For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ഇതെന്ത് ക്യാപ്റ്റന്‍സി? രോഹിത്ത് വരുത്തിയ പിഴവുകള്‍ കുറച്ചൊന്നുമല്ല! ഫാന്‍സ് രംഗത്ത്

വിശാഖപട്ടണം: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് പുരോഗമിക്കവെ രണ്ടാം ദിനത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിക്കെതിരേ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരാണ് രോഹിത്തിന്റെ ക്യാപ്റ്റന്‍സിക്കെതിരേ രംഗത്തുവന്നത്. നായകനെന്ന നിലയില്‍ രോഹിത് അത്ര അഗ്രസീവായല്ല ഈ ടെസ്റ്റില്‍ കാണപ്പെട്ടതെന്നും ഇംഗ്ലീഷ് ബാറ്റര്‍മാരെ പലപ്പോഴും റണ്‍സ് അനായാസം നേടാന്‍ സാഹചര്യമൊരുക്കി നല്‍കാനുമാണ് അദ്ദേഹം ശ്രമിച്ചതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സിലെ ആദ്യത്തെ 20 ഓവറില്‍ വളരെ ഡിഫന്‍സീവായ ശൈലിയാണ് ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് സ്വീകരിച്ചതെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. അദ്ദേഹത്തിന്റെ ഫീല്‍ഡ് ക്രമീകരണവും തന്ത്രങ്ങളുമെല്ലാം ഇംഗ്ലീഷ് ബാറ്റര്‍മാരെ അനായാസം റണ്ണെടുക്കാന്‍ സഹായിച്ചുവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ROHIT SHARMA

ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 396 റണ്‍സിനു മറുപടിയില്‍ ഇംഗ്ലണ്ടിന്റെ തുടക്കം സ്‌ഫോടനാത്മകമായിരുന്നു. ബാസ് ബോള്‍ ശൈലിയിലൂടെ ഇംഗ്ലീഷ് ബാറ്റര്‍മാര്‍ തുടക്കത്തില്‍ ഇന്ത്യന്‍ ബൗളിങിനു മേല്‍ കത്തിക്കയറി. ഈ ഘട്ടത്തില്‍ തീര്‍ത്തും നിസ്സഹായനായാണ് രോഹിത് കാണപ്പെട്ടത്.

ആദ്യത്തെ 10 ഓവറില്‍ വിക്കറ്റ് പോവാതെ 59 റണ്‍സ് ഇംഗ്ലണ്ടിന്റെ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നു. ഓപ്പണിങ് ജോടികളായ സാക്ക് ക്രോളിയും ബെന്‍ ഡക്കെറ്റും വളരെ അനായാസമാണ് ഇന്ത്യയുടെ ന്യൂബോള്‍ ആക്രമണത്തെ നേരിട്ടത്.

കിടിലന്‍ ബാറ്റിങ് പുറത്തെടുത്ത ക്രോളി 76 റണ്‍സ് അടിച്ചെടുത്താണ് പുറത്തായത്. വെറും 78 ബോളുകളില്‍ നിന്നായിരുന്നു ഇത്. 11 ഫോറുകളും രണ്ടു ഫോറുകളും ഇന്നിങ്സിലുണ്ടായിരുന്നു ഇത്. പക്ഷെ വളരെ നേരത്തേ തന്നെ ക്രോളിയെ ഇന്ത്യക്കു മടക്കാന്‍ സാധിക്കുമായിരുന്നു.

ലെഗ് സ്ലിപ്പില്‍ ഒരു ഫീല്‍ഡറെ രോഹിത് നിര്‍ത്തിയിരുന്നെങ്കില്‍ ക്രോളിയെ കൂടുതല്‍ പ്രതിരോധത്തിലാക്കാനും ഫിഫ്റ്റിക്കു മുമ്പ്‌ പുറത്താക്കാനും കഴിയുമായിരുന്നു. കഴിഞ്ഞ ദിസം രോഹിത്തിനെ ഇംഗ്ലണ്ട് പുറത്താക്കിയത് ഈ തന്ത്രത്തിലൂടെയാണ്.

