Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: സ്പിന്നാണ് ഇന്ത്യയുടെ ശക്തി, അതില്‍ ഉറച്ച് നില്‍ക്കണം- അന്‍ഷുമാന്‍ ജയഗ്‌വാദ്

അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് ഇന്ന് ഉച്ചക്ക് ആരംഭിക്കുകയാണ്. നാല് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇരു ടീമും 1-1 എന്ന നിലയിലാണ്. അതിനാല്‍ത്തന്നെ മൂന്നാം മത്സരം വളരെ നിര്‍ണ്ണായകമാണ്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായി മാറിയ മൊട്ടേറ സ്‌റ്റേഡിയത്തിലാണ് മത്സരം. 2012ന് ശേഷം ഇവിടെ മത്സരം നടക്കാത്തതിനാല്‍ പിച്ചിന്റെ സ്വഭാവം കൃത്യമായി പറയാന്‍ കഴിയില്ല.

ഇപ്പോഴിതാ മൊട്ടേറയിലും ഇന്ത്യ സ്പിന്നര്‍മാര്‍ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അന്‍ഷുമാന്‍ ജയഗ്‌വാദ്. സ്പിന്നാണ് ഇന്ത്യയുടെ ശക്തിയെന്നും അതില്‍ ഉറച്ച് നില്‍ക്കണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. 'പിച്ച് ഏത് ബൗളിങ്ങിന് അനുകൂലമാണെന്നത് വളരെയധികം പ്രധാനപ്പെട്ട കാര്യമാണ്. എല്ലാ ടീമും അവരുടെ ശക്തിമനസിലാക്കി കളിക്കുമെന്നാണ് എന്റെ വിശ്വാസം. സ്പിന്നാണ് ശക്തിയെങ്കില്‍ അത് ഉറച്ച് കളിക്കണം. എതിരാളികളുടെ ബൗളിങ് നോക്കരുത്. അഞ്ചാം ദിവസത്തെക്കുറിച്ച് ഇപ്പോഴെ ആലോചിക്കരുത്. മൂന്നോ നാലോ ദിവസത്തിനുള്ളില്‍ മത്സരം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കണം.

anshumangaekwad

അശ്വിന്‍ മാച്ച് വിന്നറാണ്. ചാമ്പ്യനാണവന്‍. അവനെപ്പോലെ വിക്കറ്റ് നേടുകയും റണ്‍സ് നേടുകയും ചെയ്യുന്നവരെ ടീമിന് ആവിശ്യമാണ്. അശ്വിന്‍ ഏത് ടീമിനും മുതല്‍ക്കൂട്ടാണ്. അവന്‍ 50,100 റണ്‍സ് നേടുകയും അഞ്ച് വിക്കറ്റോ അതിന് മുകളിലോ നേടുകയും ചെയ്യുന്നത് ടീമില്‍ വലിയ ആത്മവിശ്വാസം നല്‍കുന്നു'-അന്‍ഷുമാന്‍ പറഞ്ഞു.

മൊട്ടേറയില്‍ മൂന്ന് സ്പിന്നറയാണോ മൂന്ന് പേസറെയാണോ ഇന്ത്യ പരിഗണിക്കുകയെന്നത് വ്യക്തമല്ല. രണ്ടാം ടെസ്റ്റില്‍ ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെയും രണ്ട് പേസര്‍മാരെയുമാണ് കളിപ്പിച്ചത്. എന്നാല്‍ മൂന്നാം ടെസ്റ്റില്‍ ഇതിന് മാറ്റം ഉണ്ടായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മൊട്ടേറയിലെ പിച്ചില്‍ ചെറിയ പച്ചപ്പ് ഉള്ളത് പേസര്‍മാര്‍ക്ക് അനുകൂലമാണെന്നാണ് ഇംഗ്ലണ്ട് താരങ്ങളുടെ വിലയിരുത്തല്‍.

കുല്‍ദീപ് യാദവിന്റെ ബൗളിങ്ങിനെക്കുറിച്ചും അന്‍ഷുമാന്‍ പറഞ്ഞു. അവന്റെ ദിനത്തില്‍ വലിയ നേട്ടം ഉണ്ടാക്കാന്‍ കെല്‍പ്പുള്ള ബൗളറാണ് കുല്‍ദീപെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. എന്നാല്‍ മൂന്നാം ടെസ്റ്റില്‍ കുല്‍ദീപ് ടീമിന് പുറത്താകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 'കുല്‍ദീപിനെ സംബന്ധിച്ച് കാര്യങ്ങള്‍ അത്ര എളുപ്പമല്ല. എന്താണ് ചെയ്യാന്‍ കഴിയുക. 11 താരങ്ങളെ മാത്രമല്ലേ കളിപ്പിക്കാന്‍ സാധിക്കു. വിക്കറ്റ് അരെ പിന്തുണയ്ക്കും എന്നതിന് അനുസരിച്ചാവും കുല്‍ദീപിന്റെ കാര്യങ്ങള്‍'-അന്‍ഷുമാന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, February 24, 2021, 8:57 [IST]
Other articles published on Feb 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+