IND vs ENG: ഇവര്‍ ഭയക്കണം, ഫ്‌ളോപ്പായാല്‍ ടി20 ടീമിന് പുറത്ത്!! ലിസ്റ്റില്‍ വെടിക്കെട്ട് താരവും
ഇംഗ്ലണ്ടുമായി നടക്കാനിരിക്കുന്ന ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചിരിക്കുകയാണ്. സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവിനു കീഴില്‍ വളരെ ശക്തമായ ടീമിനെയാണ് പരമ്പരയില്‍ ഇന്ത്യ അണിനിരത്തുന്നത്. ഈ മാസം 22ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ആദ്യത്തെ പോരാട്ടം. ജയത്തോടെ തന്നെ ദൈര്‍ഘ്യമേറിയ പരമ്പരയ്ക്കു തുടക്കം കുറിക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം.
അടുത്ത വര്‍ഷം ഐസിസിയുടെ ടി20 ലോകകപ്പ് വരാനിരിക്കുന്നതിനാല്‍ ഈ ടൂര്‍ണമെന്റിനുള്ള തയ്യാറെടുപ്പ് കൂടിയാണ് ഇന്ത്യക്കു ഇനിയുള്ള മല്‍സരങ്ങള്‍. അതുകൊണ്ടു തന്നെ വലിയ ഗൗരവത്തോടെയായിരിക്കും ഓരോ ടി20യെയും ഇന്ത്യ സമീപിക്കുക. ലോകകപ്പിലെ ഏറ്റവും ശക്തമായ ഇലവനെ കണ്ടെത്താന്‍ ഈ മല്‍സരങ്ങള്‍ ഇന്ത്യയെ സഹായിക്കുകയും ചെയ്യും.
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ടീമിലെ ചില താരങ്ങളെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്. മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെങ്കില്‍ ഈ പരമ്പരയ്ക്കു ശേഷം ഇവര്‍ ടി20 ടീമില്‍ നിന്നും പുറത്തായേക്കുകയും ചെയ്യും. ഈ പരമ്പര നിര്‍ണായകമായി മാറിയ ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

അഭിഷേക് ശര്‍മ
വെടിക്കെട്ട് ബാറ്ററും ഇടംകൈയന്‍ ഓപ്പണറുമായ അഭിഷേക് ശര്‍മയാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. ഫസ്റ്റ് ചോയ്‌സ് ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍ എന്നിവരുടെ അഭാവമാണ് തുടര്‍ച്ചയായി മൂന്നാമത്തെ ടി20 പരമ്പരയിലും അദ്ദേഹത്തിനു ടീമില്‍ സ്ഥാനം നേടിക്കൊടുത്തത്. ബംഗ്ലാദേശ്, സൗത്താഫ്രിക്ക എന്നിവരുമായുള്ള കഴിഞ്ഞ പരമ്പരകളിലും അഭിഷേക് ടീമിന്റെ ഭാഗമായിരുന്നു.
മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണായിരുന്നു കഴിഞ്ഞ ഏഴു ടി20കളില്‍ അഭിഷേകിന്റെ ഓപ്പണിങ് പങ്കാളി. മൂന്നു സെഞ്ച്വറികളടക്കം അടിച്ചെടുത്ത് സഞ്ജു തനിക്കു ലഭിച്ച അവസരം മുതലാക്കിയപ്പോള്‍ അഭിഷേകിനു നേടാനായത് ഒരേയൊരു ഫിഫ്റ്റി മാത്രമാണ്. എന്നിട്ടും ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പരയില്‍ അദ്ദേഹത്തിനു അവസരം ലഭിച്ചുവെന്നതാണ് അതിശയിപ്പിക്കുന്ന കാര്യം.
അതിനാല്‍ തന്നെ ഈ പരമ്പരയില്‍ അഭിഷേകിനു മികച്ച പ്രകടനം പുറത്തെടുത്തേ തീരൂ. ഇല്ലെങ്കില്‍ അടുത്ത പരമ്പരയില്‍ അദ്ദേഹം ടീമില്‍ കാണില്ല. ജയ്‌സ്വാള്‍, ഗില്‍ എന്നിവരെല്ലാം ടീമില്‍ മടങ്ങിയെത്താന്‍ കാത്തിരിക്കുകയാണ്. കൂടാതെ അവസരം കാത്ത് സായ് സുദര്‍ശനെ പോലെയുള്ളവര്‍ പുറത്തിരിക്കുകയും ചെയ്യുന്നു.
