Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: സഞ്ജു തെറിച്ചു!! വാംഖഡെയില്‍ അഭിഷേക് ഷോ, ഇനി രോഹിത്തിന് തൊട്ടരികെ

മുംബൈ: തീപ്പൊരി സെഞ്ച്വറിയുമായി വാംഖഡെയില്‍ കൊടുങ്കാറ്റായി മാറിയിരിക്കുകയാണ് ഇന്ത്യന്‍ യുവ ഓപ്പണര്‍ അഭിഷേക് ശര്‍മ. തീപ്പൊരി സെഞ്ച്വറിയുമായാണ് അദ്ദേഹം ഇംഗ്ലീഷ് ബൗളിങ് നിരയെ തല്ലിച്ചതച്ചത്. വെറും 37 ബോളില്‍ നിന്നാണ് അഭിഷേക് തന്റെ രണ്ടാമത്തെ അന്താരാഷ്ട്ര സെഞ്ച്വറി കണ്ടെത്തിയത്. ഇതോടെ ചില വമ്പന്‍ റെക്കോര്‍ഡുകളും താരം പഴങ്കഥയാക്കുകയും ചെയ്തു.

ഈ പരമ്പരയിലെ റണ്‍വേട്ടയില്‍ തലപ്പത്തുള്ള അഭിഷേകിനു കൊല്‍ക്കത്തയിലെ ആദ്യ ടി20യില്‍ അര്‍ഹിച്ച സെഞ്ച്വറി നഷ്ടമയിരുന്നു. എന്നാല്‍ ഇതിന്റെ നിരാശ തീര്‍ത്താണ് വാംഖഡെയില്‍ അദ്ദേഹം തകര്‍പ്പന്‍ ഇന്നിങ്‌സുമായി ഇന്ത്യന്‍ ബാറ്റിങിലെ ഹീറോയായി മാറിയത്. 54 ബോളില്‍ 135 റണ്‍സ് വാരിക്കൂട്ടിയാണ് അഭിഷേക് ക്രീസ് വിട്ടത്.

13 കൂറ്റന്‍ സിക്‌സറും ഏഴു ഫോറുകളും ഇതിലുള്‍പ്പെടും. ടി20യില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോര്‍ കൂടിയാണ് അദ്ദേഹം ഈ മല്‍സരത്തില്‍ കുറിച്ചത്. 126 റണ്‍സെന്ന ശുഭ്മന്‍ ഗില്ലിന്റെ റെക്കോര്‍ഡാണ് അഭിഷേക് പഴങ്കഥയാക്കിയത്.

ABHISHEK SHARMA

സഞ്ജുവിന്റെ റെക്കോര്‍ഡ് തകര്‍ന്നു

ഇന്ത്യക്കായി ടി20യില്‍ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറിയെന്ന റെക്കോര്‍ഡ് നേരത്തേ സഞ്ജു സാംസണിനായിരുന്നു. കഴിഞ്ഞ വര്‍ഷം ബംഗ്ലാദേശിനെതിരേ ഹൈദരാബാദില്‍ നടന്ന കളിയില്‍ 40 ബോളില്‍ സെഞ്ച്വറി നേടിയായിരുന്നു അദ്ദേഹം റെക്കോര്‍ഡിട്ടത്. ഇതാണ് 37 ബോളാക്കി തിരുത്തി സഞ്ജുവിനെ അഭിഷേക് ഓവര്‍ടേക്ക് ചെയ്തിരിക്കുന്നത്.

എന്നാല്‍ മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പേരിലുള്ള ഓള്‍ടൈം ഇന്ത്യന്‍ റെക്കോര്‍ഡ് തകര്‍ക്കാന്‍ അഭിഷേകിനായില്ല. 2017ല്‍ ശ്രീലങ്കയ്‌ക്കെതിരേ ഇന്‍ഡോറില്‍ നടന്ന ടി20യില്‍ വെറും 35 ബോളിലായിരുന്നു ഹിറ്റ്മാന്റെ മിന്നല്‍ സെഞ്ച്വറി. എട്ടു വര്‍ഷങ്ങള്‍ക്കു ശേഷവും ഈ റെക്കോര്‍ഡ് ഇളക്കം തട്ടാതെ തന്നെ നില്‍ക്കുകയാണ്.

അന്താരാഷ്ട്ര ടി20യിലെ ഏറ്റവും വേഗതയേറിയ മൂന്നാമത്തെ സെഞ്ച്വറിക്കു കൂടിയാണ് അഭിഷേക് അവകാശിയായിരിക്കുന്നത്. സൗത്താഫ്രിക്കന്‍ താരം ഡേവിഡ് മില്ലറുടെ പേരിലാണ് നിലവിലെ ലോക റെക്കോര്‍ഡ്. 2017ല്‍ ബംഗ്ലാദേശിനെതിരേ 35 ബോളില്‍ സെഞ്ച്വറിയോടെയാണ് അദ്ദേഹം ലോ ക റെക്കോര്‍ഡിട്ടജ്. രോഹിത് (36 ബോള്‍) തൊട്ടു താഴെ നില്‍ക്കുമ്പോള്‍ അഭിഷേക് മൂന്നാമതുമുണ്ട്.

ABHISHEK SHARMA

മറ്റൊരു റെക്കോര്‍ഡ് കൂടി

ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ഇന്ത്യന്‍ സെഞ്ച്വറിയെന്ന റെക്കോര്‍ഡ് മാത്രമല്ല, മറ്റൊരു വമ്പന്‍ നേട്ടവും അഭിഷേക് ശര്‍മ ഈ കളിയില്‍ സ്വന്തമാക്കിയിട്ടുണ്ട്. വേഗമേറിയ അര്‍ധ സെഞ്ച്വറി നേടിയ ഇന്ത്യന്‍ താരങ്ങളുടെ എലൈറ്റ് ലിസ്റ്റിലെ രണ്ടാമനായാണ് അദ്ദേഹം മാറിയത്. ഫിഫ്റ്റിയിലെത്താന്‍ വെറും 17 ബോളുകള്‍ മാത്രമേ അഭിഷേകിനു വേണ്ടി വന്നുള്ളൂ.

തന്റെ വഴികാട്ടി കൂടിയായ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ അഭിഷേകിനായില്ല. 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടുമായുള്ള പോരാട്ടത്തിില്‍ വെറും 12 ബോളിലായിരുന്നു യുവിയുടെ ഫിഫ്റ്റി. ഇപ്പോള്‍ അതേ എതിരാളികള്‍ക്കെതിരേ തന്നെയാണ് 17 ബോളില്‍ ഫിഫ്റ്റിയടിച്ച് യുവിയുടെ ശിഷ്യനാണ് താനെന്നു അഭിഷേക് തെളിയിച്ചിരിക്കുന്നത്.

അഞ്ചാം ടി20യിലെ പ്ലെയിങ് 11

ഇന്ത്യ- സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌നോയ്, വരുണ്‍ ചക്രവര്‍ത്തി, മുഹമ്മദ് ഷമി.

ഇംഗ്ലണ്ട്- ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), ബെന്‍ ഡക്കെറ്റ്, ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍), ജേക്കബ് ബെതല്‍, ഹാരി ബ്രൂക്ക്, ലിയാം ലിവിങ്സ്റ്റണ്‍, ജാമി ഒവേര്‍ട്ടന്‍, ബ്രൈഡന്‍ കാര്‍സ്, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്.

Story first published: Sunday, February 2, 2025, 20:36 [IST]
Other articles published on Feb 2, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+