മൂന്നാം നമ്പറില്‍ ഓലി പോപ്പ് ക്രീസിലെത്തിയപ്പോഴും രോഹിത്തിന്റെ ക്യാപ്റ്റന്‍സി അത്ര അഗ്രസീവായിരുന്നില്ല. ഡീപ്പിലാണ് രോഹിത് കൂടുതല്‍ ഫീല്‍ഡര്‍മാരെയും നിര്‍ത്തിയത്. ഈ കാരണത്താല്‍ തന്നെ പോപ്പ് തുടക്കത്തില്‍ വളരെ അനായാസം സിംഗിളെടുക്കുകയും ചെയ്തു. സില്ലി പോയിന്റിലും ഷോര്‍ട്ട് ലെഗിലും ഫീല്‍ഡറെ രോഹിത് നിര്‍ത്തിയിരുന്നെങ്കില്‍ പോപ്പിനു സിംഗിളെടുക്കുക ദുഷ്കരമാവുമായിരുന്നു. ഇതോടെ താരം സമ്മര്‍ദ്ദത്തിലാവുകയും അതു വിക്കറ്റ് വീഴ്ചയ്ക്കു വഴിയൊരുക്കുകയും ചെയ്യുമായിരുന്നു.

ROHIT STOKES

ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ തുടക്കത്തില്‍ രോഹിത് ശര്‍മ ഒരു ക്ലൂയുമില്ലാത്ത ക്യാപ്റ്റനായാണ് കാണപ്പെട്ടത്. എന്തൊരു നാണംകെട്ട ക്യാപ്റ്റന്‍സിയാണിത്. എതിരാളികള്‍ക്കു മേല്‍ സമ്മര്‍ദ്ദമുണ്ടാക്കാന്‍ പോലും അദ്ദേഹം ശ്രമിക്കുന്നില്ല. ഇംഗ്ലണ്ടാവട്ടെ പ്രധാനപ്പെട്ട ചില താരങ്ങളില്ലാതെയാണ് ഈ ടെസ്റ്റില്‍ കളിക്കുന്നതെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിക്കുന്നു.

രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സി വളരെ വിചിത്രമായാണ് കാണപ്പെടുന്നത്. ഓലി പോപ്പ് പുതുതായി ക്രീസിലെത്തിയപ്പോള്‍ ക്യാച്ചിങിനായി അടുത്തെങ്ങും ഫീല്‍ഡര്‍മാരെ രോഹിത് നിര്‍ത്താതിരുന്നത് വലിയ പിഴവ് തന്നെയാണ്. ബെന്‍ ഡക്കെറ്റ് സില്ലി പോയിന്റില്‍ ക്യാച്ച് നല്‍കിയാണ് പുറത്തായത്. എന്നിട്ടും രോഹിത് എന്തുകൊണ്ടാണ് ഇത ഏരിയില്‍ പോപ്പിനു ഫീല്‍ഡറെ നിര്‍ത്താതിരുന്നത്. പുതുതായെത്തുന്ന ബാറ്റര്‍ക്കു അനായാസം സിംഗിളുകള്‍ നല്‍കുന്നത് ഒരിക്കലും നല്ലതല്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യ ഈ ടെസ്റ്റിലും തോല്‍ക്കും. നാളെ വരെ പിച്ച് ബാറ്റിങിനു നല്ലതായിരിക്കും. രണ്ടാമിന്നിങ്‌സില്‍ ബാറ്റില്‍ ഇന്ത്യ സമ്മര്‍ദ്ദത്തിലേക്കു വീഴും. പരമ്പരയിലെ അടുത്ത മൂന്നു ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ രോഹിത് ശര്‍മയെ ക്യാപ്റ്റന്‍സിയില്‍ നിന്നും പുറത്താക്കുമെന്നു പ്രതീക്ഷിക്കുന്നതായും ആരാധകര്‍ ആഞ്ഞടിക്കുന്നു.

Story first published: Saturday, February 3, 2024, 15:34 [IST]
Other articles published on Feb 3, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+