Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: പരിക്കേറ്റ് വീണ് റിഷഭ്!! ഇനിയെന്ത്? ബാറ്റിങില്‍ പകരം ജുറേല്‍ വരുമോ, ഇതാ ഉത്തരം

ലോര്‍ഡ്‌സ്: ഇംഗ്ലണ്ടുമായുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് രണ്ടാംദിനത്തിലേക്കു കടക്കുമ്പോള്‍ ഇന്ത്യയെ ഏറ്റവുമധികം ആശങ്കപ്പെടുത്തുന്ന കാര്യം വിക്കറ്റ് കീപ്പറും വൈസ് ക്യാപ്റ്റനുമായ റിഷഭ് പന്തിനേറ്റ പരിക്കാണ്. ആദ്യദിനം വിക്കറ്റ് കീപ്പിങിനിടെയാണ് അദ്ദേഹത്തിന്റെ ഇടതു ചൂണ്ടുവിരലിനു പരിക്കേറ്റത്. വേദന രൂക്ഷമായതോടെ റിഷഭ് പിന്നീട് ഗ്രൗണ്ട് വിടുകയും ചെയ്തു.

യുവതാരം ധ്രുവ് ജുറേലാണ് പിന്നീടുള്ള മുഴുവന്‍ സെഷനിലും വിക്കറ്റ് കീപ്പിങ് ചെയ്തത്. രണ്ടാംദിനവും അദ്ദേഹം ഇതേ റോളില്‍ തുടരാന്‍ തന്നെയാണ് സാധ്യത. റിഷഭിനു ഇനി ബാറ്റിങിലും ഇറങ്ങാനായില്ലെങ്കില്‍ ജുറേലിനെ പകരം കളിപ്പിക്കാന്‍ കഴിയുമോയെന്നതാണ് ചോദ്യം. ഇതേക്കുറിച്ച് അറിയാം.

DHRUV JUREL

ജുറേലിനു ബാറ്റ് ചെയ്യാമോ?

റിഷഭ് പന്തിന്റെ പകരക്കാരനായി ധ്രുവ് ജുറേലിനു വിക്കറ്റ് കീപ്പറായി തുടര്‍ന്നും കളിക്കാമെങ്കിലും ഇന്ത്യക്കു വേണ്ടി ബാറ്റ് ചെയ്യാന്‍ കഴിയില്ലെന്നതാണ് യാഥാര്‍ഥ്യം. റിഷഭ് ഇനി കളിക്കളത്തിലേക്കു മടങ്ങിവന്നില്ലെങ്കിലും ജുറേലിനെ ബാറ്റിങില്‍ ഉപയോഗിക്കാന്‍ ടീമിനു സാധിക്കില്ല. ശേഷിച്ച 10 പേരെ മാത്രം വച്ച് ഇന്ത്യക്കു ബാറ്റ് ചെയ്യേണ്ടതായും വരും.

ഐസിസിയുടെ നിലവിലെ ടെസ്റ്റ് പ്ലെയിങ് സാഹചര്യങ്ങളനുസരിച്ച് ഒരു കാരണം കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി പകരമെത്തിയാല്‍ മാത്രമേ അയാള്‍ക്കു ബാറ്റ് ചെയ്യാന്‍ സാധിക്കുകയുള്ളൂ. റിഷഭിന്റെ കാര്യമെടുത്താല്‍ കൈയ്ക്കാണ് പരിക്കേറ്റിട്ടുള്ളത്. അതുകൊണ്ടു തന്നെ കണ്‍കഷന്‍ സബ് അനുവദിക്കുകയമില്ല. റിഷഭിന്റെ തലയ്ക്കു പരിക്കേല്‍ക്കുകയാണെങ്കില്‍ മാത്രമേ കണ്‍കഷന്‍ സബിനെ അനുവദിക്കുകയുള്ളൂവെന്നു നിയമം പറയുന്നു.

