For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: സഞ്ജുവിന്റെ ആരാധകരെ പേടി! വിമര്‍ശിക്കാന്‍ ഞാനില്ല; തുറന്ന് പറഞ്ഞ് മുന്‍ ഓപ്പണര്‍

മുംബൈ: ഇന്ത്യയുടെ ഇംഗ്ലണ്ട് ടി20 പരമ്പര ആവേശകരമായി മുന്നോട്ട് പോവുകയാണ്. ആദ്യത്തെ നാല് മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ 3-1ന് പരമ്പര ഇന്ത്യ ഉറപ്പിച്ച് കഴിഞ്ഞു. അഞ്ചാം മത്സരം ജയിച്ച് പരമ്പര അവസാനിപ്പിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുക. ഇന്ത്യ ടി20 ഫോര്‍മാറ്റിലെ കുതിപ്പ് ശക്തമായി തുടരുകയാണ്. ഇംഗ്ലണ്ടിനെയും വീഴ്ത്തി ഇന്ത്യ കരുത്ത് കാട്ടിയെങ്കിലും ചില സൂപ്പര്‍ താരങ്ങളുടെ പ്രകടനം നിരാശപ്പെടുത്തുകയാണ്. ഇതില്‍ എടുത്തു പറയേണ്ടത് സഞ്ജു സാംസണിന്റെ പ്രകടനമാണ്.

25, 6, 3, 1 എന്നിങ്ങനെയാണ് ആദ്യത്തെ നാല് മത്സരത്തിലെ സഞ്ജു സാംസണിന്റെ പ്രകടനം. ഓപ്പണറായി ഇറങ്ങിയ തുടര്‍ച്ചയായി ഷോര്‍ട്ട്‌ബോള്‍ കെണിയിലാണ് സഞ്ജു പുറത്താവുന്നത്. ആദ്യത്തെ മൂന്ന് മത്സരത്തിലും ജോഫ്രാ ആര്‍ച്ചറാണ് സഞ്ജുവിനെ മടക്കിയത്. അഞ്ചാം മത്സരം സഞ്ജുവിനെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. ഇതിലും ഫോമിലേക്കെത്താന്‍ സാധിക്കാതെ പോയാല്‍ സഞ്ജുവിന് വലിയ തിരിച്ചടികള്‍ നേരിടേണ്ടതായി വരുമെന്ന കാര്യം ഉറപ്പാണ്.

പല പ്രമുഖരും സഞ്ജു സാംസണിന്റെ നിരാശപ്പെടുത്തുന്ന പ്രകടനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ ഓപ്പണറായ ആകാശ് ചോപ്ര സഞ്ജു സാംസണെ വിമര്‍ശിക്കാന്‍ താന്‍ തയ്യാറല്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്. ഇതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

സഞ്ജുവിന്റെ ആരാധകരെ നിരാശപ്പെടുത്താനില്ല

സഞ്ജു സാംസണ്‍ തുടര്‍ച്ചയായി ഒരേ രീതിയിലാണ് പുറത്താവുന്നത്. എന്നാല്‍ സഞ്ജു സാംസണ്‍ ആരാധകരെ നിരാശപ്പെടുത്താല്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ആകാശ് ചോപ്ര പറഞ്ഞത്. സഞ്ജുവിന്റെ ഷോര്‍ട്ട് ബോളിലെ പ്രശ്‌നം നേരത്തെ തന്നെ ആകാശ് ചൂണ്ടിക്കാട്ടിയതാണ്. ഇന്ത്യന്‍ ടീമിലെ സജീവ താരമല്ലെങ്കിലും വലിയ ആരാധക പിന്തുണ മലയാളി താരത്തിനുണ്ട്. സഞ്ജുവിനെതിരേ വിമര്‍ശനം ഉയരുമ്പോള്‍ ആരാധകര്‍ ശക്തമായിത്തന്നെ രംഗത്തെത്താറുണ്ട്.

sanju samson

അതുകൊണ്ടുതന്നെ പലരും വിമര്‍ശനം ഉയര്‍ത്താന്‍ മടിക്കാറുണ്ട്. സഞ്ജു സാംസണിന്റെ സമീപകാല ഫോം നിരാശപ്പെടുത്തുന്നത് തന്നെയാണ്. ഷോര്‍ട്ട് ബോളുകള്‍ സഞ്ജുവിനെ പ്രയാസപ്പെടുത്തുന്നു. അതിവേഗ പേസര്‍മാര്‍ക്ക് മുന്നില്‍ സഞ്ജുവിന് മുട്ടിടിക്കുന്നതായാണ് കാണാനാവുന്നത്. എന്നാല്‍ സഞ്ജു നന്നായി പേസിനെ നേരിടുന്ന താരമാണ്. നിലവിലെ മോശം ഫോമില്‍ നിന്ന് ശക്തമായി കരകയറാന്‍ സഞ്ജുവിന് സാധിക്കുമെന്ന് തന്നെ കരുതാം.

