Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: കോലിയില്ലെങ്കില്‍ എന്തിന് ടെന്‍ഷന്‍? പുജാരയെ ടീമിലെടുക്കൂ, ഇതാ കാരണങ്ങള്‍

ഹൈദരാബാദ്: ഇംഗ്ലണ്ടുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് വ്യാഴാഴ്ച ആരംഭിക്കാനിരിക്കെ തികച്ചും അപ്രതീക്ഷിതമായിട്ടാണ് മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ വിരാട് കോലി ഇന്ത്യന്‍ ടീമില്‍ നിന്നു പിന്‍മാറിയിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് അദ്ദേഹത്തിന്റെ പിന്‍മാറ്റമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

ഉജ്ജ്വല ഫോമിലുള്ള കോലിയുടെ അഭാവം ഇന്ത്യക്കു വലിയ ഷോക്കായി മാറിയിരിക്കുകയാണ്. ഇതോടെ പകരം ആരെ ഉള്‍പ്പെടുത്തണമെന്ന ആശയക്കുഴപ്പത്തിലാണ് ടീം മാനേജ്‌മെന്റ്. യുവതാരങ്ങളായ രജത് പാട്ടിധര്‍, ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന സര്‍ഫറാസ് ഖാന്‍ എന്നിവരുടെയെല്ലാം പേരുകള്‍ കോലിയുടെ പകരക്കാരന്റെ സ്ഥാനത്തേക്കു ഉയര്‍ന്നു വരുന്നുണ്ട്.

CHETESHWAR PUJARA

പക്ഷെ ഇവരാരുമല്ല മറിച്ച് മുന്‍ വൈസ് ക്യാപ്റ്റനും പരിചയ സമ്പന്നനുമായ ചേതേശ്വര്‍ പുജാരയാണ് കോലിയുടെ പകരക്കാരനായി ഇന്ത്യന്‍ ടീമിലേക്കു വരേണ്ടത്. എന്തൊക്കെയാണ് ഇതിന്റെ കാരണങ്ങളന്നു നമുക്കു പരിശോധിക്കാം.

നിലവിലെ താരങ്ങളില്‍ ഏറ്റവും മികച്ച ഫോമിലുള്ള ബാറ്റര്‍മാരില്‍ ഒരാളാണ് ചേതേശ്വര്‍ പുജാരയെന്നതാണ് ആദ്യത്തെ കാരണം. ദേശീയ ടീമില്‍ സ്ഥാനം നഷ്ടമായതിനു ശേഷം ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിലും രഞ്ജി ട്രോഫിയിലുമെല്ലാം കളിച്ചു കൊണ്ടിരിക്കുകയാണ് അദ്ദേഹം. കൗണ്ടിയില്‍ മികച്ച പ്രകടനം നടത്തിയ അദ്ദേഹം രഞ്ജിയുടെ പുതിയ സീസണില്‍ സൗരാഷ്ട്രയ്ക്കു വേണ്ടിയും കസറുകയാണ്. നിലവില്‍ ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ പുജാര തലപ്പത്തുണ്ട്.

ഈ സീസണിലെ മൂന്നു മല്‍സരങ്ങളിലും കളിച്ച പുജാര 111 എന്ന ഞെട്ടിക്കുന്ന ശരാശരിയില്‍ വാരിക്കൂട്ടിയത് 444 റണ്‍സാണ്. ഒരു ഡബിള്‍ സെഞ്ച്വറിയും ഒരു ഫിഫ്റ്റിയുമടക്കമാണിത്. ഉയര്‍ന്ന സ്‌കോര്‍ 243 റണ്‍സാണ്. ഈ പ്രകടനം കണക്കിലെടുക്കുമ്പോള്‍ ഇംഗ്ലണ്ടിനെതിരേ പുജാര തീര്‍ച്ചയായും ഇന്ത്യന്‍ ടീമില്‍ സ്ഥാനമര്‍ഹിക്കുകയും ചെയ്യുന്നു.

അനുഭവസമ്പത്താണ് പുജാരയ്ക്കു പ്ലസ് പോയിന്റാവുന്ന രണ്ടാമത്തെ കാരണം. നിലവിലെ ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡില്‍ 100ന് മുകളില്‍ മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള ഏക താരം വിരാട് കോലിയാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ പിന്‍മാറ്റം ഇന്ത്യന്‍ ബാറ്റിങിനെ ദുര്‍ബലമാക്കുകയും ചെയ്യുന്നു.

കോലിയുടെ പകരം വയ്ക്കാന്‍ അനുഭവസമ്പത്തുള്ള ഒരാളെത്തന്നെയാണ് ഇന്ത്യക്കു ആവശ്യം. 103 ടെസ്റ്റുകളില്‍ കളിച്ച അനുഭവസമ്പത്ത് പുജാരയ്ക്കുണ്ട്. ഇതു ഇംഗ്ലണ്ടിനെപ്പോലെ കരുത്തരായ ഒരു ടീമിനെതിരേ ഇന്ത്യക്കു മുതല്‍ക്കൂട്ടായി മാറുകയും ചെയ്യും. ഇന്ത്യയിലെ ടേണിങ് ട്രാക്കുകളില്‍ എങ്ങനെ കളിക്കണമെന്ന കൃത്യമായ ധാരണയും പുജാരയ്ക്കുണ്ട്.

CHETESHWAR PUJARA

ഇംഗ്ലണ്ടിനെതിരേ ടെസ്റ്റ് ക്രിക്കറ്റില്‍ ചേതേശ്വര്‍ പുജാരയുടെ മികച്ച റെക്കോര്‍ഡാണ് അദ്ദേഹം ടീമില്‍ വേണമെന്നതിന്റെ മൂന്നാമത്തെ കാരണം. വിരാട് കോലി കഴിഞ്ഞാല്‍ ഇംഗ്ലണ്ടിനെതിരേ ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുള്ളത് പുജാരയാണ്. നാട്ടിലും പുറത്തുമായി ഇംഗ്ലണ്ടിനെതിരേ 27 ടെസ്റ്റുകളില്‍ അദ്ദേഹം കളിച്ചു കഴിഞ്ഞു.

ഇവയില്‍ നിന്നും 39.51 ശരാശരിയില്‍ 1778 റണ്‍സാണ് പുജാരയുടെ സമ്പാദ്യം. പുറത്താവാതെ നേടിയ 206 റണ്‍സാണ് അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. അഞ്ചു സെഞ്ച്വറികളും ഏഴു ഫിഫ്റ്റികളും ഇംഗ്ലണ്ടിനെതിരേ പുജാര സ്വന്തം പേരില്‍ കുറിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യന്‍ ടെസ്റ്റ് ടീം (ആദ്യ രണ്ട് ടെസ്റ്റ്)

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), ആവേശ് ഖാന്‍.

Story first published: Tuesday, January 23, 2024, 12:51 [IST]
Other articles published on Jan 23, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+