Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: കോലിയടക്കം 3 സൂപ്പര്‍ താരങ്ങള്‍ റിട്ടേണ്‍സ്, സഞ്ജുവില്ല!! ഏകദിനത്തിലെ മാറ്റങ്ങളിങ്ങനെ

അഫ്ഗാനിസ്താനുമായി ഇപ്പോള്‍ നടക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കു പിന്നാലെ ഇന്ത്യ നേരെ പറക്കുക യുകെയിലേക്കാണ്. അവിടെ രണ്ട് ടി20 പരമ്പരകളും ഒരു ഏകദിന പരമ്പരയുമാണ് കാത്തിരിക്കുന്നത്. അയര്‍ലാന്‍ഡുമായി രണ്ടു ടി20കളും ഇംഗ്ലണ്ടുമായി അഞ്ചു ടി20കളിലും ഇന്ത്യ കൊമ്പുകോര്‍ക്കും.

തുടര്‍ന്ന് ജൂലൈ 14 മുതല്‍ 19 വരെ ഇംഗ്ലണ്ടുമായി മൂന്നു ഏകദിനങ്ങളിലും ഇന്ത്യ ശക്തി പരീക്ഷിക്കും. രണ്ടു ടി20 പരമ്പരകള്‍ക്കുമുള്ള ഇന്ത്യന്‍ സ്‌ക്വാഡുകളെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി ഏകദിന ടീമിനെയാണ് തിരഞ്ഞെടുക്കാനുള്ളത്. ഈയാഴ്ച തന്നെ ഏകദിന പരമ്പരയ്ക്കുളള സ്‌ക്വാഡിനെയും പ്രഖ്യാപിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.

ROHIT KOHLI GILL

എന്നാല്‍ അഫ്ഗാനുമായി ഉപ്പോള്‍ നടക്കുന്ന ഏകദിന പരമ്പരയുടെ ഭാഗമല്ലാത്ത ചില താരങ്ങളെ ഇംഗ്ലണ്ടില്‍ പ്രതീക്ഷിക്കാം. ഇന്ത്യന്‍ ഏകദിന ടീമില്‍ വരുത്തിയേക്കവുന്ന ചില പ്രധാനപ്പെട്ട മാറ്റങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു നോക്കാം.

World Cup 2027: റുതു- അഭി ഓപ്പണിങ്, സഞ്ജു നയിക്കും!! ടീം ഇന്ത്യ തഴയാനിടയുള്ളവരുടെ 11

World Cup 2027: റുതു- അഭി ഓപ്പണിങ്, സഞ്ജു നയിക്കും!! ടീം ഇന്ത്യ തഴയാനിടയുള്ളവരുടെ 11

പുതുതായി ആരെല്ലാം?

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ഏകദിന സ്‌ക്വാഡിലേക്കു പ്രധാനമായും മൂന്നു താരങ്ങളായിരിക്കും പുതുതായി എത്തിയേക്കുക. ഇതിരൊലാള്‍ മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ വിരാട് കോലിയാണ്.

ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനായി കളിക്കവെയേറ്റ പരിക്കു കാരണം അഫ്ഗാനിസ്താനെതിരായ പരമ്പരയില്‍ നിന്നും അദ്ദേഹം പിന്മാറിയിരുന്നു. ആദ്യം പ്രഖ്യാപിച്ച സ്‌ക്വാഡില്‍ അദ്ദേഹമുണ്ടായിരുന്നെങ്കിലും പിന്നീട് കോലി വിട്ടുനില്‍ക്കുകയായിരുന്നു.

പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്ത് ഇംഗ്ലണ്ടുമായുള്ള പരമ്പരയില്‍ അദ്ദേഹം ടീമിലേക്കു മടങ്ങിയെത്താന്‍ തയ്യാറായി കഴിഞ്ഞുവെന്നാണ് വിവരം. കോലിയുടെ വരവ് ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്കു പുത്തന്‍ ഊര്‍ജം നല്‍കുമെന്ന കാര്യത്തില്‍ സംശയമില്ല.

കോലി കഴിഞ്ഞാല്‍ ടീമിലേക്കു മടങ്ങിയെത്താനിടയുള്ള രണ്ടു പേര്‍ സ്റ്റാര്‍ പേസര്‍മാരായ ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജുമാണ്. യുകെ പര്യടനത്തിലെ രണ്ടു ടി20 പരമ്പരകളിലും ഇവര്‍ക്കു വിശ്രമം നല്‍കിയിരിക്കുകയാണ്. കൂടാതെ അഫ്ഗാനുമായുള്ള പരമ്പരയിലും പേസ് ജോടികള്‍ ടീമിന്റെ ഭാഗമല്ല.

