For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ദൗര്‍ഭാഗ്യകരം, ഒരു വിക്കറ്റ് അകലെ ചരിത്ര നേട്ടം നഷ്ടപ്പെടുത്തി അക്ഷര്‍ പട്ടേല്‍

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒരു വിക്കറ്റ് അകലെ അക്ഷര്‍ പട്ടേലിന് നഷ്ടമായത് ചരിത്ര നേട്ടം. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തുന്ന താരമെന്ന റെക്കോഡില്‍ ഹര്‍ഭജന്‍ സിങ്ങിനൊപ്പം തലപ്പത്തെത്താനുള്ള സുവര്‍ണ്ണാവസരമാണ് അക്ഷറിന് നഷ്ടമായത്. അവസാന മൂന്ന് ഇന്നിങ്‌സിലും അഞ്ച് വിക്കറ്റ് പ്രകടനം നടത്താന്‍ അക്ഷറിന് സാധിച്ചിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ നാല് വിക്കറ്റാണ് അദ്ദേഹത്തിന് നേടാനായത്.

ഒരു വിക്കറ്റ് അകലെയാണ് ഇത്രയും വലിയൊരു നേട്ടം അദ്ദേഹത്തിന് നഷ്ടമായതെന്നതാണ് ദൗര്‍ഭാഗ്യകരം. 26 ഓവര്‍ എറിഞ്ഞ് 7 മെയ്ഡനടക്കം 68 റണ്‍സ് വഴങ്ങിയാണ് അക്ഷറിന്റെ നാല് വിക്കറ്റ് പ്രകടനം. സാക്ക് ക്രോളി,ഡോം സിബ്ലി,ഡാന്‍ ലോറന്‍സ്,ഡോം ബെസ്സ് എന്നിവരുടെ വിക്കറ്റാണ് അക്ഷര്‍ വീഴ്ത്തിയത്. നിലവില്‍ തുടര്‍ച്ചയായി കൂടുതല്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ ഇന്ത്യന്‍ താരങ്ങളില്‍ രണ്ടാം സ്ഥാനത്താണ് അക്ഷര്‍. മൂന്ന് തവണ ഈ നേട്ടം സ്വന്തമാക്കിയ അക്ഷര്‍ ജവഗല്‍ ശ്രീനാഥിനും എല്‍ ശിവരാമകൃഷ്ണന്റെയും റെക്കോഡിനൊപ്പമാണ്. നാല് തവണയാണ് ഹര്‍ഭജന്‍ തുടര്‍ച്ചയായി അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയത്.

indvseng4thtest

ആര്‍ അശ്വിനെ കാത്ത് മറ്റൊരു റെക്കോഡുകൂടി കാത്തിരിക്കുന്നുണ്ട്. രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്താനായാല്‍ സഹീര്‍ ഖാനെ മറികടന്ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരങ്ങളില്‍ നാലാമതെത്താന്‍ അശ്വിന് സാധിക്കും. ആദ്യ ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ അശ്വിന് രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റ് വീഴ്ത്താനായാല്‍ സഹീര്‍ ഖാന്റെ റെക്കോഡിനൊപ്പമെത്താം. നിലവില്‍ 606 വിക്കറ്റാണ് അശ്വിന്റെ പേരിലുള്ളത്. സഹീറിന്റെ അക്കൗണ്ടില്‍ 610 വിക്കറ്റും.

നിലവില്‍ ടെസ്റ്റ് ടീമില്‍ മാത്രമാണ് അശ്വിന്‍ കളിക്കുന്നത്. അല്ലായിരുന്നെങ്കിലും ഇതിലും വേഗത്തില്‍ ഈ റെക്കോഡ് തകര്‍ക്കപ്പെട്ടേനെ. നാലാം ടെസ്റ്റിലും ഇന്ത്യന്‍ സ്പിന്നര്‍മാര്‍ ഇംഗ്ലണ്ടിനെ വെള്ളം കുടിപ്പിച്ചിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 205 റണ്‍സിന് ഓള്‍ഔട്ടായി.എട്ട് വിക്കറ്റുകളാണ് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ വീഴ്ത്തിയത്. മറുപടിക്കിറങ്ങിയ ഇന്ത്യക്ക് ശുഭ്മാന്‍ ഗില്ലിനെ അക്കൗണ്ട് തുറക്കും മുന്നെ നഷ്ടമായി.

നാലാം ടെസ്റ്റില്‍ തോല്‍ക്കാതെ നോക്കിയാല്‍ ഇന്ത്യക്ക് ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍ ഇടം പിടിക്കാനാവും. ഇംഗ്ലണ്ടിന് ജയിച്ചാല്‍ ടെസ്റ്റ് പരമ്പര സമനിലയാക്കാം. എന്നാല്‍ ജയിച്ചാലും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കടക്കാനാവില്ല.

Story first published: Thursday, March 4, 2021, 16:43 [IST]
Other articles published on Mar 4, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+