Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റൂട്ടിന്റെ കുറ്റി തെറിപ്പിച്ചു, പിന്നാലെ ഗംഭീറിന് ആകാശ്ദീപിന്റെ മെസ്സേജ്!! അവന്റെ കാര്യം സ്വാഹ

എഡ്ബാസ്റ്റണ്‍: ഇംഗ്ലണ്ടുമായുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ബൗളര്‍മാരിലെ തീപ്പൊരിയായി മാറിയിരിക്കുകയാണ് യുവ പേസര്‍, ആകാശ്ദീപ്. ലീഡ്‌സിലെ ആദ്യടെസ്റ്റില്‍ അവസരം ലഭിച്ചില്ലെങ്കിലും രണ്ടാമങ്കത്തില്‍ ടീലിലേക്കു വിളിയെത്തിയപ്പോള്‍ അതു ശരിക്കും മുതലാക്കിയിരിക്കുകയാണ് അദ്ദേഹം. രണ്ടിന്നിങ്‌സുകളിലായി ആറു വിക്കറ്റുകള്‍ ആകാശ്ദീപ് ഇതിനകം പോക്കറ്റിലാക്കുകയും ചെയ്തിട്ടുണ്ട്.

ആദ്യ ഇന്നിങ്‌സില്‍ നാലു വിക്കറ്റുകള്‍ പിഴുത താരം രണ്ടാമിന്നിങ്‌സില്‍ രണ്ടു വിക്കറ്റുകള്‍ കൂടി തന്റെ പേരിലേക്കു ചേര്‍ത്തു കഴിഞ്ഞു. അതിനിടെ നാലാം ദിനം അവസാന സെഷനില്‍ സൂപ്പര്‍ താരം ജോ റൂട്ടിനെ ബൗള്‍ഡാക്കിയ ശേഷമുള്ള ആകാശ്ദീപിന്റെ ഒരു മെസേജ് വൈറലായിരിക്കുകയാണ്. ഇതു എന്താണെന്നു നോക്കാം.

AKASH DEEP

Screenshot

ആകാശ്ദീപിന്റെ മെസ്സേജ് എന്ത്?

ഇന്ത്യക്കു വേണ്ടി ന്യൂബോള്‍ കൊണ്ട് മാജിക്കല്‍ പ്രകടനമാണ് തുടരെ രണ്ടാമിന്നിങ്‌സിലും ആകാശ്ദീപ് കാഴ്ചവയ്ക്കുന്നത്. ആംഗിള്‍ ചെയ്ത ശേഷം അകത്തേക്കും പുറത്തേക്കും പോവുന്ന അദ്ദേഹത്തിന്റെ ബോളുകള്‍ ഇംഗ്ലീഷ് ബാറ്റര്‍മാരെ ശരിക്കും വെളളം കുടിപ്പിക്കുന്നുണ്ട്. നേരത്തേ ആദ്യ ഇന്നിങ്‌സിലും ഇതു കണ്ടതാണ്. ഇപ്പോള്‍ രണ്ടാമിന്നിങ്‌സിലും ഇതാവര്‍ത്തിക്കുകയാണ് ആകാശ്ദീപ്.

ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓപ്പണറും ആദ്യ ടെസ്റ്റില്‍ സെഞ്ച്വറിയും ഫിഫ്റ്റിയുമടിച്ച് പ്ലെയര്‍ ഓഫ് ദി മാച്ചുമായ ബെന്‍ ഡക്കെറ്റിന്റെ വിക്കറ്റാണ് നാലാം അദ്ദേഹം ആദ്യം പിഴുതത്. അതിനു മുമ്പ് സാക്ക് ക്രോളിയെ പൂജ്യത്തിനു മടക്കി മുഹമ്മദ് സിറാജ് ആദ്യ ബ്രേക്ക്ത്രൂ ടീമിനു നേടിത്തന്നിരുന്നു. അതിനു ശേഷം അഞ്ചാം ഓവറിലാണ് ആകാശ്ദീപ് ഇന്ത്യക്കു രണ്ടാം വിക്കറ്റും സമ്മാനിച്ചത്.

15 ബോളില്‍ അഞ്ചു ഫോറടക്കം 25 റണ്‍സെടുത്ത് വളരെ അഗ്രസീവായി ബാറ്റ് ചെയ്തു കൊണ്ടിരുന്ന ഡക്കെറ്റിനെ ആകാശ്ദീപ് ബൗള്‍ഡാക്കുകയായിരുന്നു. ഓഫ്്സ്റ്റംപിനു പുറത്തു പിച്ച് ചെയ്ത ബോള്‍ പുള്‍ ചെയ്യാന്‍ ഡക്കെറ്റ് ശ്രമിക്കവെ ഇന്‍സൈഡ് എഡ്ജായ ബോള്‍ നേരെ വിക്കറ്റിലേക്കു വരികയായിരുന്നു. ബോളിന്റെ മികച്ച ലൈനും ലെങ്ത്തും തന്നെയാണ് ഡക്കെറ്റിനെ ഇത്തരമൊരു പിഴവിനു നിര്‍ബന്ധിതനാക്കിയത്.

