Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ജഡ്ഡു കുരുക്കില്‍!! അംപയറുടെ മുന്നറിയിപ്പ്, ഇംഗ്ലീഷ് താരങ്ങളും കലിപ്പില്‍; സംഭവമറിയാം

ബെര്‍മിങ്ഹാം: ഇംഗ്ലണ്ടുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാംദിനം ആദ്യ സെഷനില്‍ മികച്ച ബാറ്റിങുമായി മുന്നേറുകയാണ് ടീം ഇന്ത്യ. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 150 പ്ലസ് റണ്‍സുമായി ക്രീസിലുണ്ടെങ്കില്‍ ഫിഫ്റ്റി പൂര്‍ത്തിയാക്കിയ രവീന്ദ്ര ജഡേജയും ഒപ്പമുണ്ട്. കളി 106ാം ഓവറിലേക്കു കടന്നപ്പോള്‍ ഗില്‍ 158 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ജഡ്ഡു 81 റണ്‍സും നേടിക്കഴിഞ്ഞു. ഇന്ത്യയാവട്ടെ അഞ്ചു വിക്കറ്റിനു 399 റണ്‍സിലും നില്‍ക്കുകയാണ്.

അതിനിടെ കളിക്കളത്തിലെ ഒരു പ്രവര്‍ത്തിയുടെ പേരില്‍ കുരുക്കിലായിരിക്കുകയാണ് ജഡേജ. അദ്ദേഹത്തിനു അംപയറുടെ ഭാഗത്തു നിന്നും മുന്നറിയിപ്പ് ലഭിച്ചപ്പോള്‍ ഇംഗ്ലീഷ് താരങ്ങളും രോഷം പ്രകടിപ്പിച്ച് രംഗത്തു വരികയും ചെയ്തു. ജഡ്ഡുവിനെ പ്രതിക്കൂട്ടിലാക്കിയ ഈ സംഭവം എന്താണെന്നറിയാം.

RAVINDRA JADEJA

ജഡ്ഡുവിനെ കുടുക്കിയതെന്ത്?

എഡ്ബാസ്റ്റണ്‍ ടെസ്റ്റിന്റെ രണ്ടാദിനം ആദ്യത്തെ സെഷനില്‍ പിച്ചിലെ ഡെയ്ഞ്ചര്‍ ഏരിയയിലൂടെ ഓടിയതാണ് രവീന്ദ്ര ജഡേജ പ്രതിക്കൂട്ടിലാവാനുള്ള കാരണം. പേസര്‍ ക്രിസ് വോക്‌സെറിഞ്ഞ 86ാമത്തെ ഓവറിലായിരുന്നു സംഭവം. ഓഫ്സ്റ്റംപിന് പുറത്ത് 128 കിമി വേഗതയുള്ള ഗുഡ് ലെങ്ത്ത് ബോളാണ് അദ്ദേഹം പരീക്ഷിച്ചത്. ജഡ്ഡു ഇതു ഓഫ്‌സൈഡിലേക്കാണ് പതിയെ കളിച്ചത്.

എന്നാല്‍ സിംഗിളെടുക്കേണ്ടെന്നായിരുന്നു നോണ്‍ സ്‌ട്രൈക്കറുടെ എന്‍ഡിലുള്ള ശുഭ്മന്‍ ഗില്‍ ആംഗ്യം കാണിച്ചത്. ഇതോടെ അല്‍പ്പം മുന്നിലേക്കു വന്നതിനു ശേഷം ജഡേജ ക്രീസിലേക്കു തിരികെ പോവുകയും ചെയ്തു. അടുത്ത ബോളെറിയുന്നതിനു മുമ്പ് ഓണ്‍ഫീല്‍ഡ് അംപയറായ ഷറഫുദുള്ള ജഡ്ഡുവിനു അടുത്തേക്കു വന്നു. വിക്കറ്റുകള്‍ക്കിടയിലൂടെയുള്ള ഓട്ടത്തിനിടെ ഡെയ്ഞ്ചര്‍ ഏരിയയിലൂടെ പോവരുതെന്ന് മുന്നറിയിപ്പും നല്‍കി.

തൊട്ടുമുമ്പത്തെ ബോളില്‍ ഷോട്ട് കളിച്ചതിനു ശേഷം ഡെയ്ഞ്ചര്‍ ഏരിയക്കു വളരെ ക്ലോസായിട്ടാണ് ജഡേജ നീങ്ങിയത്. അംപയര്‍ ഇടപെടാനുള്ള കാരണവും ഇതാണ്. സംരക്ഷിക്കപ്പെട്ട പിച്ചിലെ ഈ ഏരിയയിലെ എന്തു പ്രവര്‍ത്തിയും പിച്ചിനു കേടുപാടുണ്ടാക്കാന്‍ ഇടയാക്കും. മല്‍സരം പുരോഗമിക്കവെ ബൗളര്‍മാരെയാണ് ഇതു ഏറ്റവുമധികം ബാധിക്കുക.

ഒരിക്കല്‍ക്കൂടി ഇതു ആവര്‍ത്തിക്കരുതെന്ന മുന്നറിയിപ്പാണ് ജഡേയ്ക്കു അംപയറായ ഷറഫുദുള്ള നല്‍കിയത്. ഇതു തുടര്‍ന്നാല്‍ പിഴയടക്കമുള്ള ശിക്ഷയും ഏറ്റുവാങ്ങേണ്ടിയും വരും. എന്നാല്‍ അംപയറുടെ ഈ മുന്നറിയിപ്പ് അവഗണിച്ച് ജഡ്ഡു ഇതേ അബദ്ധം ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചതോട ഇംഗ്ലീഷ് താരങ്ങളും പൊട്ടിത്തെറിക്കുകയായിരുന്നു.

RAVINDRA JADEJA

വോക്‌സിന്റെ ഓവറില്‍ തന്നെയായിരുന്നു സംഭവം. ഷോട്ട് കളിച്ച ശേഷം പിച്ചിലെ ഡെയ്ഞ്ചര്‍ ഏരിയക്കു വളരെ ക്ലോസായി ജഡേജ ഓടിയതാണ് നായകന്‍ ബെന്‍ സ്‌റ്റോക്‌സിനെയും വോക്‌സിനെയും ക്ഷുഭിതരാക്കിയത്. റണ്‍സ് പൂര്‍ത്തിയാക്കിയതിനു പിന്നാലെ ഇരുവരും രോഷം പ്രകടിപ്പിക്കുകയും ജഡേജയെ വിമര്‍ശിക്കുകയുമായിരുന്നു.

എന്നാല്‍ ജഡേജയും വിട്ടുകൊടുത്തില്ല. താന്‍ ഡെയ്ഞ്ചര്‍ ഏരിയയില്‍ ടച്ച് ചെയ്തില്ലെന്നും അദ്ദേഹവും വാദിക്കുകയായിരുന്നു. ഇതു സ്റ്റോക്‌സിനെ കൂടുതല്‍ അസ്വസ്ഥനും ക്ഷുഭിതനുമാക്കുകയാണ് ചെയ്തത്. ജഡ്ഡു ഓടിയ സ്‌പോട്ടിലേക്കു വന്ന അദ്ദേഹം ഈ ഭാഗത്തെ കാലടയാളം ചൂണ്ടിക്കാണിച്ച് പ്രതിഷേധം അറിയിക്കുകയായിരുന്നു.

Story first published: Thursday, July 3, 2025, 18:01 [IST]
Other articles published on Jul 3, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+