Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഇംഗ്ലണ്ട് ജയിച്ചേനെ!! കളി കൈവിട്ടു പോയത് എവിടെ? തുറന്നു പറഞ്ഞ് സ്റ്റോക്‌സ്

എജ്ബാസ്റ്റണ്‍: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലേറ്റ വന്‍ പരാജയത്തിന്റെ ഞെട്ടലിലും നിരാശയിലുമാണ് ഇംഗ്ലണ്ട് ടീം. തങ്ങളുടെ 'പൊന്നാപുരം കോട്ട'യായ എജ്ബാസ്റ്റണില്‍ ഇത്തരമൊരു തോല്‍വി അവര്‍ സ്വപ്‌നം കണ്ടിരുന്നില്ല. ഇതിനു മുമ്പ ഇന്ത്യയോടു ഇവിടെ കളിച്ച എട്ടു ടെസ്റ്റുകളിലും ഇംഗ്ലണ്ട് പരാജയമറിഞ്ഞിരുന്നില്ല. ഈ റെക്കോര്‍ഡ് കാത്തുസൂക്ഷിക്കുകയെന്ന ലക്ഷ്യവുമായി ഇറങ്ങിയ അവരെ ശുഭ്മന്‍ ഗില്ലിന്റെ പുതിയ ലുക്കിലുള്ള ടീം അക്ഷരാര്‍ഥത്തില്‍ മലര്‍ത്തിയടിക്കുകയായിരുന്നു.

ബാറ്റിങിലും ബൗിങിലുമെല്ലാം ഒരുപോലെ ആധിപത്യം പുലര്‍ത്തിയാണ് ടീം ഇന്ത്യ ഇവിടെ വെന്നിക്കൊടി പാറിച്ചത്. 608 റണ്‍സിന്റെ റെക്കോര്‍ഡ് വിജയലക്ഷ്യമാണ് ഇംഗ്ലണ്ടിനു ഇന്ത്യ നല്‍കിയത്. പക്ഷെ വെറും 271 റണ്‍സിനു അവര്‍ കൂടാരംകയറി. എവിടെയാണ് ഈ ടെസ്റ്റില്‍ ഇംഗ്ലീഷ് ടീമിനു പിഴച്ചതെന്നു തുറന്നു പറഞ്ഞിരിക്കുകയാണ് നായകന്‍ ബെന്‍ സ്റ്റോക്‌സ്.

BEN STOKES

ഇംഗ്ലണ്ടിനു പാളിയതെവിടെ?

എജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനു വിജയിക്കാന്‍ കഴിയുമായിരുന്നെന്നും പക്ഷെ ലഭിച്ച ചില അവസരങ്ങള്‍ വേണ്ടതു പോലെ പ്രയോജനപ്പെടുത്താന്‍ സാധിച്ചില്ലെന്നാണ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് പറയുന്നത്. മല്‍സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയെ വരിഞ്ഞുകെട്ടാന്‍ തങ്ങള്‍ക്കു സുവര്‍ണാവസരം ലഭിച്ചെങ്കിലും അതിനു കഴിഞ്ഞില്ലെന്നാണ് സ്റ്റോക്‌സ് പറയുന്നത്. വളരെ കടുപ്പമേറിയ തോല്‍വിയാണിത്. രണ്ടു മുഹൂര്‍ത്തങ്ങള്‍ ഈ കളിയിലുണ്ടായിരുന്നു.

അവരെ അഞ്ചിന് 200 റണ്‍സെന്ന (ഒന്നാമിന്നിങ്‌സ്) ലഭിച്ചിട്ടും അതു ഞങ്ങള്‍ക്കു മുതലാക്കാനായില്ല. അതിനു ശേഷം അവരുടെ വലിയ സ്‌കോറിനെതിരേ ആദ്യ ഇന്നിങ്‌സില്‍ അഞ്ചിന് 80 റണ്‍സില്‍ നിന്നും തിരിച്ചുവരികയെന്നതു വളരെ കടുപ്പവുമാണ്.

