For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: 'ഷോ' കാണിച്ചത് ഗില്‍, തിരിച്ചുകിട്ടിയത് രാഹുലിന്!! സ്റ്റോക്‌സ് ചെയ്തത് ഇങ്ങനെ

ലണ്ടന്‍: വീറും വാശിയും വിവാദങ്ങളുമെല്ലാം സമം ചേര്‍ത്ത ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ആരാധകരെ ശരിക്കും ആവേശത്തിലാക്കിയിരിക്കുകയാണ്. കളി അവസാന ദിനത്തിലേക്കു കടന്നിട്ടും ആരാവും വിജയികളെന്ന കാര്യത്തില്‍ ഇപ്പോഴും സസ്‌പെന്‍സ് അവസാനിച്ചിട്ടില്ല. അവസാന ഇന്ത്യക്കു ജയിക്കാന്‍ ഇനി 135 റണ്‍സ് കൂടി വേണമെങ്കില്‍ ഇംഗ്ലണ്ടിനു വേണ്ടതാവട്ടെ ആറു വിക്കറ്റുകളാണ്.

മൂന്നാംദിനം അവസാന സെഷനില്‍ രണ്ടാമിന്നിങ്‌സിനിടെ ഇംഗ്ലീഷ് ഓപ്പണര്‍മാരായ സാക്ക് ക്രോളിയും ബെന്‍ ഡക്കെറ്റും കളി വൈകിപ്പിച്ചത് കളിക്കളത്തില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചിരുന്നു. മനപ്പൂര്‍വ്വം അവര്‍ കളി വെകിപ്പിച്ചെന്ന് ആരോപിച്ച് നായകന്‍ ശുഭ്മന്‍ ഗില്ലും ഇന്ത്യന്‍ താരങ്ങളും പരിഹസിക്കുകയും വിമര്‍ശിക്കുകയുമായിരുന്നു. ഇംഗ്ലീഷ് ഓപ്പണര്‍മാര്‍ക്കെതിരേ ഗില്‍ അസഭ്യം പറഞ്ഞതും വലിയ വിവാദമായി.

STOKES RAHUL

ഇന്ത്യയുടെ ഈ പരിഹാസത്തിനു നാലാം ദിനം ഇംഗ്ലണ്ടും അതേ നാണയത്തില്‍ ലോര്‍ഡ്‌സില്‍ വച്ച് മറുപടിയും നല്‍കിയിരിക്കുകയാണ്. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സാണ് ഇതിനു തുടക്കമിട്ടത്. ഇന്ത്യയുടെ രണ്ടാമിന്നിങ്‌സ് ബാറ്റിങിനിടെ സംഭവിച്ചത് എന്താണെന്നു നോക്കാം.

പകരം വീട്ടി ഇംഗ്ലണ്ട്

ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീം 193 റണ്‍സ് ചേസ് ചെയ്യവെ ഇംഗ്ലീഷ് ഫാസ്റ്റ് ബൗളര്‍ ബ്രൈഡന്‍ കാര്‍സെറിഞ്ഞ 17ാം ഓവറിലായിരുന്നു സംഭവം. മൂന്നു വിക്കറ്റിനു 57 റണ്‍സെന്ന നിലയിലാണ് ഇന്ത്യ ഈ ഓവര്‍ ആരംഭിച്ചത്. 32 റണ്‍സുമായി ഓപ്പണര്‍ കെഎല്‍ രാഹുലും ഒരു റണ്‍സ് മാത്രമെടുത്ത നൈറ്റ് വാച്ച് മാന്‍ ആകാശ്ദീപുമായിരുന്നു ക്രീസില്‍.

ആകാശ്ദീപാണ് സ്‌ട്രൈക്ക് നേരിട്ടത്. ആദ്യത്തെ മൂന്നു ബോളും സംഭവബഹുലമായിരുന്നു. ആദ്യ ബോളിനു പിന്നാലെ വിക്കറ്റിനായി കാര്‍സിന്റെ എല്‍ബിഡബ്ല്യു അപ്പീല്‍. പക്ഷെ തള്ളി. അടുത്ത ബോൡ റണ്ണില്ല. മൂന്നാം ബോളിനു ശേഷം വീണ്ടുമൊരു എല്‍ബിബ്ല്യു അപ്പീല്‍ അതും തള്ളപ്പെട്ടു. തുടര്‍ന്ന ഇംഗ്ലണ്ട് റിവ്യു എടുത്തെങ്കിലും അംപയേഴ്‌സ് കോള്‍ ശരിവയ്ക്കുകയായിരുന്നു.

അതിനു പിന്നാലെ നേരത്തേ ബൗളിങിനിടെ കാല്‍പ്പേശിക്കേറ്റ പരിക്കിന് ആകാശ്ദീപ് മെഡിക്കല്‍ സംഘത്തിന്റെ സഹായം.ഗ്രൗണ്ടിലേക്കു വന്ന ഫിസിയോ വലതു കാലില്‍ സ്ട്രാപ്പും ചെയ്തു. ഇതോടെ അല്‍പ്പസമയം കളിയും മുടങ്ങി.

തൊട്ടുമുമ്പത്തെ ദിവസം തങ്ങളുടെ ഓപ്പണര്‍ സാക്ക് ക്രോളി കൈയ്ക്കു പരിക്കേറ്റ ശേഷം സഹായം തേടിയപ്പോള്‍ കൈയടിച്ച് പരിഹസിച്ച ഇന്ത്യക്കെതിരേ ഇത്തവണ ഇംഗ്ലീഷ് താരങ്ങളും തിരിയുകയായിരുന്നു.

STOKES ENGLAND

കളി മനപ്പൂര്‍വ്വം വൈകിപ്പ് നാലാംദിനത്തിലെ ഓവറുകള്‍ കുറയ്ക്കാനുള്ള ഇന്ത്യയുടെ പ്ലാനാണെന്നു ആരോപിച്ച് ഇംഗ്ലീഷ് താരങ്ങള്‍ ഇന്ത്യയെയും പരിഹസിക്കുകയായിരുന്നു. സ്‌റ്റേഡിയത്തിലെ ഇംഗ്ലീഷ് ഫാന്‍സില്‍ നിന്നും അപ്പോള്‍ കൂവലുകള്‍ ഉയരുന്നുണ്ടായികുന്നു. പക്ഷെ രാഹുലും ആകാശ്ദീപുമൊന്നും അതു വലിയ കാര്യമാക്കിയില്ല.

അതിനിടെ മൂന്നാംദിവസം ഇംഗ്ലീഷ് ഓപ്പര്‍ സാക്ക് ക്രോളിക്കു നേരെ ശുഭ്മന്‍ ഗില്‍ പരിഹാസത്തോടെ കൈയടിച്ചു വന്നതു പോലെ ക്യാപ്റ്റന്‍ ബെന്‍ സ്‌റ്റോക്‌സും ചെയ്യുകയായിരുന്നു. പരിഹാസച്ചിരിയോടെ നോണ് സ്‌ടൈക്കറുടെ എന്‍ഡിലുണ്ടായിരുന്ന രാഹുലിനു അരികിലേക്കാണ് അദ്ദേഹമെത്തിയത്.

പക്ഷെ രാഹുലിനെ ഇതു ക്ഷുഭിതനോ, അസ്വസ്ഥനോ ആക്കിയില്ല. മറിച്ച് ഒരു ചെറുചിരിയുമായി അദ്ദേഹം ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. ഇതോടെ സ്‌റ്റോസ്‌കും പരിഹാസം അവസാനിപ്പിക്കുകയും ചെയ്തു. അടുത്ത ഓവറില്‍ തന്നെ ആകാശ്ദീപിനെ സ്റ്റോക്‌സ് ക്ലീന്‍ ബൗള്‍ഡാക്കുകയും പിന്നാലെ കളിയും അവസാനിക്കുകയുമായിരുന്നു.

Story first published: Monday, July 14, 2025, 11:26 [IST]
Other articles published on Jul 14, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+