൊണ്ടുതന്നെ ജുറേലിന് ഇപ്പോള്‍ നല്‍കുന്നത് അമിത പ്രശംസയാണ്. വലിയ മത്സരങ്ങള്‍ കാത്തിരിക്കെ ശരിയായ പരീക്ഷണങ്ങള്‍ ജുറേലിനെ കാത്തിരിക്കുന്നതേയുള്ളൂ.

Story first published: Monday, February 26, 2024, 10:12 [IST]
Other articles published on Feb 26, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+