IND vs ENG: ആ ടീം ജയിച്ചാല്‍ സര്‍പ്രൈസ്! പരമ്പരയില്‍ ഫേവറിറ്റാര്? ഫ്‌ളവര്‍ പറയുന്നു
ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചു ടെസ്റ്റുകളുടെ പരമ്പരയ്ക്കു ഈയാഴ്ച തുടക്കമാവുകയാണ്. വ്യാഴാഴ്ച മുതല്‍ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലാണ് ആദ്യത്തെ പോരാട്ടം. ദൈര്‍ഘ്യമേറിയ പരമ്പരയായതിനാല്‍ തന്നെ ഇരുടീമുകളും വിജയത്തോടെ തന്നെ തുടങ്ങാനായിരിക്കും ശ്രമിക്കുകയെന്നുറപ്പാണ്. ഈ പരമ്പരയിലെ വിജയികളെക്കുറിച്ചു പ്രവചനം നടത്തിയിരിക്കുകയാണ് സിംബാബ്‌വെയുടെ മുന്‍ ഇതിഹാസ താരം ആന്‍ഡി ഫ്‌ളവര്‍.
10 വര്‍ഷത്തിലേറെയായി നാട്ടില്‍ ഒരു ടെസ്റ്റ് പരമ്പര പോലും ഇന്ത്യ തോറ്റിട്ടില്ല. 2012-13 സീസണില്‍ അലെസ്റ്റര്‍ കുക്ക് നയിച്ച ഇംഗ്ലണ്ട് ടീമാണ് അവസാനമായി ഇവിടെ ഇന്ത്യയെ ടെസ്റ്റ് പരമ്പരയില്‍ വീഴ്ത്തിയത്. മൂന്നു ടെസ്റ്റുുകളുടെ പരമ്പരയില്‍ 2-1നായിരുന്നു ഇംഗ്ലണ്ടിന്റെ വിജയം. അന്നു ഇംഗ്ലീഷ് ടീമിന്റെ മുഖ്യ കോച്ച് കൂടിയായിരുന്നു ആന്‍ഡി ഫ്‌ളവര്‍.

അതിനു ശേഷം 16 ടെസ്റ്റ് പരമ്പരകള്‍ നാട്ടില്‍ കളിച്ചെങ്കിലും ഒന്നില്‍പ്പോലും ഇന്ത്യ പരാജയമറിഞ്ഞിട്ടില്ല. രണ്ടു തവണ ഇംഗ്ലണ്ടിനെ 3-1, 4-0 മാര്‍ജിനുകളില്‍ തകര്‍ത്തുവിടുകയും ചെയ്തു. ഹിന്ദുസ്ഥാന്‍ ടൈംസിനോടു സംസാരിക്കവെയാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയെക്കുറിച്ചു ഫ്‌ളവര്‍ പ്രവചനം നടത്തിയിരിക്കുന്നത്.
യഥാര്‍ഥത്തില്‍ ഞാന്‍ പ്രവചനം നടത്തുകയല്ല. പക്ഷെ ഇന്ത്യയെ ഇവിടെ വച്ച് ഇംഗ്ലണ്ട് ടീം തോല്‍പ്പിക്കുകയാണെങ്കില്‍ അതു എന്നെ ആശ്ചര്യപ്പെടുത്തും. സ്വന്തം നാട്ടിലെ സാഹചര്യങ്ങളില്‍ മികച്ചവരും ആത്മവിശ്വാസം പുലര്‍ത്തുകയും ടീമാണ് ഇന്ത്യ. രാഹുല്‍ ദ്രാവിഡ് വളരെ നന്നായി അവരെ പരിശീലിപ്പിക്കുകയും ചെയ്യുന്നു.