ഈ ഗെയിമിന്റെ തുടക്കത്തിലേക്കു നോക്കിയാല്‍ ഇന്ത്യ അഞ്ചു വിക്കറ്റിനു 200 റണ്‍സില്‍ നില്‍ക്കവെ ഞങ്ങള്‍ പെട്ടെന്നു കുറച്ചു വിക്കറ്റുകള്‍ കൂടി നേടിയിരുന്നെങ്കില്‍ കാര്യങ്ങളില്‍ മാറിയേനെ. ഗെയിം കൂടുതല്‍ കൂടുതല്‍ ആഴത്തിലേക്കു പോകവെ ഞങ്ങളേക്കാള്‍ ഇന്ത്യക്കു അനുയോജ്യമായ വിക്കറ്റായി ഇതു മാറുകയും ചെയ്തുവെന്നും സ്റ്റോക്‌സ് വിശദമാക്കി.

എല്ലാ അടവും പയറ്റി

ഈ ടെസ്റ്റില്‍ വിജയിക്കാന്‍ തങ്ങള്‍ എല്ലാ അടവുകളും പയറ്റിയതായും പക്ഷെ അതൊന്നും പ്രതീക്ഷച്ചതു പോലെ ഫലം കണ്ടില്ലെന്നും ബെന്‍ സ്റ്റോക്‌സ് പറയുന്നു. ഞങ്ങള്‍ എല്ലാം ശ്രമിക്കുക തന്നെ ചെയ്തു, പ്ലാനുകളിലും മാറ്റങ്ങള്‍ വരുത്തി.

പക്ഷെ ഒരു ടീം നിങ്ങളുടെ മുകളില്‍ നില്‍ക്കുമ്പോള്‍ അതു അത്ര എളുപ്പമല്ല. ഇന്ത്യ ഒരു ക്ലാസ് ടീം തന്നെയാണ്. ഒരു ടീം മുഴുവന്‍ ലോകോത്തര പെര്‍ഫോമേഴ്‌സുള്ളപ്പോള്‍ ശക്തമായി തിരിച്ചടിക്കുകയെന്നത് എല്ലായ്‌പ്പോഴും കടുപ്പം തന്നെയാണ്.

ബാറ്ററെന്ന നിലയില്‍ ശുഭ്മന്‍ ഗില്ലിന് ഇതൊരു അവിശ്വസനീയ ഗെയിം തന്നെയായിരുന്നു. ഫീല്‍ഡില്‍ ഒരുപാട് സമയം ചെലവഴിക്കേണ്ടി വരുമ്പോള്‍ നിങ്ങളുടെ മനസ്സും ശരീരവുമെല്ലാം ക്ഷീണിക്കുക തന്നെ ചെയ്യും.

INDIA WIN

വ്യക്തിപരമായും ടീമെന്ന നിലയിലും ഏറ്റവും മികച്ചത് പുറത്തു കൊണ്ടു വരേണ്ടത് ആവശ്യമാണ്. ടീമിലേക്കു വന്നതു മുതല്‍ അതിശയിപ്പിക്കുന്ന പ്രകടനമാണ് ജാമി (ജാമി സ്മിത്ത്) നടത്തിക്കൊണ്ടിരിക്കുന്നത്. ബാറ്റിങിലും വിക്കറ്റ് കീപ്പിങിലുമെല്ലാം ഗംഭീര പ്രകടനം നടത്താന്‍ അവനു കഴിഞ്ഞുവെന്നും സ്‌റ്റോക്‌സ് കൂട്ടിച്ചേര്‍ത്തു.

കിടിലന്‍ വിജയവുമായി ഇന്ത്യ 1-1നു ഒപ്പമെത്തിയതോടെ അഞ്ചു മല്‍സരങ്ങളുടെ ടെസ്റ്റ് പരമ്പര കൂടുതല്‍ ആവേശകരമായി മാറിയിരിക്കുകയാണ്. പരമ്പരയിലെ അടുത്ത മല്‍സരം ഈ വ്യാഴാഴ്ച മുതല്‍ ഐതിഹാസിക വേദിയായ ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കും.

Story first published: Monday, July 7, 2025, 6:40 [IST]
Other articles published on Jul 7, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+