Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

INDvENG: 'ഇന്ത്യയുടെ ആദ്യ മൂന്ന് സ്ഥാനക്കാര്‍ നിരാശപ്പെടുത്തും, തിളങ്ങുക മധ്യനിര', പ്രവചിച്ച് ആകാശ്

മുംബൈ: ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ന് ആരംഭിക്കുകയാണ്. അഞ്ച് മത്സര പരമ്പരയില്‍ 1-0ന് മുന്നിട്ട് നില്‍ക്കുന്ന ഇന്ത്യ വളരെ പ്രതീക്ഷയോടെയാണ് മൂന്നാം മത്സരത്തിനിറങ്ങുന്നത്. ഇന്ത്യയെ സംബന്ധിച്ച് ലോര്‍ഡ്‌സിലെ ജയം നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. എന്നാല്‍ നിലവിലെ ഇന്ത്യന്‍ താരങ്ങളിലാരും കളിച്ചിട്ടില്ലാത്ത ലീഡ്‌സില്‍ എന്താവും അവസ്ഥയെന്നത് കണ്ടറിയണം.

ജോ റൂട്ടിന്റെയും ജോണി ബെയര്‍സ്‌റ്റോയുടെയും ഹോം ഗ്രൗണ്ടായ ലീഡ്‌സിലെ മത്സര ഫലത്തെക്കുറിച്ചും താരങ്ങളുടെ പ്രകടനത്തെക്കുറിച്ചുമുള്ള പല തരത്തിലുള്ള പ്രവചനങ്ങള്‍ മുന്‍ താരങ്ങളടക്കം നടത്തിയിട്ടുണ്ട്. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ ഓപ്പണറായ ആകാശ് ചോപ്ര ഇന്ത്യന്‍ ബാറ്റിങ് നിരയുടെ പ്രകടനത്തെക്കുറിച്ച് തന്റെ പ്രവചനം നടത്തിയിരിക്കുകയാണ്. ടോപ് ഓഡര്‍ ബാറ്റിങ്ങില്‍ നിരാശപ്പെടുത്തിയാലും മധ്യനിര തിളങ്ങുമെന്നാണ് അദ്ദേഹം പ്രവചിച്ചിരിക്കുന്നത്.

'രണ്ട് ടീമിന്റെയും ആദ്യ മൂന്ന് സ്ഥാനക്കാര്‍ നേടുന്നതിനെക്കാള്‍ റണ്‍സ് നാല് മുതല്‍ ആറ് വരെ സ്ഥാനങ്ങളിലിറങ്ങുന്ന താരങ്ങള്‍ നേടും. ഇതൊരു വല്ലാത്ത പ്രവചനമാണെന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം. എന്നാല്‍ ഹെഡ്ഡിങ്‌ലിയില്‍ ന്യൂബോളില്‍ വിക്കറ്റുകള്‍ വീഴും. അതിനാല്‍ത്തെ ആദ്യ മൂന്ന് ബാറ്റ്‌സ്മാന്‍മാര്‍ ബുദ്ധിമുട്ടുമെന്നാണ് എനിക്ക് തോന്നുന്നത്. നാല് ഇന്നിങ്‌സിലും മധ്യനിരയാവും കൂടുതല്‍ റണ്‍സ് നേടുക'-ആകാശ് ചോപ്ര പറഞ്ഞു.

aakashchopra

2002ലാണ് ഇന്ത്യ അവസാനമായി ലീഡ്‌സില്‍ ജയിച്ചത്. അന്ന് ഇന്ത്യയുടെ മധ്യനിര ബാറ്റ്‌സ്മാന്‍മാരാണ് കൂടുതല്‍ തിളങ്ങിയത്. രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍,സൗരവ് ഗാംഗുലി എന്നിവര്‍ മൂന്ന്, നാല്, അഞ്ച് നമ്പറുകളിലാണ് സെഞ്ച്വറി പ്രകടനം നടത്തിയത്. അന്ന് ഓപ്പണിങ്ങില്‍ വീരേന്ദര്‍ സെവാഗ് നിരാശപ്പെടുത്തിയെങ്കിലും സഞ്ജയ് ബംഗാര്‍ ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്.

അതേ സമയം മൂന്നാം ടെസ്റ്റിനുള്ള ടീമില്‍ മാറ്റങ്ങളുണ്ടാകില്ലെന്ന സൂചനയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി നല്‍കിയത്. അങ്ങനെയാണെങ്കില്‍ നാല് പേസറേയും ഒരു സ്പിന്നറേയും പരിഗണിച്ചാവും ഇന്ത്യ ഇറങ്ങുക. ഇന്ത്യയുടെ പേസ് നിര ലീഡ്‌സിലും തിളങ്ങുമെന്നും ആകാശ് അഭിപ്രായപ്പെട്ടു. 'ഇന്ത്യന്‍ നിരയില്‍ നാല് പേസര്‍മാരും കളിക്കണം. ഇവരുടെ ശരാശരി 25ല്‍ താഴെയായിരിക്കും. അവര്‍ ഇംഗ്ലണ്ടിന് മേല്‍ ആധിപത്യം തുടരും. സമ്മര്‍ദ്ദം ഉയര്‍ത്തുകയും ചെയ്യും'-ആകാശ് പറഞ്ഞു.

ഇംഗ്ലണ്ടില്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍,ജോ റൂട്ട് എന്നിവരുടെ പ്രകടനമാവും നിര്‍ണ്ണായകമാവുക. ലീഡ്‌സില്‍ കൂടുതല്‍ അനായാസമായി വിക്കറ്റ് നേടാന്‍ ആന്‍ഡേഴ്‌സന് സാധിക്കും. രണ്ട് ഇന്നിങ്‌സിലും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുക ആന്‍ഡേഴ്‌സനായിരിക്കും. സ്പിന്നര്‍മാര്‍ നാലിലധികം വിക്കറ്റ് നേടുമെന്നും ആകാശ് ചോപ്ര പറഞ്ഞു.

Story first published: Wednesday, August 25, 2021, 15:08 [IST]
Other articles published on Aug 25, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+