For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ബോള്‍ബോയി ആയി തുടക്കം, രഞ്ജിയില്‍ റെക്കോഡ് ട്രിപ്പിള്‍- ഭരത്തിന്റെ അറിയാ കഥ

വിശാഖപട്ടണം: ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് പുരോഗമിക്കവെ ഏറ്റവും വിമര്‍ശനം കേള്‍ക്കുന്ന താരം ഇന്ത്യയുടെ കെ എസ് ഭരത്താണ്. മോശം വിക്കറ്റ് കീപ്പിങ്ങിന്റേയും ബാറ്റിങ് പ്രകടനത്തിന്റേയും പേരില്‍ വലിയ വിമര്‍ശനമാണ് ഭരത് കേള്‍ക്കുന്നത്. ഇന്ത്യക്കായി ലഭിക്കുന്ന അവസരങ്ങളിലൊന്നും മികവ് കാട്ടാന്‍ ഭരത്തിന് സാധിച്ചിട്ടില്ല. രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 17 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 6 റണ്‍സുമാണ് ഭരത് നേടിയത്. ഇതോടെ താരത്തിനെതിരേ വിമര്‍ശനം ശക്തമാണ്.

ഭരത്തിനെ പുറത്താക്കണമെന്ന ആവശ്യമാണ് ശക്തമാവുന്നത്. പകരം സഞ്ജു സാംസണെ ടീമിലേക്കെത്തിക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ ഇത്രയും വേഗം എഴുതിത്തള്ളേണ്ട പ്രതിഭയല്ല കെ എസ് ഭരത് എന്നതാണ് സത്യാവസ്ഥ. ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയോടെ മികവ് കാട്ടുന്ന ഭരത് കൂടുതല്‍ അവസരങ്ങള്‍ ടെസ്റ്റ് ടീമിനൊപ്പം അര്‍ഹിക്കുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയോടെ തിളങ്ങുന്ന ഭരത്തിന് ഇന്ത്യന്‍ ടീമിനൊപ്പം തുടര്‍ച്ചയായി അവസരം നല്‍കേണ്ടതായുണ്ട്.

ഇത് പറയാന്‍ ചില കാരണങ്ങളുമുണ്ട്. ഭരത്തിന്റെ ജീവിത കഥ ഇതാ. ആന്ധ്രാപ്രദേശുകാരനായ ഭരത് 19ാം വയസിലാണ് ആഭ്യന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയത്. 2012-13ലെ രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരേയായിരുന്നു ഭരത്തിന്റെ അരങ്ങേറ്റം. 2015ല്‍ രഞ്ജി ട്രോഫിയില്‍ ട്രിപ്പിള്‍ സെഞ്ച്വറിയടിച്ച് ഭരത് ഞെട്ടിച്ചു. രഞ്ജി ട്രോഫിയില്‍ ട്രിപ്പിള്‍ സെഞ്ച്വറിയടിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന റെക്കോഡ് ഭരത്തിന് അവകാശപ്പെട്ടതാണ്.

ഇന്ത്യയുടെ പേരുകേട്ട മറ്റൊരു വിക്കറ്റ് കീപ്പര്‍ക്കും അവകാശപ്പെടാനാവാത്ത റെക്കോഡാണിത്. സാമ്പത്തികമായി ഭേദപ്പെട്ട് നില്‍ക്കുന്ന സാഹചര്യമായിരുന്നു ഭരത്തിന്റേത്. നേവല്‍ ഡോക്കിയാര്‍ഡിലെ തൊഴിലാളിയായിരുന്നു ഭരത്തിന്റെ പിതാവ് ശ്രീനിവാസ റാവു. ഭരത് ചെറുപ്പം മുതല്‍ ക്രിക്കറ്റില്‍ താല്‍പര്യം കാട്ടിയിരുന്നു. ഇത് മനസിലാക്കിയ അദ്ദേഹത്തിന്റെ പിതാവ് പിന്തുണക്കുകയും ചെയ്തു. പ്രാദേശിക ക്രിക്കറ്റ് അസോസിയേഷനില്‍ ബോള്‍ബോയിയായി ഭരത്തിന്റെ പേര് ആദ്യം രജിസ്റ്റര്‍ ചെയ്തത് ഭരത്തിന്റെ പിതാവായിരുന്നു.