ലക്ഷ്മണ്‍ കോച്ച്!! ബുംറ ക്യാപ്റ്റന്‍, ഇംഗ്ലണ്ടില്‍ ഇറക്കേണ്ടത് ഈ 11; ടെസ്റ്റ് പരമ്പര ജയിക്കാം
ഹര്‍ഷിത് റാണ
യുവ ഫാസ്റ്റ് ബൗളര്‍ ഹര്‍ഷിത് റാണയാണ് ഈ ലിസ്റ്റിലെ അടുത്തയാള്‍. ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിനു ഏറെ പ്രതീക്ഷയുള്ള താരങ്ങളിലൊരാളാണ് അദ്ദേഹം. ഓസ്‌ട്രേലിയക്കെതിരേ സമാപിച്ച ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലൂടെ ടെസ്റ്റ് ക്രിക്കറ്റില്‍ ഹര്‍ഷിത് അരങ്ങേറിക്കഴിഞ്ഞു. അതിനു പിന്നാലെയാണ് ആദ്യമായി ഇപ്പോള്‍ ടി20 ടീമിലും അദ്ദേഹത്തിനു അവസരം ലഭിച്ചിട്ടുള്ളത്.
ടെസ്റ്റില്‍ അത്ര മികച്ച പ്രകടനമല്ല ഹര്‍ഷിത് നടത്തിയത്. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ താരം ഒരുപാട് റണ്‍സ് വഴങ്ങിയിരുന്നു. ഇതേ തുടര്‍ന്നു പ്ലെയിങ് ഇലവനില്‍ നിന്നും ഹര്‍ഷിത് പിന്നീട് ഒഴിവാക്കപ്പെടുകയും ചെയ്തു. ഇതിന്റെ ക്ഷീണം ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പരയില്‍ ഹര്‍ഷിത് തീര്‍ത്തേ തീരൂ.
കാരണം സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവര്‍ക്കെല്ലാം ഇംഗ്ലണ്ടിനെതിരേ വിശ്രമം നല്‍കിയിരുന്നു. അടുത്ത ടി20 പരമ്പരയില്‍ ഇവരെല്ലാം മടങ്ങിയെത്തുകയും ചെയ്യും. കൂടാതെ പേസ് സെന്‍സേഷന്‍ മായങ്ക് യാദവും ടീമിലേക്കു വിളി കാത്തിരിക്കുകയാണ്. അതിനാല്‍ തന്നെ ഈ പരമ്പരയില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയാല്‍ മാത്രമേ ഹര്‍ഷിത്തിന് സ്ഥാനം നിലനിര്‍ത്താന്‍ സാധിക്കുകയുള്ളൂ.

ധ്രുവ് ജുറേല്‍
യുവ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ധ്രുവ് ജുറേലാണ് മൂന്നാമത്തെയാള്‍. സഞ്ജു സാംസണിനു പിന്നില്‍ ബാക്കപ്പായിട്ടാണ് അദ്ദേഹം ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ടീമിലിടം നേടിയത്. ഈ പരമ്പരയില്‍ അവസരം ലഭിച്ചാല്‍ അദ്ദേഹം തീര്‍ച്ചയായും അതു മുതലാക്കിയേ തീരൂ. കാരണം ആഭ്യന്തര ക്രിക്കറ്റിലോ, ഐപിഎല്ലിലോ കാര്യമായൊന്നും ചെയ്യാനായിട്ടില്ലാത്ത താരമാണ് ജുറേല്‍. എന്നിട്ടും ഈ പരമ്പരയില്‍ ഇടം ലഭിച്ചത് താരത്തിന്റെ പ്രതിഭയിലുള്ള വിശ്വാസം കൊണ്ടു മാത്രമാണ്.
റിഷഭ് പന്തിനെപ്പോലും ഒഴിവാക്കിയാണ് ജുറേലിനെ ടി20 പരമ്പരയില്‍ ഉള്‍പ്പെടുത്തിയത്. കൂടാതെ അവസാന പരമ്പരകളിലുണ്ടായിരുന്ന ജിതേഷ് ശര്‍മയും പുറത്താക്കപ്പെട്ടിരുന്നു. അതുകൊണ്ടു തന്നെ ഇംഗ്ലണ്ടിനെതിരേ കാര്യമായൊന്നും ചെയ്യാനായില്ലെങ്കില്‍ പരമ്പരയ്ക്കു ശേഷം ജുറേല്‍ പുറത്താക്കപ്പെടുകയും ചെയ്യും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications