For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: തല്ലിത്തകര്‍ത്ത് അഭിഷേക്, ഇംഗ്ലണ്ട് ചാരം; വമ്പന്‍ ജയത്തോടെ തുടങ്ങി ഇന്ത്യ

കൊല്‍ക്കത്ത: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20യില്‍ ഇന്ത്യക്ക് വമ്പന്‍ ജയം. ഏഴ് വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 132 റണ്‍സില്‍ പുറത്തായപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 12.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. അഭിഷേക് ശര്‍മയുടെ (79) പ്രകടനമാണ് ഇന്ത്യക്ക് ജയം എളുപ്പമാക്കിയത്. ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.

മിന്നിച്ച് അര്‍ഷ്ദീപ്

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇംഗ്ലണ്ടിന് പ്രതീക്ഷിച്ച തുടക്കം ലഭിച്ചില്ല. അര്‍ഷ്ദീപ് സിങ് ന്യൂബോളിലെ തന്റെ മികവ് തുടര്‍ന്നാല്‍ മൂന്നാം പന്തില്‍ ഫില്‍ സാള്‍ട്ട് (0) മടങ്ങി. അര്‍ഷ്ദീപിന്റെ എക്‌സ്ട്രാ ബൗണ്‍സ് പന്തില്‍ സാള്‍ട്ട് എഡ്ജായപ്പോള്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ അനായാസം പന്ത് കൈക്കലാക്കി. മറ്റൊരു ഓപ്പണറായ ബെന്‍ ഡക്കറ്റിനും (4) വലിയ സ്‌കോര്‍ നേടാനായില്ല. നാല് പന്ത് നേരിട്ട താരത്തെ അര്‍ഷ്ദീപ് സിങ്ങിന്റെ പന്തില്‍ റിങ്കു സിങ് തകര്‍പ്പന്‍ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു.

കറക്കി വീഴ്ത്തി വരുണ്‍

ഒരു വശത്ത് നായകന്‍ ജോസ് ബട്‌ലര്‍ റണ്‍സുയര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ മറുവശത്ത് ഇന്ത്യ വിക്കറ്റ് വീഴ്ത്തിക്കൊണ്ടേയിരുന്നു. നാലാമനായി ഇറങ്ങിയ ഹാരി ബ്രൂക്ക് (17) പിടിച്ചുനിന്ന് റണ്‍സുയര്‍ത്താനാണ് ശ്രമിച്ചത്. 14 പന്ത് നേരിട്ട് രണ്ട് ഫോറും ഒരു സിക്‌സും പറത്തിയ ബ്രൂക്കിനെ വരുണ്‍ ചക്രവര്‍ത്തി ക്ലീന്‍ബൗള്‍ഡ് ചെയ്തു. വെടിക്കെട്ട് താരം ലിയാം ലിവിങ്സ്റ്റണെ (0) ഇതേ ഓവറില്‍ വരുണ്‍ ക്ലീന്‍ബൗള്‍ഡ് ചെയ്തു. ജേക്കബ് ബെതല്‍ ക്രീസിലെത്തിയപ്പോള്‍ മുതല്‍ പ്രയാസപ്പെട്ടു.

മികവ് കാട്ടി ബട്‌ലര്‍

14 പന്തില്‍ 7 റണ്‍സെടുത്ത ബെതലിനെ ഹാര്‍ദിക് പാണ്ഡ്യ പുറത്താക്കി. ജാമി ഓവര്‍ട്ടനെ (2) അക്ഷര്‍ പട്ടേലും മടക്കി. ഇന്ത്യയുടെ സ്പിന്നര്‍മാര്‍ മധ്യ ഓവറുകള്‍ മിടുക്കുകാട്ടി. ഇതോടെ 95 റണ്‍സിന് ആറ് വിക്കറ്റ് എന്ന നിലയിലേക്ക് ഇംഗ്ലണ്ട് തകര്‍ന്നു. ഗുസ് ആറ്റ്കിന്‍സനെ (13 പന്തില്‍ 2) അക്ഷര്‍ പട്ടേലിന്റെ പന്തില്‍ സഞ്ജു സാംസണ്‍ സ്റ്റംപ് ചെയ്ത് പുറത്താക്കി. ഒരുവശത്ത് റണ്‍സുയര്‍ത്തിയ ബട്‌ലറെ വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ നിതീഷ് കുമാര്‍ റെഡ്ഡി തകര്‍പ്പന്‍ ക്യാച്ചിലൂടെ മടക്കി. 44 പന്തില്‍ 8 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 68 റണ്‍സാണ് ബട്‌ലര്‍ നേടിയത്.

