Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ടെസ്റ്റ് പരമ്പര ആരും തൂത്തുവാരില്ല!! ജയിക്കുക ആ ടീം, സ്റ്റെയ്‌നിന്റെ പ്രവചനം

ഐസിസി ലോക ടെസറ്റ് ചാംപ്യന്‍ഷിപ്പിന്റെ കലാശപ്പോരാട്ടം കഴിഞ്ഞതോടെ ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധ മുഴുവന്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലേക്കാണ്. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയിലാണ് ഇരുടീമുകളും കൊമ്പുകോര്‍ക്കുക. ഡബ്ല്യുടിസി ചാംപ്യന്‍ഷിപ്പിന്റെ പുതിയ സൈക്കിളില്‍ ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും കന്നി പരമ്പര കൂടിയാണിത്.

രോഹിത് ശര്‍മയുടെ വിരമിക്കലോടെ പുതിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനു കീഴിലായിരിക്കും ഈ പരമ്പരില്‍ ഇന്ത്യയിറങ്ങുക. കടുപ്പമേറിയ ഈ പരമ്പരയിലെ വിജയികളെക്കുറിച്ച് വമ്പന്‍ പ്രവചനം നടത്തിയിരിക്കുകയാണ് സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍.

STOKES STEYN GILL

ആരു നേടും?

ഇതിഹാസ താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയുമില്ലെങ്കിലും ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ഏകപക്ഷീയമാവില്ലെന്നാണ് ഡെയ്ല്‍ സ്റ്റെയ്‌നിന്റെ അഭിപ്രായം. ഇരുടീമുകളും ഈ പരമ്പരയില്‍ ഇഞ്ചോടിഞ്ച് പോരാടുമെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറയുന്നു.

അഞ്ചു മല്‍സരങ്ങളുടെ പരമ്പരയിലെ എല്ലാ ടെസ്റ്റുകളും വളരെ ക്ലോസ് തന്നെയായിരിക്കും. എങ്കിലും പരമ്പരയില്‍ ഒരു വിജയി തീര്‍ച്ചയായും ഉണ്ടാവുക തന്നെ ചെയ്യും. ഈ പരമ്പര 3-2നു ഇംഗ്ലണ്ട് വിജയിക്കുമെന്നാണ് എനിക്കു തോന്നുന്നത്.

ഒരു ടെസ്റ്റ് പോലു സമനിലയില്‍ കലാശിക്കില്ല. എല്ലാത്തിലും ഫലമുണ്ടാവുക തന്നെ ചെയ്യും. ഒരു ടീമും ഈ പരമ്പരയിലെ ഒരു ടെസ്റ്റും ഏകപക്ഷീയമായി വിജയിക്കാനും പോവുന്നില്ല. അഞ്ചു ടെസ്റ്റുകളിലും ഇഞ്ചോടിഞ്ച് പോരാട്ടം കാണാമെന്നും സ്‌റ്റെയ്ന്‍ വ്യക്തമാക്കി.

ബ്രെന്‍ഡന്‍ മക്കെല്ലം കോച്ചായ ശേഷം വളരെ അഗ്രസീവായ ബാസ്‌ബോള്‍ ശൈലിയിലുള്ള ക്രിക്കറ്റാണ് ടെസ്റ്റില്‍ ഇംഗ്ലണ്ട് പിന്തുടരുന്നത്. ഈ അറ്റാക്കിങ് ഗെയിം വലിയ വിജയമായി മാറുകയും ചെയ്തു. പ്രത്യേകിച്ചും നാട്ടിലെ ടെസ്റ്റുകളിലാണ് ഇംഗ്ലണ്ട് ഏറ്റവും മികച്ച പ്രകടനം നടത്തിയത്.

INDIA TEST TEAM

മക്കെല്ലത്തിനു കീഴില്‍ നാട്ടില്‍ കളിച്ച 20 ടെസ്റ്റുകളില്‍ 15ഉം ഇംഗ്ലീഷ് ടീം ജയിച്ചിട്ടുണ്ട്. തോറ്റത് വെറും നാലു ടെസ്റ്റുകളിലാണ്. ഒന്നു സമനിലയിലും കലാശിച്ചു. 75 എന്ന തകര്‍പ്പന്‍ വിജയശമാനവും അവര്‍ക്കുണ്ട്. വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ ഏറ്റവും ഭയപ്പെടുത്തുന്നതും ഇംഗ്ലീഷ് ടീമിന്റെ നാട്ടിലെ ഈ റെക്കോര്‍ഡ് തന്നെയാണ്.

ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം

ശുഭ്മന്‍ ഗില്‍ (ക്യാപറ്റന്‍), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യശസ്വി ജയ്സ്വാള്‍, കെഎല്‍ രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് റെഡ്ഡി, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്.

ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീം

ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), സാക്ക് ക്രാളി, ബെന്‍ ഡക്കെറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജേക്കബ് ബെഥേല്‍, ജാമി സ്മിത്ത് (വിക്കറ്റ് കീപ്പര്‍), ക്രിസ് വോക്സ്, ജാമി ഒവേര്‍ട്ടണ്‍, ബ്രൈഡണ്‍ കാര്‍സ്, സാം കുക്ക്, ജോഷ് ടോങ്, ഷുഐബ് ബഷീര്‍.

Story first published: Sunday, June 15, 2025, 15:51 [IST]
Other articles published on Jun 15, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+