Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഗംഭീറും രോഹിത്തും രാഹുലിനെ ഒതുക്കുന്നോ? എന്തിന് ആ നീക്കം; വിമര്‍ശിച്ച് ആകാശ്

നാഗ്പൂര്‍: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ നാല് വിക്കറ്റിന്റെ ജയം നേടിയെടുത്തിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 248 റണ്‍സിന് പുറത്താക്കിയ ഇന്ത്യ 68 പന്തും നാല് വിക്കറ്റും ബാക്കിയാക്കിയാണ് വിജയം നേടിയെടുത്തത്. ഇന്ത്യക്കായി ശുബ്മാന്‍ ഗില്‍ 87 റണ്‍സോടെ ടോപ് സ്‌കോററായപ്പോള്‍ ശ്രേയസ് അയ്യരും (59) അക്ഷര്‍ പട്ടേലും (52) അര്‍ധ സെഞ്ച്വറികളോടെ മിന്നിച്ചു. ഇന്ത്യ ബാറ്റിങ്ങിലും ബൗളിങ്ങിലും ആധിപത്യം കാട്ടിയാണ് ജയിച്ചത്.

എന്നാല്‍ ഇന്ത്യന്‍ നിരയില്‍ നിരാശപ്പെടുത്തിയത് കെ എല്‍ രാഹുലാണ്. ശുബ്മാന്‍ ഗില്ലിനെ സെഞ്ച്വറിയിലേക്കെത്തിക്കാന്‍ ശ്രമിച്ച് പതിയെ ബാറ്റ് ചെയ്ത രാഹുല്‍ 2 റണ്‍സെടുത്താണ് പുറത്തായത്. ആദ്യ മത്സരത്തില്‍ രാഹുല്‍ ബാറ്റ് ചെയ്യാനെത്തിയത് ആറാം നമ്പറിലായിരുന്നുവെന്നതാണ് എടുത്തു പറയേണ്ട കാര്യം. അഞ്ചാം നമ്പറിലേക്ക് ശ്രേയസ് അയ്യര്‍ എത്തിയപ്പോള്‍ അഞ്ചാമനായി ഇടം കൈയന്‍ അക്ഷര്‍ പട്ടേലിനെ കളിപ്പിക്കുകയായിരുന്നു. ഇതോടെ രാഹുലിന് പിന്നോട്ട് ഇറങ്ങേണ്ടി വന്നു.

ഇപ്പോഴിതാ രാഹുല്‍ ഫ്‌ളോപ്പായതിന് പിന്നാലെ രോഹിത്തിനേയും ഗൗതം ഗംഭീറിനേയും വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറായ ആകാശ് ചോപ്ര.

രാഹുലിന്റെ ഭാവി തകര്‍ക്കുന്നു

ഏകദിനത്തില്‍ ഇന്ത്യ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി പരിഗണിക്കുന്നത് കെ എല്‍ രാഹുലിനെയാണ്. മധ്യനിരയില്‍ നിര്‍ണ്ണായക പ്രകടനം നടത്താന്‍ ശേഷിയുള്ള താരമാണ് രാഹുല്‍. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഇന്ത്യ ഫൈനലിലെത്തിയപ്പോള്‍ രാഹുലിന്റേയും ശ്രേയസിന്റേയും മധ്യനിരയിലെ കൂട്ടുകെട്ടാണ് നിര്‍ണ്ണായകമായത്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമിലെ ഗംഭീറിന്റേയും രോഹിത്തിന്റേയും പരീക്ഷണങ്ങള്‍ മൂലം രാഹുലിന് കളിക്കാന്‍ കൃത്യമായൊരു ബാറ്റിങ് പൊസിഷനില്ലാത്ത അവസ്ഥയാണ്.

