Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ആദ്യം സൂര്യക്കു പണി കൊടുത്ത സഞ്ജു!! പിന്നാലെ ഹീറോ, ബട്‌ലര്‍ ഞെട്ടി, കിടു

രാജ്‌കോട്ട്: ഹാട്രിക്ക് ജയവുമായി ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര പോക്കറ്റിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ടീം ഇന്ത്യ മൂന്നാമങ്കത്തില്‍ ഇറങ്ങിയത്. ഒരിക്കല്‍ക്കൂടി ടോസിനു ശേഷം ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഈ കളിയില്‍ പവര്‍പ്ലേയില്‍ തന്നെ വലിയൊരു പിഴവുമായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനു പണികൊടുത്ത മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ പിന്നാലെ ഇതിനു ഗംഭീരമായി തന്നെ പ്രായശ്ചിത്തവും ചെയ്തു. ഇംഗ്ലണ്ട് ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ജോസ് ബട്‌ലറുടെ വമ്പന്‍ വിക്കറ്റാണ് ഇതിലൂടെ ഇന്ത്യ സ്വന്തമാക്കിയത്. രാജ്‌കോട്ടില്‍ പത്തോവറിനിടെയുണ്ടായ സംഭവങ്ങള്‍ എന്താക്കെയാണെന്നു നോക്കാം.

SANJU SAMSON SURYAKUMAR YADAV

സൂര്യയെ കുഴിയില്‍ ചാടിച്ചു

രാജ്‌കോട്ടിലെ മൂന്നാമങ്കത്തില്‍ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിനു മുട്ടന്‍ പണിയാണ് പവര്‍പ്ലേയില്‍ തന്നെ സഞ്ജു സാംസണ്‍ നല്‍കിയത്. സ്പിന്നര്‍ വാഷിങ്ടണ്‍ സുന്ദര്‍ എറിഞ്ഞ അഞ്ചാമത്തെ ഓവറിലെ അവസാനത്തെ ബോളിലായിരുന്നു സംഭവം. 14 ബോളില്‍ നിന്നും 38 റണ്‍സുമായി കുതിച്ച ഓപ്പണര്‍ ബെന്‍ ഡക്കെറ്റായിരുന്നു സ്‌ട്രൈക്ക് നേരിട്ടത്.

റിവേഴ്‌സ് സ്വീപ്പിനു ശ്രമിച്ച ബോള്‍ നേരെ ഡക്കെറ്റിന്റെ പാഡിലാണ് പതിച്ചത്. പിന്നാലെ സഞ്ജുവിന്റെയും വാഷിങ്ടണിന്റെയും എല്‍ബിഡബ്ല്യു അപ്പീല്‍. പക്ഷെ മലയാളി അംപയര്‍ അനന്തപദ്മനാഭന്‍ ഇതള്ളി. എന്നാല്‍ ഇതു ഔട്ടാണെന്ന ഉറപ്പിലായിരുന്നു സഞ്ജു. പക്ഷെ വാഷിങ്ടണ്‍ അത്ര ആത്മവിശ്വാസത്തിലല്ല കാണപ്പെട്ടത്.

സൂര്യ ഉടന്‍ ഇവര്‍ക്കു അരികിലേക്കു വരികയും സഞ്ജുവിന്റെ വാക്കുകള്‍ വിശ്വസിച്ച് റിവ്യു എടുക്കുകയും ചെയ്തു. പക്ഷെ ഈ തീരുമാനം പാളി. ബോള്‍ ഓഫ്സ്റ്റംപിന് പുറത്താണ് പിച്ച് ചെയ്തതെന്നു ബോള്‍ ട്രാക്കിങില്‍ വ്യക്തമായതോടെ തേര്‍ഡ് അംപയര്‍ ഇതു തള്ളുകയും ചെയ്തു. ബൗളറായ വാഷിങ്ടണിനെ വിശ്വസിക്കാതെ സഞ്ജുവിന്റെ വാക്കുകള്‍ കേട്ടതു കാരണമാണ് സൂര്യക്കും ഇന്ത്യക്കും പണി കിട്ടിയത്.