സഞ്ജുവിന്റെ പ്രശ്‌നം ഫുട്‌വര്‍ക്കില്‍

സഞ്ജു ഷോര്‍ട്ട് ബോള്‍ കെണിയില്‍ വീഴാനുള്ള കാരണം ആകാശ് ചോപ്ര ചൂണ്ടിക്കാട്ടിയിരുന്നു. സഞ്ജു സാംസണ്‍ നന്നായി പുള്‍ഷോട്ട് കളിക്കുന്ന താരമാണ്. എന്നാല്‍ ഇപ്പോള്‍ പഴയ മികവ് സഞ്ജുവിനില്ല. ടൈമിങ് കണ്ടെത്താന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ല. സഞ്ജു സാംസണിന്റെ പ്രശ്‌നം ഫുട് വര്‍ക്കിലാണെന്നാണ് ആകാശ് ചോപ്ര ചൂണ്ടിക്കാട്ടിയത്. ക്രീസിനെ നന്നായി ഉപയോഗപ്പെടുത്തി കളിക്കാന്‍ സഞ്ജു സാംസണ്‍ ശ്രമിക്കുന്നു.

ഇംഗ്ലണ്ടിന്റെ അതിവേഗ പേസര്‍മാരെ ബാക്ക്ഫൂട്ടില്‍ കളിക്കാന്‍ ശ്രമിക്കുമ്പോള്‍ സഞ്ജുവിന് കാലിടറുന്നു. നല്ല വേഗതയുള്ള ബൗളര്‍മാരെ നേരിടുമ്പോള്‍ ബാക്ക് ഫൂട്ടില്‍ ഇത്തരത്തില്‍ ഷോട്ട് കളിക്കുന്നത് വിക്കറ്റ് പോവാനുള്ള സാധ്യത ഉയര്‍ത്തുന്നു. സഞ്ജുവിന്റെ നാല് മത്സരത്തിലെ പുറത്താകലുകളും ഏറെക്കുറെ ഒരേ രീതിയിലാണ്. അതുകൊണ്ടുതന്നെ സഞ്ജു ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ശ്രമിക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം ഇന്ത്യന്‍ ടീമിലെ സീറ്റ് തെറിക്കാന്‍ സാധ്യത കൂടുതലാണെന്ന് പറയാം.

സഞ്ജുവിന് കാര്യങ്ങള്‍ എളുപ്പമല്ല

സഞ്ജു സാംസണിന് നിലവില്‍ ഇന്ത്യയുടെ ടി20 ഓപ്പണര്‍ സ്ഥാനമുണ്ട്. എന്നാല്‍ സഞ്ജുവിന് മുന്നോട്ട് പോക്ക് എളുപ്പമാവില്ലെന്നുറപ്പാണ്. ഇതേ ഫോമില്‍ തുടര്‍ന്നാല്‍ സഞ്ജുവിനെ ഇന്ത്യ ഓപ്പണര്‍ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും. യശ്വസി ജയ്‌സ്വാള്‍ തിരിച്ചെത്തുമ്പോള്‍ ഒരാള്‍ വഴിമാറേണ്ടതായുണ്ട്. അഭിഷേക് ശര്‍മ ഭേദപ്പെട്ട പ്രകടനം നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ സഞ്ജു സാംസണിന് കാര്യങ്ങള്‍ എളുപ്പമല്ലെന്നുറപ്പ്. ഇംഗ്ലണ്ട് ഏകദിന പരമ്പരയില്‍ നിന്നും ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്നും തഴയപ്പെട്ട സഞ്ജു രഞ്ജി ട്രോഫി കളിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്.

Story first published: Sunday, February 2, 2025, 7:39 [IST]
Other articles published on Feb 2, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+