Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ടിനെ ജയിപ്പിക്കാന്‍ നീക്കം!! കാണിച്ചത് വന്‍ ചതി, ഞെട്ടിച്ച് മുന്‍ ഇംഗ്ലീഷ് പേസര്‍

എഡ്ജ്ബാസ്റ്റണ്‍: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് എഡ്ബാസ്റ്റണില്‍ പുരോഗമിക്കവെ ഗുരുതര ആരോപണമുന്നയിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലീഷ് ഫാസ്റ്റ് ബൗളര്‍ സ്റ്റീവന്‍ ഫിന്‍. പക്ഷെ അതു ഇന്ത്യക്കെതിരേയല്ല, തന്റെ ടീം തന്നെയായ ഇംഗ്ലണ്ടിനെതിരേയാണെന്നതാണ് അതിശയിപ്പിക്കുന്ന കാര്യം. ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ ശൈലിയെ പിന്തുണയ്ക്കാന്‍ വലിയൊരു നീക്കം നടന്നിട്ടുണ്ടെന്നാണ് ഫിന്നിന്റെ ആരോപണം.

അതേസമയം, ലീഡ്‌സിലെ ആദ്യ ടെസ്റ്റില്‍ 371 റണ്‍സെന്ന വലിയ ടോട്ടല്‍ ചേസ് ചെയ്തു ജയിച്ച ഇംഗ്ലണ്ട് തുടരെ രണ്ടാമങ്കത്തിലും അതു തന്നെ തിരഞ്ഞെടുക്കുകയായിരുന്നു. ടോസിനു ശേഷം ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സ് ഒരിക്കല്‍ക്കൂടി ഇന്ത്യയോടു ആദ്യം ബാറ്റ് ചെയ്യാനാണ് ആവശ്യപ്പെട്ടത്.

gill stokes

ഇംഗ്ലണ്ടിനെ സഹായിച്ചതെങ്ങനെ?

എഡ്ബാസ്റ്റണിലെ ഗ്രൗണ്ടില്‍ ബൗണ്ടറിയുടെ വലിപ്പം കുറച്ചിട്ടുണ്ടെന്നാണ് മുന്‍ ഫാസ്റ്റ് ബൗളര്‍ സ്റ്റീവന്‍ ഫിന്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ബിബിസിയുടെ ബ്രോഡ്കാസ്റ്റില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെയൊരു ഗുരുതരമായ ആരോപണമുന്നിയിച്ചത്.

നമ്മളിപ്പോള്‍ എഡ്ബാസ്റ്റണിലാണ്. ഞാന്‍ ബൗണ്ടറി റോപ്പിനു തൊട്ടരികിലാണ് ഇപ്പോഴുള്ളത്. ഒരു സാധാരണ ടെസ്റ്റ് മല്‍സരത്തില്‍ നമ്മള്‍ കാണുന്നതിനേക്കാള്‍ അകത്തേക്കായിട്ടാണ് ബൗണ്ടറി റോപ്പ് ഇവിടെ കാണപ്പെടുന്നതെന്നാണ് ഫിന്‍ പറഞ്ഞത്. ഇംഗ്ലണ്ടിന്റെ അഗ്രസീവായിട്ടുള്ള ബാസ്‌ബോള്‍ ശൈലിക്കു യോജിക്കുന്ന തരത്തില്‍ ബൗണ്ടറിയുടെ വലിപ്പം കുറച്ചിരിക്കുന്നതായും അദ്ദേഹം ആരോപിക്കുന്നു.

ഫിന്നിന്റെ ഈ ആരോപണം ശരിവയ്ക്കുന്ന തരത്തില്‍ വളരെ അനായാസമായിട്ടാണ് ആദ്യദിനം ചില ഇന്ത്യന്‍ താരങ്ങള്‍ ബൗണ്ടറികള്‍ അടിച്ചെടുത്തത്. 87 റണ്‍സെടുത്ത് പുറത്തായ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ ഇന്നിങ്‌സില്‍ 13 ഫോറുകളുണ്ടായിരുന്നു. 81.31 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലാണ് അദ്ദേഹം ബാറ്റ് വീശിയത്.