ഉജ്ജ്വലമായ ബൗളിങ് ആക്രമണമാണ് ഇന്ത്യക്കുള്ളത്. അവരുടെ സ്പിന്നര്‍മാരെക്കുറിച്ചാണ് നമ്മള്‍ ഒരുപാട് പറഞ്ഞു കൊണ്ടിരിക്കുന്നത്. പക്ഷെ അവരുടെ പേസര്‍മാരും മിടുക്കരാണ്. അവരുയര്‍ത്തുന്ന ഭീഷണിയെ വില കുറച്ചു കാണാന്‍ പാടില്ലെന്നും ആന്‍ഡി ഫ്‌ളവര്‍ വ്യക്തമാക്കി.
ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ തന്നെ വിജയിക്കുമെന്നു ഉറപ്പിച്ചു പറഞ്ഞ അദ്ദേഹം സ്പിന്നര്‍മാരെ നേരിടുന്നതില്‍ ഇരുടീമുകളെയുമെടുത്താല്‍ ഏറ്റവും കേമന്‍ ഇംഗ്ലണ്ടിന്റെ ജോ റൂട്ടാണെന്നും ചൂണ്ടിക്കാട്ടി. ജോ റൂട്ടായിരിക്കും ഇന്ത്യയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ പോവുന്ന ബാറ്ററെന്നു ഞാന്‍ പറയും.
അദ്ദേഹത്തിന്റെ ഗെയിം എനിക്കിഷ്ടമാണ്. ഇംഗ്ലണ്ട് ടീമിനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടയാള്‍ കൂടിയാണ് റൂട്ട്. ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പില്‍ ആരാവും ഏറ്റവം പ്രധാനപ്പെട്ട താരമായി മാറുകയെന്ന കാര്യത്തില്‍ തനിക്കുറപ്പില്ലെന്നും ഫ്‌ളവര്‍ പറയുന്നു.

ഇന്ത്യക്കെതിരേ ടെസ്റ്റ് ക്രിക്കറ്റില്‍ ഗംഭീര റെക്കോര്‍ഡാണ് ജോ റൂട്ടിനുള്ളത്. 25 മല്‍സരങ്ങളില്‍ 63.15 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ ഒമ്പതു സെഞ്ച്വറികള്‍ അദ്ദേഹം ഇന്ത്യക്കെതിരേ നേടിക്കഴിഞ്ഞു. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ കളിക്കാന്‍ കേമനുമാണ് 33 കാരനായ റൂട്ട്. ഇവിടെ 10 ടെസ്റ്റുകളില്‍ കളിച്ചിട്ടുള്ള അദ്ദേഹത്തിനു 50.10 എന്ന മികച്ച ശരാശരിയുമുണ്ട്.
ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിന്റെ അഗ്രസീവ് ശൈലിയായ ബാസ് ബോളിന്റെ വിജയത്തില്‍ ആന്‍ഡി ഫ്‌ളവര്‍ ആശ്ചര്യം പ്രകടിപ്പിച്ചു. 2022ന്റെ പകുതിയോടെ ബ്രെന്‍ഡന്‍ മക്കെല്ലം കോച്ചും ബെന്‍ സ്‌റ്റോക്‌സ് ടെസ്റ്റ് ടീം ക്യാപ്റ്റനുമായതിനു ശേഷമാണ് ഇംഗ്ലണ്ടിന്റെ സമീപനത്തില്‍ വലിയ മാറ്റം വന്നത്.
വലിയ റിസ്‌ക്കുള്ള, അതോടൊപ്പം ഫലവും നല്‍കുന്ന പുതിയൊരു അറ്റാക്കിങ് ശൈലി ടെസ്റ്റില്‍ ഇംഗ്ലണ്ട് പരീക്ഷിക്കുകയായിരുന്നു. അവസാനമായി കളിച്ച ആറു ടെസ്റ്റ് പരമ്പരകളിലും ഇംഗ്ലണ്ട് പരാജയമറിഞ്ഞിട്ടില്ല. നാലു പരമ്പരകളില്‍ വിജയം കൊയ്ത അവര്‍ രണ്ടെണ്ണത്തില്‍ സമനിലയും വഴങ്ങുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications