For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: 6 ഇന്നിങ്‌സ്, 63 റണ്‍സ്! പാട്ടിധാറിനു അടുത്ത ടെസ്റ്റും കളിക്കാം, വഴിയുണ്ടെന്ന് എബിഡി

ഇംഗ്ലണ്ടുമായി ഈ മാസം ഏഴിന് ധരംശാലയില്‍ ആരംഭിക്കാനിരിക്കുന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്ത്യന്‍ ഇലവനില്‍ നിന്നും സ്ഥാനം നഷ്ടമാവാനിടയുള്ള താരം മധ്യനിര ബാറ്റര്‍ രജത് പാട്ടിധാറാണ്. ഈ പരമ്പരയില്‍ ഇന്ത്യന്‍ നിരയിലെ ഏറ്റവും വലിയ ദുരന്തമായി മാറിയ അദ്ദേഹം ബാറ്റിങില്‍ വന്‍ ഫ്‌ളോപ്പായിരുന്നു.

ഈയൊരു കാരണത്താല്‍ തന്നെ അടുത്ത ടെസ്റ്റില്‍ പാട്ടിധാറിനു പകരം പുതുമുഖവും മറുനാടന്‍ മലയാളിയുമായ ദേവ്ദത്ത് പടിക്കല്‍ അരങ്ങേറുമെന്നു ഉറപ്പായിരിക്കുകയാണ്. എന്നാല്‍ അടുത്ത ടെസ്റ്റിലും ഇന്ത്യന്‍ ഇലവനില്‍ സ്ഥാനം നിലനിര്‍ത്താന്‍ പാട്ടിധാറിനു ഒരു വഴിയുണ്ടെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മിസ്റ്റര്‍ 360യെന്നറിയപ്പെടുന്ന സൗത്താഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സ്.

RAJAT PATIDAR

സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് അടുത്ത ടെസ്റ്റില്‍ക്കൂടി പ്ലെയിങ് ഇലവനില്‍ തുടരാന്‍ പാട്ടിധാറിനു എബിഡി ഒരു മാര്‍ഗം ഉപദേശിച്ചത്. രജത് പാട്ടിധാറിനെ സംബന്ധിച്ച് ഓര്‍മിക്കാവുന്ന ഒരു പരമ്പരയല്ല ഇത്. പക്ഷെ ഈ ഇന്ത്യന്‍ ടീമിനെയും, സംസ്‌കാരത്തെയും സംബന്ധിച്ചൊരു നല്ല കാര്യമുണ്ട്. ടീം നന്നായി കളിക്കുകയും ഫലങ്ങള്‍ അനുകൂലമായി വരികയും ചെയ്യുന്നതിനാല്‍ നിങ്ങള്‍ക്കു അതിജീവിക്കാം എന്നതാണ് ഇതെന്നും എബിഡി പറഞ്ഞു.

രജത് പാട്ടിധാറിന്റെ മനോഭാവം ആകര്‍ഷകമാണെങ്കില്‍, ഡ്രസിങ് റൂമില്‍ എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു കഥാപാത്രമാണെങ്കില്‍ രോഹിത് ശര്‍മയും സെലക്ഷന്‍ പാനലും അദ്ദേഹത്തെ പിന്തുണയ്ക്കും. നില്‍ക്കൂ, ഇയാള്‍ക്കു ഭാവിയുണ്ടെന്നും ഞങ്ങള്‍ ഭാവി ഇന്ത്യന്‍ ടീമിന്റെ ഭാഗമായിട്ടാണ് ഇയാളെ കാണുന്നതെന്നു അവര്‍ പറയുകയും ചെയ്യും. റണ്‍സ് വേണ്ടത്ര നേടുന്നില്ലെങ്കിലും അവനു കൂടുതല്‍ അവസരങ്ങള്‍ ഇനിയും നല്‍കാമെന്നു അഭിപ്രായപ്പെടുകയും ചെയ്യുമെന്നും എബിഡി ചൂണ്ടിക്കാട്ടി.

വിശാഖപട്ടണത്തെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലൂടെയാണ് പാട്ടിധാര്‍ ഈ ഫോര്‍മാറ്റില്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറ്റം നടത്തിയത്. പരിക്കു കാരണം സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുല്‍ ഈ മല്‍സരത്തില്‍ നിന്നും പിന്‍മാറിയപ്പോള്‍ പകരം അദ്ദേഹത്തിനു മറുക്കുവീഴുകയായിരുന്നു. പക്ഷെ മൂന്നു ടെസ്റ്റുകളിലെ ആറ് ഇന്നിങ്‌സുകളില്‍ നിന്നായി പാട്ടിധാറിന് നേടാനായത് വെറും 63 റണ്‍സ് മാത്രമാണ്. 10.5 എന്ന ദയനീയ ശരാശരിയോടെയാണിത്.

അരങ്ങേറ്റ ടെസ്റ്റിലെ കന്നി ഇന്നിങ്‌സില്‍ നേടിയ 32 റണ്‍സ് മാറ്റിനിര്‍ത്തിയാല്‍ ശേഷിച്ച അഞ്ചിന്നിങ്‌സുകളിലും 20 റണ്‍സ് പോലും പാട്ടിധാറിനു നേടാനായിട്ടില്ല. മാത്രമല്ല രണ്ടിന്നിങ്‌സുകളില്‍ താരം ഡെക്കാവുകയും ചെയ്തു. 32, 9, 5, 0, 17, 0 എന്നിങ്ങനെയായിരുന്നു പാട്ടിധാറിന്റെ സ്‌കോറുകള്‍.

ആഭ്യന്തര ക്രിക്കറ്റിലും ലിസ്റ്റ് എ ക്രിക്കറ്റിലും നടത്തിയ മികച്ച പ്രകടനമായിരുന്നു അദ്ദേഹത്തിനു ദേശീയ ടീമിലേക്കു വഴി തുറന്നത്. പക്ഷെ ഇന്ത്യക്കു വേണ്ടി ഈ മികവ് പുറത്തെുക്കുന്നതില്‍ പാട്ടിധാര്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നു.

അഞ്ചാം ടെസ്റ്റിനുള്ള ഇന്ത്യയുടെ പുതുക്കിയ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുംറ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മന്‍ ഗില്‍, രജത് പാട്ടിധാര്‍, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), കെ എസ് ഭരത് (വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത് പടിക്കല്‍, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ആകാശ് ദീപ്.

Story first published: Friday, March 1, 2024, 22:30 [IST]
Other articles published on Mar 1, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+