നിലവില്‍ ഫീല്‍ഡിങ് സബ് മാത്രമാണ് ജുറേല്‍. അതിനാല്‍ വിക്കറ്റ് കീപ്പിങിനുള്ള അനുവാദം മാത്രമേ ലഭിക്കുകയുള്ളൂ. ഈ കാരണത്താല്‍ തന്നെ റിഷഭ് ടീമിനു വേണ്ടി തീര്‍ച്ചയായും ബാറ്റ് ചെയ്യണമെന്നു തന്നെയായിരിക്കും ഇന്ത്യയുടെ ആഗ്രഹം. പക്ഷെ അദ്ദേഹത്തിനു അതിനു കഴിമോയെന്നതു കാത്തിരുന്നു തന്നെ കാണുകയും വേണം.

കളിക്കളത്തില്‍ ഒരാള്‍ക്കു വലിയ പരിക്കേല്‍ക്കുകയാണെങ്കില്‍ പകരക്കാരനായി അതേ യോഗ്യതയുള്ള (ബാറ്റിങ്, ബൗളിങ്) താരത്തെ ഇറക്കാമെന്ന ഐസിസിയുടെ ഒരു പ്രഖ്യാപനം അടുത്തിടെ വന്നിരുന്നു. ഇതോടെ റിഷഭിന്റെ കാര്യത്തിലും ജുറേലിനെ ഇന്ത്യക്കു ബാറ്റിങിലും ലഭിക്കുമെന്നു ആരാധകരും ഉറപ്പിക്കുകയും ചെയ്തു.

പക്ഷെ ഐസിസിയുടെ പുതിയ നിയമം ഒക്ടോബര്‍ മുതല്‍ മാത്രമേ പ്രാബല്യത്തില്‍ വരികയുള്ളൂ. മാത്രമല്ല, ഇതു ഇതു അന്താരാഷ്ട്ര ടെസ്റ്റ് മല്‍സരങ്ങളിലല്ല, മറിച്ച ആഭ്യന്തര ക്രിക്കറ്റിലാണ് പുതിയ നിയമം കൊണ്ടുവരുന്നത്.

ലോര്‍ഡ്‌സ് ടെസ്റ്റില്‍ റിഷഭ് കളിച്ചില്ലെങ്കില്‍ അതു ഇന്ത്യയുടെ വിജയസാധ്യതകളെ സാരമായി തന്നെ ബാധിക്കും. കാരണം നായകന്‍ ശുഭ്മന്‍ ഗില്‍ കഴിഞ്ഞാല്‍ ഈ പരമ്പരയില്‍ ഏറ്റവും മികച്ച ഫോമിലുള്ള ബാറ്ററാണ് അദ്ദേഹം. കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലായി രണ്ടു സെഞ്ച്വറികളും ഒരു ഫിഫ്റ്റിയും റിഷഭ് അടിച്ചെടുത്തു കഴിഞ്ഞു.

RISHABH GILL

എജ്ബാസ്റ്റണിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ തോറ്റെങ്കിലും രണ്ടിന്നിങ്‌സുകളിലും സെഞ്ച്വറികളുമായി റിഷഭ് ചരിത്രം കുറിച്ചിരുന്നു. ഒരു ടെസ്റ്റിന്റെ രണ്ടിന്നിങ്‌സുകളിലും സെഞ്ച്വറിയടിച്ച ലോകത്തിലെ രണ്ടാമത്തെ മാത്രം വിക്കറ്റ് കീപ്പറായി അദ്ദേഹം മാറുകയും ചെയ്തു.

റിഷഭിന്റെ കൈവിരലിനു ഇപ്പോഴുള്ള പരിക്ക് എത്രത്തോളം ഗൗരവമുള്ളതാണെന്നു വ്യക്തമായിട്ടില്ല. താരത്തിന്റെ പരിക്ക് മെഡിക്കല്‍ സംഘം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്.

ബാറ്റിങില്‍ റിഷഭിന്റെ സേവനം ടീമിന് ഏറെ അനിവാര്യമായതിനാല്‍ രണ്ടാംദിനവും വിക്കറ്റ് കീപ്പിങില്‍ ജുറേല്‍ തന്നെ തുടരാനാണ് സാധ്യത. ഇന്ത്യന്‍ ഇന്നിങ്‌സിനു മുമ്പ് റിഷഭിനു പരമാവധി വിശ്രനം നല്‍കാനും വേദന കുറയ്ക്കാനുമായിരിക്കും ഇന്ത്യയുടെ ശ്രമം.

Story first published: Friday, July 11, 2025, 12:54 [IST]
Other articles published on Jul 11, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+