രോഹിത്- അഭി ഓപ്പണിങ്, 4ല്‍ സഞ്ജു!! ധോണിയില്ല; ഇതാ ഇന്ത്യന്‍ ഓള്‍ടൈം ടി20 ഇലവന്‍

രോഹിത്- അഭി ഓപ്പണിങ്, 4ല്‍ സഞ്ജു!! ധോണിയില്ല; ഇതാ ഇന്ത്യന്‍ ഓള്‍ടൈം ടി20 ഇലവന്‍

എന്നാല്‍ അടുത്ത വര്‍ഷം ഏകദിന ലോകകപ്പ് നടക്കാനിരിക്കെ ഇംഗ്ലണ്ടുമായുള്ള പരമ്പര ഇന്ത്യക്കു ഡ്രസ് റിഹേഴ്‌സലുകളിലൊന്നാണ്. അതുകൊണ്ടു തന്നെ ബുംറയെയും സിറാജിനെയും ടീമില്‍ ആവശ്യവുമാണ്.

ആര്‍ക്കെല്ലാം ചാന്‍സില്ല?

അഫ്ഗാനിസ്താനുമായുള്ള ഏകദിന സ്‌ക്വാഡിന്റെ ഭാഗമായ ചില താരങ്ങള്‍ക്കു ഇംഗ്ലണ്ട് പര്യടനത്തില്‍ ചീട്ടു കീറും. ഇതിലൊരാള്‍ ഇടംകൈയന്‍ ബാറ്ററും അഗ്രസീവ് ഓപ്പണറുമായ യശസ്വി ജയ്‌സ്വാളായിരിക്കും. വിരാട് കോലിയുടെ ബാക്കപ്പായാണ് അദ്ദേഹത്തെ ടീമിലേക്കു കൊണ്ടു വന്നത്.

പക്ഷെ ഇംഗ്ലണ്ടില്‍ കോലി തിരിച്ചെത്തിയാല്‍ പിന്നെ ജയ്‌സ്വാളിനെ ആവശ്യമില്ല. നേരത്തേയെല്ലാം ബാക്കപ്പ് ഓപ്പണറായാണ് അദ്ദേഹം ടീമിലുണ്ടായിരുന്നത്. പക്ഷെ ഇപ്പോള്‍ ഇഷാന്‍ കിഷന്‍ തിരിച്ചുവിളിക്കപ്പെട്ടതോടെ ജയ്‌സ്വാള്‍ ഇനി ആ റോള്‍ പ്രതീക്ഷിക്കേണ്ടതില്ല.

ഓപ്പണിങ് മുതല്‍ മധ്യനിരയില്‍ വരെ എവിടെയും ബാറ്റ് ചെയ്യുന്നതിനൊപ്പം വിക്കറ്റ് കാക്കാനും ഇഷാനു കഴിയും. ഇംഗ്ലണ്ടിലും അദ്ദേഹം തന്നെയായിരിക്കും കെഎല്‍ രാഹുലിനൊപ്പം ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍.

SANJU SAMSON

ഇഷാന്റെ രണ്ടാം വരവ് കാരണം പണി കിട്ടിയ മറ്റൊരാള്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണാണ്. ടി20യില്‍ ടീമിലെ സ്ഥാനം ഭദ്രമാക്കിയ അദ്ദേഹം ഏകദിനത്തിലേക്കും ഒരു തിരിച്ചുവരവ് ആഗ്രഹിച്ചിരുന്നു. പക്ഷെ ഏതു റോളും നിര്‍വഹിക്കാന്‍ സാധിക്കുന്ന ഇഷാന്‍ വന്നതോടെ ഇനി സഞ്ജുവിന് ഏകദിനത്തില്‍ പ്രതീക്ഷയും വേണ്ട.

പരിക്കു കാരണം അഫ്ഗാനുമായുള്ള പരമ്പര നഷ്ടമായ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഇംഗ്ലണ്ടിലും കളിക്കാനിടയില്ല. പൂര്‍ണ ഫിറ്റ്‌നസിലേക്കു ഇനിയുമെത്തിയിട്ടില്ലാത്ത അദ്ദേഹത്തിനു വീണ്ടും വിശ്രമം നല്‍കിയേക്കും. പകരം നിതീഷ് കുമാര്‍ റെഡ്ഡി തന്നെ സ്ഥാനം നിലനിര്‍ത്തുകയും ചെയ്യും.

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ഏകദിന സാധ്യതാ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍.

Story first published: Monday, June 15, 2026, 16:28 [IST]
Other articles published on Jun 15, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+