Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ദേവ്ദത്ത് അരങ്ങേറില്ല! പാട്ടിധാര്‍ തന്നെ? ഞെട്ടിക്കുന്ന നീക്കവുമായി ഇന്ത്യ, ഇതാ കാരണം

ധരംശാല: ഇംഗ്ലണ്ടുമായുള്ള അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ടീം ഇന്ത്യക്കൊപ്പം മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ അരങ്ങേറ്റം കാത്തിരിക്കുന്ന ആരാധകര്‍ക്കു നിരാശരാവേണ്ടി വരും. കാരണം ഈ മല്‍സരത്തില്‍ ദേവ്ദത്തിനു അവസരം ലഭിച്ചേക്കില്ലെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഈ മാസം ഏഴു മുതല്‍ ധരംശാലയിലാണ് അവസാന ടെസ്റ്റ് നടക്കുന്നത്. ഇതിനകം പരമ്പരയില്‍ 3-1ന്റെ അപരാജിത ലീഡ് കൈക്കലാക്കിക്കഴിഞ്ഞ ഇന്ത്യ അവസാന അങ്കവും ജയിച്ച് 4-1നു പരമ്പര അവസാനിപ്പിക്കാനായിരിക്കും ശ്രമിക്കുക.

ഈ പരമ്പരയില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ തികഞ്ഞ പരാജയമായി മാറിയ രജത് പാട്ടിധാറിനു പകരമാവും അവസാന ടെസ്റ്റില്‍ ദേവദത്ത് അരങ്ങേറുകയെന്നായിരുന്നു ആദ്യം വന്ന സൂചനകള്‍. പക്ഷെ പാട്ടിധാറിനു ഒരവസരം കൂടി നല്‍കുന്നതിനെക്കുറിച്ചാണ് ടീം മാനേജ്‌മെന്റ് ഇപ്പോള്‍ ആലോചിക്കുന്നത്. ഈ കാരണത്താല്‍ തന്നെ ദേവ്ദത്തിനു ടെസ്റ്റ് അരങ്ങേറ്റത്തിനായി ഇനിയും കാത്തിരിക്കേണ്ടി വന്നേക്കും.

RAJAT PATIDAR

വിശാഖപട്ടണത്തു നടന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലൂടെയാണ് പാട്ടിധാര്‍ അരങ്ങേറിയത്. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നു പരമ്പരയില്‍ നിന്നും പിന്‍മാറിയ ഇതിഹാസ ബാറ്റര്‍ വിരാട് കോലിയുടെ നാലാം നമ്പര്‍ പൊസിഷനിലാണ് പാട്ടിധാര്‍ ബാറ്റ് ചെയ്തത്. പക്ഷെ ബാറ്റിങില്‍ താരം വമ്പന്‍ ഫ്‌ളോപ്പായി മാറി. ആറിന്നിങ്‌സുകളില്‍ നിന്നും 10.5 ശരാശരിയില്‍ വെറും 63 റണ്‍സ് മാത്രമേ പാട്ടിധാറിനു സ്‌കോര്‍ ചെയ്യാനായുള്ളൂ.

കന്നി ഇന്നിങ്‌സില്‍ 32 റണ്‍സുമായി മോശമല്ലാത്ത തുടക്കം താരത്തിനു ലഭിച്ചിരുന്നു. പിന്നീട് പാട്ടിധാറിന്റെ പ്രകടനം മുകളിലേക്കല്ല, നേരെ താഴേക്കാണ് പോയത്. അടുത്ത അഞ്ചിന്നിങ്‌സുകളില്‍ ഒന്നില്‍പ്പോലും 20 റണ്‍സ് പോലും തികയ്ക്കാന്‍ അദ്ദേഹത്തിനായില്ല. രണ്ടിന്നിങ്‌സുകളില്‍ ഡെക്കാവുകയും ചെയ്തു.

9, 5, 0, 17, 0 എന്നിങ്ങനെയായിരുന്നു അഞ്ചിന്നിങ്‌സുകളില്‍ പാട്ടിധാറിന്റെ സ്‌കോറുകള്‍. മികച്ച ബോളുകളിലായിരുന്നില്ല പലപ്പോഴും താരം പുറത്തായത്. മറിച്ച് മോശം ഷോട്ട് സെലക്ഷനും നിര്‍ഭാഗ്യവുമെല്ലാമാണ് പാട്ടിധാറിനു തിരിച്ചടിയായത്. ഇതോടെയാണ് അഞ്ചാം ടെസ്റ്റില്‍ അദ്ദഹമുണ്ടാവില്ലെന്നു എല്ലാവരുമുറപ്പിച്ചത്.

DEVDTT PADIKKAL

പകരം ദേവ്ദത്ത് നാലാം നമ്പറില്‍ ബാറ്റ് ചെയ്യുമെന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു. പക്ഷെ പാട്ടിധാറില്‍ ടീം മാനേജ്‌മെന്റിനു ഇപ്പോഴും വിശ്വാസം പൂര്‍ണമായി നഷ്ടപ്പെട്ടിട്ടില്ലെന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പാട്ടിധാറില്‍ പ്രതിഭയുണ്ടെന്നും ഒരവസരം കൂടി നല്‍കിയാല്‍ അദ്ദേഹം അതു പുറത്തെടുക്കുമെന്നും ടീം മാനേജ്‌മെന്റ് വിശ്വസിക്കുന്നു.

ഇന്ത്യ ഇതിനകം പരമ്പര നേടിക്കഴിഞ്ഞതിനാല്‍ സമ്മര്‍ദ്ദമില്ലാതെയാണ് അവസാന ടെസ്റ്റ് കളിക്കുന്നത്. ഈ കാരണത്താല്‍ തന്നെ പാട്ടിധാറിനു ഒരവസരം കൂടി നല്‍കുന്നതില്‍ തെറ്റില്ലെന്നാണ് ടീം മാനേജ്‌മെന്റ് കരുതുന്നത്. അതുകൊണ്ടു തന്നെ ദേവ്ദത്ത് അരങ്ങേറ്റം പ്രതീക്ഷിക്കേണ്ടതില്ലെന്നും ടീമുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

രഞ്ജി ട്രോഫിയിലയടക്കം ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടകയ്ക്കായി റണ്‍സ് വാരിക്കൂട്ടിയാണ് ദേവ്ദത്ത് ഇന്ത്യന്‍ ടീമിലേക്കു വന്നിരിക്കുന്നത്. പക്ഷെ ഈ പരമ്പരയില്‍ അദ്ദേഹം അരങ്ങേറാന്‍ സാധ്യത തീരെ കുറവാണ്. അടുത്ത പരമ്പരയില്‍ ദേവ്ദത്ത് ടീമിലെത്താന്‍ പോലും സാധ്യതയുമില്ല. കാരണം വിരാട് കോലിയും കെഎല്‍ രാഹുലും അടുത്ത പരമ്പരയില്‍ മടങ്ങിയെത്തുമെന്നതിനാല്‍ ദേവ്ദത്തിനെ ടീമിനു വേണ്ടി വരില്ലെന്നതാണ് സത്യം.

Story first published: Saturday, March 2, 2024, 12:32 [IST]
Other articles published on Mar 2, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+