ജോസ് ബട്‌ലറെ പുറത്താക്കിയ സഞ്ജു സാംസണിന്റെ ക്യാച്ച്. വീഡിയോ കാണാം

പിന്നാലെ സഞ്ജു ഹീറോ

പവര്‍പ്ലേയില്‍ സൂര്യകുമാര്‍ യാദവിനെ കുഴപ്പത്തിലാക്കിയ സഞ്ജു സാംസണ്‍ അധികം വൈകാതെ തന്നെ ഇതിനു പ്രായശ്ചിത്തവും ചെയ്തു. വരുണ്‍ ചക്രവര്‍ത്തിയെറിഞ്ഞ ഒമ്പതാം ഓവറിലായിരുന്നു മലയാളി താരം വില്ലനില്‍ നിന്നും ഹീറോയായി മാറിയത്. ഇംഗ്ലീഷ് നിരയിലെ ഡെയ്ഞ്ചര്‍ മാനും ക്യാപ്റ്റനുമായ ജോസ് ബട്‌ലറുടെ വമ്പന്‍ വിക്കറ്റുമായാണ് സഞ്ജു ഹീറോയായി മാറിയത്.

SANJU SAMSON

ഒമ്പതാം ഓവറിലെ അവസാനത്തെ ബോളിലായിരുന്നു ഇത്. ഓഫ്സ്റ്റംപിന് പുറത്ത് ഗുഡ്‌ലെങ്ത്ത് ബോളാണ് വരുണ്‍ എറിഞ്ഞത്. റിവേഴ്‌സ് സ്വീപ്പ് ഷോട്ട് കളിക്കാനായിരുന്നു ബട്‌ലറുടെ ശ്രമം. പക്ഷെ ഈ നീക്കം പാളി. വിക്കറ്റിനു പിന്നില്‍ സഞ്ജു ബോള്‍ സമര്‍ഥമായി പിടികൂടുകയും ചെയ്തു. പിന്നാലെ സഞ്ജുവിന്റെയും വരുണിന്റെയും ശക്തമായ എല്‍ബിഡബ്ല്യു അപ്പീല്‍. സഞ്ജു ഇത്തവണ വളരെയധികം ആത്മവിശ്വാസത്തിലാണ് കാണപ്പെട്ടത്.

ദാദ- ധവാന്‍ ഓപ്പണിങ്, മൂന്നില്‍ ഗംഭീര്‍!! പിന്നാലെ യുവി; ഇന്ത്യന്‍ ഇടംകൈയന്‍മാരുടെ സൂപ്പര്‍ 11

പക്ഷെ ഇത്തവണയും അംപയര്‍ ഇന്ത്യയുടെ അപ്പീല്‍ തള്ളി. പിന്നാലെ സൂര്യ വീണ്ടും സഞ്ജുവിനരികില്‍. ബോള്‍ ബട്‌ലറുടെ ഗ്ലൗസില്‍ ഉരസിയെന്നു തനിക്കുറപ്പാണെന്നു അദ്ദേഹം ക്യാപ്റ്റനോടു ആംഗ്യത്തിലൂടെ പറയുന്നുമുണ്ടായിരുന്നു.

നേരത്തേ സഞ്ജുവിന്റെ വാക്ക് കേട്ട് പണി കിട്ടിയെങ്കിലും സൂര്യ ഒരിക്കല്‍ക്കൂടി വിക്കറ്റ് കീപ്പറെ വിശ്വസിച്ചു. റീപ്ലേ പരിശോധിച്ചപ്പോള്‍ ഗ്ലൗസില്‍ ബോള്‍ ഉരസിയെന്നു അള്‍ട്രാ എഡ്ജില്‍ വ്യക്തമായതോടെ തേര്‍ഡ് അംപയര്‍ ഔട്ടും വിധിച്ചു. ഇതോടെ 24 റണ്‍സെടുത്ത ബട്‌ലര്‍ക്കു നിരാശനായി ക്രീസ് വിടേണ്ടിയും വന്നു.

Story first published: Tuesday, January 28, 2025, 20:17 [IST]
Other articles published on Jan 28, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+