Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'അതൊരു മികച്ച തീരുമാനമായിരിക്കും'- ഏകദിന ടീമിലേക്ക് അശ്വിനെ തിരിച്ചെത്തിക്കണമെന്ന് ഹോഗ്

സിഡ്‌നി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും അവസാന ഓസ്‌ട്രേലിയന്‍ പര്യടനത്തിലും ഗംഭീര പ്രകടനമാണ് ഇന്ത്യയുടെ അര്‍ അശ്വിന്‍ കാഴ്ചവെച്ചത്. അവസാന ആറ് ടെസ്റ്റില്‍ നിന്ന് 37 വിക്കറ്റും ഒരു സെഞ്ച്വറിയുമാണ് അശ്വിന്‍ നേടിയത്. മികച്ച ഫോമിലുള്ള അശ്വിന്‍ നിലവില്‍ ടെസ്റ്റ് ടീമില്‍ മാത്രമാണുള്ളത്. ഏറെ വര്‍ഷങ്ങളായി പരിമിത ഓവര്‍ ടീമിന് പുറത്തുള്ള അശ്വിനെ ഇപ്പോള്‍ ഏകദിന ടീമിലേക്ക് തിരിച്ചുവിളിച്ചാല്‍ ഏറ്റവും ഉചിതമായ തീരുമാനമായിരിക്കും അതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഓസീസ് സ്പിന്നര്‍ ബ്രാഡ് ഹോഗ്.

'അശ്വിനെ ഏകദിന ടീമിലേക്ക് തിരിച്ചെത്തിക്കുകയെന്നത് മികച്ചൊരു തീരുമാനായാണ് തോന്നുന്നത്. ബാറ്റിങ് നിരയ്ക്ക് കൂടുതല്‍ ശക്തി നല്‍കാനും ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് കൂടുതല്‍ ആക്രമിച്ച് കളിക്കാനും അത് അവസരം നല്‍കും. വിക്കറ്റ് വീഴ്ത്താന്‍ മിടുക്കുള്ള ബൗളറാണവന്‍. റണ്‍സ് വിട്ടുകൊടുക്കുന്നതിലും നിയന്ത്രണമുണ്ട്. അവനെ ടീമിലേത്ത് തിരിച്ചെത്തിക്കുക'- ട്വിറ്ററിലൂടെ ഹോഗ് പറഞ്ഞു.

bradhogg

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മൂന്ന് മത്സരത്തില്‍ നിന്ന് 24 വിക്കറ്റുകള്‍ അശ്വിന്‍ വീഴ്ത്തിക്കഴിഞ്ഞു. ഏത് സാഹചര്യത്തിലും വിക്കറ്റ് വീഴ്ത്താന്‍ മിടുക്കുള്ള അശ്വിന്‍ ഇപ്പോഴും ഐപിഎല്ലില്‍ സജീവമാണ്. ഡല്‍ഹി ക്യാപിറ്റല്‍സിനുവേണ്ടിയാണ് അശ്വിന്‍ കളിക്കുന്നത്. എന്നിട്ടും ഇന്ത്യയുടെ ടി20 ടീമില്‍ അശ്വിന് അവസരമില്ല.

2017ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലാണ് അശ്വിന്‍ അവസാനമായി കളിച്ചത്. ഇതേ വര്‍ഷം വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് അശ്വിന്‍ അവസാനമായി ടി20യും കളിച്ചത്. 34കാരനായ അശ്വിന്‍ ആക്രമിച്ച് കളിക്കുന്ന ബാറ്റ്‌സ്മാനല്ല എന്നതാണ് പരിമിത ഓവറില്‍ അദ്ദേഹത്തിന്റെ സ്ഥാനം നഷ്ടപ്പെടുത്തുന്നു. രവീന്ദ്ര ജഡേജ,വാഷിങ്ടണ്‍ സുന്ദര്‍,അക്ഷര്‍ പട്ടേല്‍,ക്രുണാല്‍ പാണ്ഡ്യ എന്നിവരെല്ലാം സ്പിന്‍ ഓള്‍റൗണ്ടര്‍മാരായുണ്ട്.

സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി യുസ്‌വേന്ദ്ര ചഹാലിനെയും കുല്‍ദീപ് യാദവിനെയുമാണ് ഇന്ത്യ നിലവില്‍ പരിഗണിക്കുന്നത്. അതിനാല്‍ ഇനിയൊരു മടങ്ങിവരവ് നടത്തുക അശ്വിനെ സംബന്ധിച്ച് കടുത്ത വെല്ലുവിളി തന്നെയാണ്. അദ്ദേഹം ടെസ്റ്റില്‍ നിന്ന് കൂടുതല്‍ ശ്രദ്ധ നല്‍കി ക്രിക്കറ്റില്‍ തുടരാനാണ് സാധ്യത കൂടുതല്‍. 111 ഏകദിനത്തില്‍ നിന്ന് 150 വിക്കറ്റും 46 ടി20യില്‍ നിന്ന് 52 വിക്കറ്റും അശ്വിന്റെ പേരിലുണ്ട്. 77 ടെസ്റ്റില്‍ നിന്ന് 401 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. ഐപിഎല്ലില്‍ പ്രഥമ സീസണ്‍ മുതല്‍ സജീവമായ താരം 154 മത്സരത്തില്‍ നിന്ന് 138 വിക്കറ്റും അക്കൗണ്ടിലാക്കി.

Story first published: Monday, March 1, 2021, 20:27 [IST]
Other articles published on Mar 1, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+