50 ബോളില്‍ 31 റണ്‍സെടുത്ത് മടങ്ങിയ മറുനാടന്‍ മലയാളി താരം കരുണ്‍ നായരാവട്ടെ അഞ്ചു ഫോറുകളും പായിച്ചു. സെഞ്ച്വറിയോടെ ഇപ്പോള്‍ ക്രീസിലുള്ള നായകന്‍ ശുഭ്മന്‍ ഗില്‍ 12 ഫോറുകള്‍ ഇതിനകം നേടിക്കഴിഞ്ഞു. 41 റണ്‍സുമായി ക്രീസിലുള്ള രവീന്ദ്ര ജഡേജ അഞ്ചു ഫോറുകളും നേടി.

വീണ്ടും റണ്‍ചേസ്

എഡ്ബാസ്റ്റണ്‍ ടെസ്റ്റിലെ ബൗണ്ടറിയുടെ വലിപ്പം കുറവായതു കാരണം തന്നെയാണ് ടോസിനു ശേഷം ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് വീണ്ടും റണ്‍ചേസ് തിരഞ്ഞെടുത്തതെന്നും സ്റ്റീവന്‍ ഫിന്‍ വിലയിരുത്തി. ടോസ് നേടാനും, ആദ്യം ബൗള്‍ ചെയ്യാനും, അവസാന ഇന്നിങ്‌സില്‍ ചേസ് ചെയ്യാനുമെല്ലാം ഇംഗ്ലണ്ടിനെ പ്രേരിപ്പിച്ച പ്രധാന കാരണം ബൗണ്ടറി കൂടുതല്‍ അകത്തേക്കു വന്നതാരിയിക്കാമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.

SHUBMAN GILL

ലീഡ്‌സിലെ ആദ്യ ടെസ്റ്റില്‍ കാര്യമായി വിയര്‍ക്കാതെയാണ് റണ്‍ചേസില്‍ ഇംഗ്ലീഷ് ടീം അഞ്ചു വിക്കറ്റിനു വിജയിച്ചു കയറിയത്. 371 റണ്‍സെന്ന വലിയ ലക്ഷ്യം എത്തിപ്പിടിക്കാന്‍ ഇംഗ്ലണ്ടിനു കഴിയില്ലെന്നും ജയം ഇന്ത്യക്കൊപ്പമായിരിക്കുമെന്നുമാണ് ആരാധകര്‍ ഉറച്ചു വിശ്വസിച്ചത്. പക്ഷെ ഓപ്പണര്‍ ബെന്‍ ഡക്കെറ്റിന്റെ (149) കിടിലന്‍ സെഞ്ച്വറി അവരുടെ വിജയത്തിനു അടിത്തറയിടുകയായിരുന്നു.

സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു രണ്ടാമിന്നിങ്‌സില്‍ ഒരു വിക്കറ്റ് പോലും ലഭിക്കാതെ പോയതും ഫീല്‍ഡിങില്‍ വരുത്തിയ ചില പിഴവുകളുമാണ് ഇന്ത്യന്‍ പരാജയത്തിനു പ്രധാന കാരണം. ഡക്കെറ്റിനെ 97ല്‍ നില്‍ക്കെ പുറത്താക്കാന്‍ ഇന്ത്യക്കു സുവര്‍ണാവസരം ലഭിച്ചെങ്കിലും യശസ്വി ജയ്‌സ്വാള്‍ ക്യാച്ച് പാഴാക്കുകയായിരുന്നു. ഇതിനു വലിയ വിലയാണ് പിന്നീട് ടീമിനു നല്‍കേണ്ടി വന്നത്.

Story first published: Thursday, July 3, 2025, 12:05 [IST]
Other articles published on Jul 3, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+