അതിനു ശേഷമായിരുന്നു ജോ റൂട്ടിനെയും ഇംഗ്ലണ്ടിനെയും ഒരുപോലെ സ്തബ്ധരാക്കിയ കണ്ണഞ്ചിക്കുന്ന ആ ബോള്‍. 11ാം ഓവറിലായിരുന്നു. ആകാശ്ദീപെറിഞ്ഞ ഓവറിലെ രണ്ടാമത്തെ ബോളാണ് റൂട്ടിന്റെ കുറ്റിയെടുത്തത്. ഈ കളിയിലെ തന്നെ ഏറ്റവും മികച്ച ബോളെന്നു ഇതിനെ വിശേഷിപ്പിക്കാം.

JOE ROOT

ലേകത്തിലെ നമ്പര്‍ വണ്‍ ടെസ്റ്റ് ബാറ്ററായിട്ടു പോലും ആ ബോളിനെതിരേ റൂട്ടിന്റെ പക്കല്‍ മറുപടിയില്ലായിരുന്നു. ഒരു ഫുള്ളര്‍ ലെങ്ത് ബോളാണ് ആകാശ്ദീപ് എറിഞ്ഞത്. അതു ലെഗ് സൈഡിലേക്കു കളിക്കാനായിരുന്നു റൂട്ടിന്റെ ശ്രമം. പക്ഷെ ടൈമിങ് പാളിയപ്പോള്‍ നേരെ സ്റ്റംപുകളിലും പതിച്ചു. ഞെട്ടിയ റൂട്ട് വിളറിയ മുഖവുമായി നിരാശനായി ക്രീസ് വിടുകയായിരുന്നു.

ജോ റൂട്ടിനെ ക്ലീന്‍ ബൗള്‍ഡാക്കിയ ആകാശ്ദീപിന്റെ ബൗളിങ്. വീഡിയോ കാണാം

ഈ വിക്കറ്റിനു പിന്നാലെയാണ് തിരിഞ്ഞുനിന്ന് ഡ്രസിങ് റൂമിനു നേരെ നോക്കി കോച്ച് ഗൗതം ഗംഭീറിന് ആകാശ്ദീപ് ഒരു മാസ് മെസേജ് തന്നെ അയച്ചത്. താന്‍ ഇവിടെ തന്നെ കാണുമെന്നു ഇരുകൈയിലെയും ചൂണ്ടുവിരല്‍ താഴേക്കു കാണിച്ച് അദ്ദേഹം ആംഗ്യം കാണിക്കുകയായിരുന്നു. പുറത്തിരിക്കേണ്ടവനല്ല താനെന്നും കളിക്കളത്തിലാണ് വേണ്ടതെന്നുമുള്ള ആകാശ്ദീപിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണിത്.

എഡ്ബാസ്റ്റണ്‍ ടെസ്റ്റിലെ ഗംഭീര പ്രകടനത്തോടെ ലോര്‍ഡ്‌സിലെ അടുത്ത ടെസ്റ്റിലും ആകാശ്ദീപ് ടീമില്‍ സ്ഥാനം നിലനിര്‍ത്തുമെന്നുറപ്പായിരിക്കുകയാണ്. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ അടുത്ത ടെസ്റ്റില്‍ തിരിച്ചെത്തുമ്പോള്‍ സ്ഥാനം നഷ്ടമാവുക പ്രസിദ്ധ് കൃഷ്ണയ്ക്കായിരിക്കും.

അതേസമയം, ഇന്ത്യക്കു വേണ്ടി അധിതം ടെസ്റ്റുകളില്‍ കളിച്ചിട്ടില്ലെങ്കിലും അവസരം ലഭിക്കുമ്പോഴെല്ലാം മിന്നിച്ചിട്ടുള്ള ബൗളറാണ് ആകാശ്ദീപ്. എട്ടു ടെസ്റ്റുകളിലാണ് അദ്ദേഹം പന്തെറിഞ്ഞത്. 11 ഇന്നിങ്‌സുകളില്‍ നിന്നും 3.73 ഇക്കോണമി റേറ്റില്‍ 21 വിക്കറ്റുള്‍ നേടുകയും ചെയ്തു.

Story first published: Sunday, July 6, 2025, 9:01 [IST]
Other articles published on Jul 6, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+