Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: സെഞ്ച്വറി, പിന്നാലെ ഫിഫ്റ്റി, വമ്പന്‍ റെക്കോഡുമായി റിഷഭ്, ധോണിക്കില്ലാത്ത നേട്ടം

1

എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യ വമ്പന്‍ ലീഡിലേക്ക് കുതിക്കുകയാണ്. ചേതേശ്വര്‍ പുജാര (66) റിഷഭ് പന്ത് (57) എന്നിവരാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് കരുത്ത് പകര്‍ന്നത്. ആദ്യ ഇന്നിങ്‌സില്‍ 146 റണ്‍സ് നേടിയ റിഷഭ് രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറിയും നേടി. ഇതോടെ വമ്പനൊരു റെക്കോഡും റിഷഭ് സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യക്ക് പുറത്ത് ഒരു ടെസ്റ്റ് മത്സരത്തില്‍ സെഞ്ച്വറിയും ഫിഫ്റ്റിയും നേടുന്ന ആദ്യത്തെ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന റെക്കോഡാണ് റിഷഭ് സ്വന്തമാക്കിയത്.

1

എംഎസ് ധോണിക്ക് പോലും ഈ നേട്ടത്തിലേക്കെത്താനായില്ല. പരിമിത ഓവറിലെ റിഷഭിന്റെ പ്രകടനത്തിനെതിരേ ചോദ്യം ഉയരുമ്പോഴും ടെസ്റ്റില്‍ പല വമ്പന്‍ റെക്കോഡും തകര്‍ത്ത് പകരം വെക്കാനില്ലാത്ത പ്രതിഭാസമായി റിഷഭ് മാറിക്കഴിഞ്ഞു. ഇതിനോടകം സെന രാജ്യങ്ങളില്‍ ന്യൂസീലന്‍ഡിലൊഴികെ മൂന്ന് വേദികളില്‍ സെഞ്ച്വറി നേടാന്‍ റിഷഭിനായിട്ടുണ്ട്. അദ്ദേഹം ഇംഗ്ലണ്ടില്‍ രണ്ട് സെഞ്ച്വറിയാണ് നേടിയത്.

1

ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിച്ച് വെടിക്കെട്ട് സെഞ്ച്വറിയാണ് റിഷഭിന് നേടാനായത്. അതിവേഗം റണ്‍സുയര്‍ത്തിയ റിഷഭ് 111 പന്തുകള്‍ നേരിട്ട് 146 റണ്‍സാണ് ഒന്നാം ഇന്നിങ്‌സില്‍ നേടിയത്. 19 ഫോറും നാല് സിക്‌സും ഇതില്‍ ഉള്‍പ്പെടും. 131ന് മുകളില്‍ സ്‌ട്രൈക്കറേറ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രകടനം. രണ്ടാം ഇന്നിങ്‌സിലും വെടിക്കെട്ട് ബാറ്റിങ്ങാണ് റിഷഭ് കാഴ്ചവെച്ചത്. 86 പന്തില്‍ 57 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ എട്ട് ബൗണ്ടറികളും ഉള്‍പ്പെടും.

15 വര്‍ഷം, ഇന്നും സച്ചിന്റെ ഈ റെക്കോഡിനെ തൊടാന്‍ ആളില്ല, അറിയാമോ ഈ റെക്കോഡ്?

2

ടെസ്റ്റിന്റെ പരമ്പരാഗത ശൈലിയെ പൊളിച്ചെഴുതുന്ന ബാറ്റിങ്ങാണ് റിഷഭ് കാഴ്ചവെക്കുന്നത്. രാഹുല്‍ ദ്രാവിഡ് എന്ന പരിശീലകന്‍ റിഷഭിന്റെ സ്വാഭാവിക ശൈലിയെ നന്നായി പിന്തുണക്കുന്നുമുണ്ട്. അതുകൊണ്ട് തന്നെ എതിര്‍ ബൗളര്‍മാരെ കടന്നാക്രമിച്ച് തന്നെയാണ് റിഷഭ് മികച്ച പ്രകടനം നടത്തുന്നത്. അഞ്ചാം ടെസ്റ്റില്‍ നിലവില്‍ ഡ്രൈവിങ് സീറ്റിലിരുന്നാണ് ഇന്ത്യയുടെ മുന്നേറ്റം.

3

ഇന്ത്യയുടെ ലീഡ് 350നോട് അടുക്കുകയാണ്. 1977ന് ശേഷം ഇന്ത്യയുടെ ബൗളിങ് നിരയെ മറികടന്ന് 300ന് മുകളില്‍ വിജയലക്ഷ്യം ആരും മറികടന്നിട്ടില്ല. 35 വര്‍ഷമായി ഇന്ത്യ മുന്നോട്ട് വെച്ച 250 റണ്‍സ് വിജയലക്ഷ്യം പോലും ആരും മറികടന്നിട്ടില്ല. ഈ സാഹചര്യത്തില്‍ ഇംഗ്ലണ്ടിന് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്. നാല് മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ 2-1ന് ഇന്ത്യയാണ് മുന്നില്‍. അഞ്ചാം മത്സരം തോല്‍ക്കാതെ നോക്കിയാല്‍ ഇന്ത്യക്ക് പരമ്പര നേടാനാവും.

8 പന്ത്, രണ്ട് വിക്കറ്റ് ബാക്കി, ജയിക്കാന്‍ 1 റണ്‍സ്, മത്സരം സമനില!, ഓര്‍മയുണ്ടോ ഈ ത്രില്ലര്‍?

4

മറുവശത്ത് ജയിക്കാത്ത പക്ഷം ഇംഗ്ലണ്ടിന് പരമ്പരയിലൊപ്പമെത്താനാവില്ല. ന്യൂസീലന്‍ഡ് പരമ്പര തൂത്തുവാരിയ ഇംഗ്ലണ്ടിന് പക്ഷെ ഇന്ത്യക്കെതിരേ ഈ മികവ് ആവര്‍ത്തിക്കാനായില്ല. മഴ ഭീഷണിയും നിലനില്‍ക്കുന്നതിനാല്‍ മത്സരം സമനിലയിലാവാനോ ഇന്ത്യ വിജയിക്കാനോ ആണ് സാധ്യത. ഇംഗ്ലണ്ട് ജയിക്കാന്‍ അത്ഭുതങ്ങള്‍ തന്നെ സംഭവിക്കേണ്ടിയിരിക്കുന്നു. ബെന്‍ സ്റ്റോക്‌സും സംഘവും ബാറ്റിങ് കരുത്തില്‍ ഒട്ടും പിന്നിലല്ലാത്തതിനാല്‍ എഴുതിത്തള്ളുകയും പ്രയാസം.

Story first published: Monday, July 4, 2022, 16:46 [IST]
Other articles published on Jul 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+