For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ജുറേല്‍ ടെസ്റ്റ് ടീമില്‍, ഓള്‍റൗണ്ടര്‍ പരാഗിന് പരിഭവമോ? താരം പറയുന്നതിങ്ങനെ

മുംബൈ: ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യത്തെ രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമില്‍ സൂപ്പര്‍ താരങ്ങളെല്ലാം തന്നെയുണ്ട്. പരിക്കേറ്റ് വിശ്രമത്തിലുള്ള മുഹമ്മദ് ഷമി ആദ്യത്തെ രണ്ട് ടെസ്റ്റിലും ഉള്‍പ്പെട്ടിട്ടില്ല. ഇന്ത്യയുടെ ടീമില്‍ അപ്രതീക്ഷിതമായി ഇടം പിടിച്ച താരങ്ങളിലൊരാളാണ് ദ്രുവ് ജുറേല്‍. വിക്കറ്റ് കീപ്പറായി ജുറേലിനെ തികച്ചും അപ്രതീക്ഷിതമായാണ് ഇന്ത്യ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയത്.

ഇന്ത്യ എ ടീമിനൊപ്പവും ആഭ്യന്തര ക്രിക്കറ്റിലും താരം നടത്തിയ പ്രകടനം വിലയിരുത്തിയാണ് ഇത്തരമൊരു അവസരം നല്‍കിയത്. എന്നാല്‍ റിങ്കു സിങ്, സര്‍ഫറാസ് ഖാന്‍, സഞ്ജു സാംസണ്‍, റിയാന്‍ പരാഗ് എന്നിവരെയെല്ലാം മറികടന്നാണ് ജുറേല്‍ ടീമിലേക്കെത്തിയിരിക്കുന്നത്. താരത്തെ സംബന്ധിച്ച് അഭിമാന നിമിഷമാണിത്. എന്നാല്‍ ജുറേലിനെക്കാള്‍ അര്‍ഹതയുള്ളവര്‍ തഴയപ്പെട്ടോയെന്ന ചോദ്യം ബാക്കിയാവുന്നു. എന്നാല്‍ ജുറേലിനെ ടീമില്‍ ഉള്‍പ്പെടുത്തിയതില്‍ പരാഗിന് പരിഭവമില്ലെന്നാണ് താരം പ്രതികരിക്കുന്നത്.

ജുറേലിനെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയതിനെ അഭിനന്ദിക്കുകയാണ് പരാഗ് ചെയ്തിരിക്കുന്നത്. 'എന്റെ ആണ്‍കുട്ടി ഇപ്പോള്‍ ഇന്ത്യന്‍ താരം ആയിരിക്കുകയാണ്. നിങ്ങള്‍ക്കവനെ തടയാനാവുമോയെന്ന് ശ്രമിച്ചുനോക്കൂ' എന്നാണ് പരാഗ് എക്‌സിലൂടെ പ്രതികരിച്ചത്. രാജസ്ഥാന്‍ റോയല്‍സില്‍ പരാഗും ജുറേലും സഹ താരങ്ങളാണ്. ജുറേലിനെക്കാള്‍ സീനിയര്‍ താരമാണ് പരാഗ്. രണ്ട് പേരും അടുത്ത സൗഹൃദമാണുള്ളത്. അതുകൊണ്ടുതന്നെ ജുറേലിന് അവസരം ലഭിച്ചതില്‍ പരാഗിന് സന്തോഷമാണുള്ളത്.

എന്നാല്‍ സര്‍ഫറാസ് ഖാന്‍ അവസരം കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച കണക്കുകള്‍ സര്‍ഫറാസിന് അവകാശപ്പെടാനാവും. എന്നാല്‍ മികച്ച ഫിറ്റ്‌നസില്ലാത്തതിനാലാണ് താരം തഴയപ്പെടുന്നത്. ഇത്തവണത്തെ രഞ്ജി ട്രോഫിയിലും പ്രതീക്ഷിച്ച മികവ് കാഴ്ചവെക്കാന്‍ സര്‍ഫറാസിന് സാധിച്ചിട്ടില്ല. ആസം നായകനായ പരാഗ് ഓള്‍റൗണ്ട് പ്രകടനമാണ് കാഴ്ചവെക്കുന്നത്. രഞ്ജി ട്രോഫിയിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറി പ്രകടനം കാഴ്ചവെക്കാന്‍ പരാഗിന് സാധിച്ചിരുന്നു.

riyan parag

ജുറേല്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഉത്തര്‍ പ്രദേശ് താരമാണ്. കേരളത്തിനെതിരേ അര്‍ധ സെഞ്ച്വറിയോടെ തിളങ്ങാന്‍ അദ്ദേഹത്തിനായിരുന്നു. റിങ്കു സിങ്ങും കേരളത്തിനെതിരേ അര്‍ധ സെഞ്ച്വറി പ്രകടനം നടത്തിയിരുന്നു. ചേതേശ്വര്‍ പുജാര ഇരട്ട സെഞ്ച്വറിയോടെ തിരിച്ചുവരവ് നടത്തിയെങ്കിലും ഇന്ത്യ പരിഗണിച്ചില്ലെന്നതാണ് എടുത്തു പറയേണ്ടത്. ദേവ്ദത്ത് പടിക്കലും രഞ്ജിയില്‍ സെഞ്ച്വറി പ്രകടനം കാഴ്ചവെച്ചെങ്കിലും ഇന്ത്യ താരത്തെ ടീമിലേക്ക് പരിഗണിച്ചില്ല.

ജുറേലിന് വലിയ ഭാവി ടെസ്റ്റിലുണ്ടായേക്കും. റിഷഭ് പന്ത് ടെസ്റ്റില്‍ സൃഷ്ടിച്ച ഇംപാക്ട് അതേ രീതിയില്‍ ആവര്‍ത്തിക്കാന്‍ കെല്‍പ്പുള്ളവനാണ് ജുറേല്‍. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ മികവുള്ള ജുറേല്‍ മധ്യനിരയില്‍ വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ കെല്‍പ്പുള്ളവനാണ്. എന്തായാലും ജുറേലിന്റെ വരവോടെ ടെസ്റ്റ് വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പോര് മുറുകും. ഇന്ത്യ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി കെ എല്‍ രാഹുലിനെയാവും പരിഗണിക്കുക.

ബാക്കപ്പ് കീപ്പര്‍മാരായി ജുറേലിനൊപ്പം കെ എസ് ഭരത്തുമുണ്ട്. പ്ലേയിങ് 11ലേക്ക് ജുറേലെത്താന്‍ സാധ്യത കുറവാണ്. എന്നാല്‍ ഓസ്‌ട്രേലിയന്‍ പര്യടനമടക്കം നടക്കാനിരിക്കെ ജുറേലിനെപ്പോലൊരു ഭയമില്ലാത്ത ബാറ്റ്‌സ്മാനെ വളര്‍ത്തിക്കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. സഞ്ജു സാംസണിന്റെ സ്ഥിരതയില്ലായ്മയാണ് പ്രശ്‌നം. കേരള നായകനായ സഞ്ജുവിന് മികച്ച പ്രകടനം രഞ്ജിയില്‍ കാഴ്ചവെക്കാനായിരുന്നില്ല.

രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യയുടെ ടെസ്റ്റ് ടീം - രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ , അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ്. സിറാജ്, മുകേഷ് കുമാര്‍, ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), ആവേശ് ഖാന്‍

Story first published: Saturday, January 13, 2024, 12:56 [IST]
Other articles published on Jan 13, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+