ind vs eng t20

ജോഫ്രാ ആര്‍ച്ചറെ (12) ഹാര്‍ദിക് പുറത്താക്കിയപ്പോള്‍ അവസാന പന്തില്‍ മാര്‍ക്ക് വുഡിനെ (1) സഞ്ജു റണ്ണൗട്ടാക്കി. ആദില്‍ റഷീദ് (8) പുറത്താവാതെ നിന്നു. ഇതോടെ 20 ഓവറില്‍ 132 റണ്‍സില്‍ ഇംഗ്ലണ്ട് ഓള്‍ഔട്ടായി. ഇന്ത്യക്കായി വരുണ്‍ ചക്രവര്‍ത്തി മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ അര്‍ഷ്ദീപും ഹാര്‍ദിക്കും അക്ഷറും രണ്ട് വിക്കറ്റുകള്‍ വീതം പങ്കിട്ടു.

വെടിക്കെട്ട് തുടക്കവുമായി സഞ്ജു

മറുപടിക്കിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് സഞ്ജു സാംസണും അഭിഷേക് ശര്‍മയും ചേര്‍ന്ന് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 41 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷം സഞ്ജു സാംസണ്‍ പുറത്തായി. 20 പന്തില്‍ നാല് ഫോറും 1 സിക്‌സും ഉള്‍പ്പെടെ 26 റണ്‍സ് നേടിയ സഞ്ജുവിനെ മടക്കി ജോഫ്രാ ആര്‍ച്ചറാണ് കൂട്ടുകെട്ട് പൊളിച്ചത്. നായകന്‍ സൂര്യകുമാര്‍ യാദവ് നിരാശപ്പെടുത്തി. മൂന്ന് പന്ത് നേരിട്ട് ഡെക്കിനാണ് സൂര്യ മടങ്ങിയത്. ആര്‍ച്ചറെ സിക്‌സര്‍ പറത്താന്‍ ശ്രമിച്ച് വിക്കറ്റ് കീപ്പര്‍ ഫില്‍ സാള്‍ട്ടിന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്.

വെടിക്കെട്ടുമായി അഭിഷേക് ശര്‍മ

എന്നാല്‍ ഒരുവശത്ത് അഭിഷേക് ശര്‍മ ബാറ്റിങ് വെടിക്കെട്ടാണ് കാഴ്ചവെച്ചത്. 20 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയെടുക്കാന്‍ അഭിഷേക് ശര്‍മക്കായി. 34 പന്തില്‍ അഞ്ച് ഫോറും എട്ട് സിക്‌സും ഉള്‍പ്പെടെ 79 റണ്‍സെടുത്ത അഭിഷേകിനെ ആദില്‍ റഷീദ് പുറത്താക്കുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡില്‍ 125 റണ്‍സുണ്ടായിരുന്നു. തിലക് വര്‍മയും (19) ഹാര്‍ദിക് പാണ്ഡ്യയും (3) ചേര്‍ന്ന് കൂടുതല്‍ അപകടമില്ലാതെ ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചു. 12.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ വിജയലക്ഷ്യം മറികടന്നു.

പ്ലേയിങ് 11

ഇന്ത്യ- സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (c), തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിങ്, നിതീഷ് കുമാര്‍ റെഡ്ഡി, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌നോയ്, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി

ഇംഗ്ലണ്ട്- ബെന്‍ ഡക്കറ്റ്, ഫില്‍ സാള്‍ട്ട്, ജോസ് ബട്‌ലര്‍ (c), ഹാരി ബ്രൂക്ക്, ലിയാം ലിവിങ്‌സ്റ്റണ്‍, ജേക്കബ് ബദല്‍, ജാമി ഓവര്‍ട്ടന്‍, ഗുസ് ആറ്റ്കിന്‍സന്‍, ജോഫ്രാ ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്

Story first published: Wednesday, January 22, 2025, 13:34 [IST]
Other articles published on Jan 22, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+