Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: സഞ്ജുവിന് വമ്പന്‍ തിരിച്ചടി, നഷ്ടമായത് 12 സ്ഥാനങ്ങള്‍! തിരിച്ചുവരവ് ഇനി എളുപ്പമല്ല

ദുബായ്: ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പര ഏറ്റവും ആവേശകരമായി പുരോഗമിക്കവെ കൂടുതല്‍ നിരാശപ്പെടുത്തുന്ന താരങ്ങളിലൊരാള്‍ സഞ്ജു സാംസണാണ്. ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറായ സഞ്ജു സാംസണ് മൂന്ന് മത്സരത്തിലും തിളങ്ങാനായിട്ടില്ല. ആദ്യ മത്സരത്തില്‍ 26 റണ്‍സെടുത്ത സഞ്ജു രണ്ടാം മത്സരത്തില്‍ അഞ്ച് റണ്‍സും മൂന്നാം മത്സരത്തില്‍ മൂന്ന് റണ്‍സുമാണ് നേടിയത്. നാലാം മത്സരത്തില്‍ സഞ്ജുവിനെ പ്ലേയിങ് 11 നിന്ന് തഴയാനുള്ള സാധ്യത പോലും തള്ളിക്കളയാനാവില്ല.

ജോഫ്രാ ആര്‍ച്ചറിന്റെ അതിവേഗ പന്തുകള്‍ക്ക് മുന്നിലാണ് സഞ്ജു സാംസണ്‍ പതറുന്നത്. സഞ്ജുവിനെതിരേ ടീം മാനേജ്‌മെന്റടക്കം രംഗത്തെത്തുകയാണ്. ഇപ്പോഴിതാ സഞ്ജു സാംസണിന്റെ തുടര്‍ച്ചയായ മോശം പ്രകടനത്തിന്റെ തിരിച്ചടി താരത്തിന് ലഭിച്ചിരിക്കുകയാണ്. ടി20 റാങ്കിങ്ങില്‍ വളരെയധികം പിന്നോട്ട് പോയിരിക്കുകയാണ് സഞ്ജു. കഴിഞ്ഞ മൂന്ന് മത്സരത്തിലെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഇത്തരമൊരു കടുത്ത തിരിച്ചടി സഞ്ജുവിന് ലഭിക്കാന്‍ കാരണമായത്.

12 സ്ഥാനങ്ങള്‍ പിന്നോട്ടിറങ്ങി

ഐസിസിയുടെ പുതിയ ടി20 റാങ്കിങ് പ്രകാരം 12 സ്ഥാനങ്ങളാണ് സഞ്ജു സാംസണ്‍ പിന്നോട്ടിറങ്ങിയിരിക്കുന്നത്. നിലവില്‍ 29ാം സ്ഥാനത്താണ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ സഞ്ജുവുള്ളത്. 17ാം സ്ഥാനത്ത് നിന്നാണ് സഞ്ജു ഇത്തരത്തില്‍ താഴോട്ട് കൂപ്പുകുത്തിയത്. ഇനിയൊരു വമ്പന്‍ തിരിച്ചുവരവും സഞ്ജുവിനെ സംബന്ധിച്ച് വളരെ പ്രയാസമാണ്. നിലവില്‍ സഞ്ജു സാംസണ്‍ മികച്ച ആത്മവിശ്വാസത്തോടെയല്ല കളിക്കുന്നത്.

കളത്തിന് പുറത്തുള്ള ചില വിവാദങ്ങളും സഞ്ജുവിന്റെ പ്രകടനത്തെ ബാധിച്ചിട്ടുണ്ടെന്ന് തന്നെ പറയാം. സഞ്ജുവിന് വളരെ കാലത്തിന് ശേഷമാണ് ഇത്തരത്തില്‍ തുടര്‍ അവസരങ്ങള്‍ ലഭിക്കുന്നത്. ഗൗതം ഗംഭീര്‍ പരിശീലകനായ ശേഷമാണ് ഇത്തരത്തില്‍ സഞ്ജുവിന് അവസരം നല്‍കിയത്. എന്നാല്‍ ഇപ്പോഴത്തെ പ്രകടനത്തില്‍ ടീം മാനേജ്‌മെന്റിനും കടുത്ത അതൃപ്തിയാണുള്ളത്. അതുകൊണ്ടുതന്നെ സഞ്ജുവിന് ഇനി എത്രത്തോളം പിന്തുണ ലഭിക്കുമെന്നതാണ് കണ്ടറിയേണ്ടത്.

tilak varma

നേട്ടമുണ്ടാക്കി തിലക് വര്‍മ

നിലവില്‍ ടി20 ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ മുന്നിലുള്ള ഇന്ത്യന്‍ താരം തിലക് വര്‍മയാണ്. ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡ് തലപ്പത്ത് നില്‍ക്കുമ്പോള്‍ തിലക് വര്‍മ രണ്ടാം സ്ഥാനത്താണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ രണ്ട് തുടര്‍ സെഞ്ച്വറികള്‍ നേടിയ തിലക് ഇംഗ്ലണ്ടിനെതിരേ അര്‍ധ സെഞ്ച്വറി പ്രകടനത്തോടെയും കസറിയിരുന്നു. സൂര്യകുമാര്‍ യാദവ് നാലാം സ്ഥാനത്താണ്. സമീപകാലത്തെ താരത്തിന്റെ പ്രകടനങ്ങളൊന്നും പ്രതീക്ഷിച്ച നിലവാരത്തിനൊത്തല്ല. യശ്വസി ജയ്‌സ്വാള്‍ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര കളിക്കുന്നില്ല.

അതുകൊണ്ടുതന്നെ ഒരു സ്ഥാനം നഷ്ടപ്പെട്ട താരം ഒമ്പതാം സ്ഥാനത്താണുള്ളത്. ബൗളര്‍മാരുടെ റാങ്കിങ്ങില്‍ വരുണ്‍ ചക്രവര്‍ത്തി വലിയ കുതിച്ചുചാട്ടമാണ് നടത്തിയത്. ഇംഗ്ലണ്ടിനെതിരേ അഞ്ച് വിക്കറ്റ് പ്രകടനമടക്കം നടത്തിയ വരുണ്‍ 25 സ്ഥാനങ്ങള്‍ മുന്നോട്ട് കയറി അഞ്ചാം സ്ഥാനത്തേക്കെത്തിയിരിക്കുകയാണ്. അര്‍ഷ്ദീപ് സിങ് ഒമ്പതാം സ്ഥാനത്തും രവി ബിഷ്‌നോയ് 10ാം സ്ഥാനത്തും അക്ഷര്‍ പട്ടേല്‍ 11ാം സ്ഥാനത്തുമാണ്. ജസ്പ്രീത് ബുംറ ഇംഗ്ലണ്ട് പരമ്പര കളിക്കുന്നില്ല.

ഓള്‍റൗണ്ടര്‍മാരില്‍ ഹാര്‍ദിക് തലപ്പത്ത്

ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് തലപ്പത്ത്. ഇംഗ്ലണ്ട് പരമ്പരയില്‍ പ്രതീക്ഷിച്ച മികവ് കാട്ടുന്നില്ലെങ്കിലും ഹാര്‍ദിക് തലപ്പത്താണുള്ളത്. അക്ഷര്‍ പട്ടേല്‍ 12ാം സ്ഥാനത്താണ്. ടീം റാങ്കിങ്ങില്‍ ഇന്ത്യയാണ് തലപ്പത്ത്. സമീപകാലത്ത് കളിച്ച ടി20 പരമ്പരയെല്ലാം സ്വന്തമാക്കാന്‍ ഇന്ത്യക്കായിരുന്നു. ദക്ഷിണാഫ്രിക്കയിലടക്കം പരമ്പര നേടാന്‍ ഇന്ത്യക്ക് സാധിച്ചു.

ഇതെല്ലാം ടീം റാങ്കിങ്ങില്‍ തലപ്പത്തേക്കെത്താന്‍ ഇന്ത്യക്ക് കരുത്തായി മാറിയിരിക്കുകയാണ്. ഇംഗ്ലണ്ട് പരമ്പരയിലും ഇന്ത്യ മുന്നിട്ട് നില്‍ക്കുകയാണ്. രണ്ട് മത്സരങ്ങള്‍ ശേഷിക്കെ ഒരു ജയം നേടാനായാല്‍ പരമ്പര നേടിയെടുക്കാന്‍ ഇന്ത്യക്ക് സാധിക്കും. ആതിഥേയരായ ഇന്ത്യക്കത് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Wednesday, January 29, 2025, 20:03 [IST]
Other articles published on Jan 29, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+