ks bharat

ബോള്‍ ബോയിയായി തുടങ്ങിയ ഭരത് പിന്നീട് പതിയെ പ്രൊഫഷനല്‍ ക്രിക്കറ്റ് പരിശീലനത്തിലേക്ക് കടന്നു. ഭരത്തിന്റെ മികവ് മനസിലാക്കി ജെ കൃഷ്ണ റാവുവെന്ന പരിശീലകനാണ് പിന്നീട് താരത്തെ പരിശീലിപ്പിച്ചത്. ഭരത്തിന്റെ 12ാം വയസിലാണ് ഭരത്തിനെ കൃഷ്ണ റാവു വിക്കറ്റ് കീപ്പര്‍ റോളിലേക്കെത്തിക്കുന്നത്. വിക്കറ്റിന് പിന്നില്‍ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്.

വേഗത്തില്‍ കാര്യങ്ങള്‍ മനസിലാക്കുകയും സാങ്കേതിക മികവ് കാട്ടുകയും ചെയ്ത ഭരത് ആന്ധ്രയുടെ അണ്ടര്‍ 13 മുതല്‍ അണ്ടര്‍ 19വരെയുള്ള പ്രധാന ക്രിക്കറ്റ് ടൂര്‍ണമെന്റുകളിലെല്ലാം കളിച്ചു. പിന്നീട് ആന്ധ്രയുടെ പ്രധാന വിക്കറ്റ് കീപ്പറായി ഭരത് മാറി. ആഭ്യന്തര ക്രിക്കറ്റിലം സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ താരത്തിനായി. 2014-15ലെ രഞ്ജി ട്രോഫിയില്‍ 9 മത്സരത്തില്‍ നിന്ന് 758 റണ്‍സാണ് ഭരത് അടിച്ചെടുത്തത്. ഓപ്പണറായി ബാറ്റുചെയ്തും ഭരത് മികവ് കാട്ടിയിട്ടുണ്ട്.

ലിസ്റ്റ് എ ക്രിക്കറ്റിലും മികവ് കാട്ടിയ താരത്തിന് ഒടുവില്‍ ഇന്ത്യന്‍ ടീമിലേക്കും വിളിയെത്തിയിരിക്കുകയാണ്. എന്നാല്‍ അവസരം മുതലാക്കാനാവാതെ നിലവില്‍ ടീമിന് പുറത്താകുമെന്ന അവസ്ഥയിലാണ് ഭരത്തുള്ളത്. സമ്മര്‍ദ്ദം നേരിടുന്ന ഏഴാം നമ്പറിലാണ് ഭരത്തിന് കൂടുതലും ബാറ്റ് ചെയ്യേണ്ടി വരുന്നത്. എന്നാല്‍ ഇന്ത്യ ടോപ് ഓഡറിലേക്ക് പരിഗണിക്കേണ്ട പ്രതിഭയാണ് ഭരത്തെന്ന് പറയാം. ടോപ് ഓഡറില്‍ അവസരം ലഭിച്ചാല്‍ തിളങ്ങാനാവുമെന്നാണ് അദ്ദേഹത്തിന്റെ ആഭ്യന്തര കണക്കുകള്‍ വ്യക്തമാക്കുന്നത്.

ക്രിക്കറ്റിനോടൊപ്പം കുടുംബത്തിനും വലിയ പ്രാധാന്യം നല്‍കുന്നയാളാണ് ഭരത്. 10 വര്‍ഷത്തോളം പ്രണയിച്ച ശേഷമാണ് അഞ്ജലിയെ ഭരത് വിവാഹം ചെയ്തത്. ഇന്ത്യന്‍ ടീമിനൊപ്പം വലിയ കരിയര്‍ ഭരത് അര്‍ഹിക്കുന്നു. അതിന് അവസരം നല്‍കുമോയെന്നത് കണ്ടറിയാം.

Story first published: Sunday, February 4, 2024, 17:58 [IST]
Other articles published on Feb 4, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+