kl rahul

'രാഹുലിനെ വെച്ച് നിങ്ങള്‍ എന്താണ് ചെയ്യുന്നത്. ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യമാണത്. ജേക്കത് ബദലും ആദില്‍ റഷീദും പന്തെറിയുന്ന സമയത്ത് രാഹുലിനെ ഇറക്കിയില്ല. റിഷഭ് പന്ത് കളിച്ചിരുന്നപ്പോള്‍ രാഹുല്‍ റിഷഭിന് മുന്നില്‍ ബാറ്റ് ചെയ്തിരുന്നു. എന്നാല്‍ എന്തുകൊണ്ടാണ് ഇപ്പോള്‍ ആ വിശ്വാസം ഇല്ലാത്തത്' യുട്യൂബ് ചാനലില്‍ സംസാരിക്കവെ ആകാശ് ചോപ്ര പറഞ്ഞു. രാഹുലിന് മുമ്പായി ഇറങ്ങിയ അക്ഷര്‍ പട്ടേല്‍ അര്‍ധ സെഞ്ച്വറിയോടെ തിളങ്ങി. അതുകൊണ്ടുതന്നെ അക്ഷറിനെ രാഹുലിന് മുന്നേ ഇറക്കിയ തീരുമാനത്തെ തെറ്റ് പറയാനാവില്ല.

മധ്യനിരയില്‍ ഇടം കൈയനില്ലാത്തത് പ്രശ്‌നം

ഇന്ത്യയെ പിന്നോട്ടടിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് മധ്യനിരയില്‍ ഇടം കൈയന്‍ ബാറ്റ്‌സ്മാനില്ലെന്നതാണ്. വിരാട് കോലി തിരിച്ചെത്തുമ്പോള്‍ യശ്വസി ജയ്‌സ്വാളിന് മാറിക്കൊടുക്കേണ്ടി വരും. ഇതോടെ ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ വലം കൈയന്‍മാരുടെ ആധിപത്യമാവും കാണാനാവുക. രോഹിത് ശര്‍മ, ശുബ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിങ്ങനെ ഇന്ത്യയുടെ ടോപ് ഓഡറിലെ ആറ് താരങ്ങളും വലം കൈയന്‍മാരാണ്.

അതുകൊണ്ടുതന്നെ ഏതെങ്കിലുമൊരു പൊസിഷനിലേക്ക് ഇടം കൈയനെകൊണ്ടുവരുന്നതിനെ തെറ്റ് പറയാനാവില്ല. ഓപ്പണറായിരുന്ന കെ എല്‍ രാഹുല്‍ ഇപ്പോള്‍ ബാറ്റിങ് പൊസിഷന്‍ പിന്നോട്ടിറങ്ങി ആറാം നമ്പര്‍ വരെ എത്തിയിരിക്കുകയാണ്. അക്ഷര്‍ പട്ടേല്‍ ഫോം കണ്ടെത്തിയ സാഹചര്യത്തില്‍ ഇന്ത്യ രണ്ടാം ഏകദിനത്തിലും അക്ഷറിനെ അഞ്ചാം നമ്പറില്‍ കളിപ്പിക്കാനാണ് സാധ്യത. അങ്ങനെ വരുമ്പോള്‍ രാഹുലിന് വീണ്ടും ആറാം സ്ഥാനത്തേക്ക് പോകേണ്ടി വരും.

രാഹുലിന് ഏത് പൊസിഷനിലും തിളങ്ങാം

ഏത് ബാറ്റിങ് പൊസിഷനിലും തിളങ്ങാന്‍ കഴിവുള്ള താരമാണ് രാഹുല്‍. എന്നാല്‍ നിലവില്‍ ടോപ് ഓഡറിലേക്ക് രാഹുലിനെ കൊണ്ടുവരാന്‍ സാധിക്കില്ല. രാഹുല്‍ കടന്നാക്രമിച്ച് കളിക്കാനും നിലയുറപ്പിച്ച് കളിക്കാനും ശേഷിയുള്ളവനാണ്. ചാമ്പ്യന്‍സ് ട്രോഫി വരാനിരിക്കെ രാഹുലിന്റെ മികവില്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെയാണ്. ഓസ്‌ട്രേലിയന്‍ ടെസ്റ്റ് പരമ്പരയിലും തിളങ്ങിയ രാഹുലിന് രണ്ടാം മത്സരത്തില്‍ ബാറ്റിങ് ഓഡറില്‍ പ്രൊമോഷന്‍ ലഭിക്കുമോയെന്നത് കണ്ടറിയണം.

Story first published: Saturday, February 8, 2025, 11:00 [IST]
Other articles published on Feb 8, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+