For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG: ആ പരിമിതി സഞ്ജുവിനുണ്ട്, അതാണ് വേട്ടയാടുന്നത്! ചൂണ്ടിക്കാട്ടി ആകാശ്

ചെന്നൈ: ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പര പുരോഗമിക്കുകയാണ്. ആദ്യ രണ്ട് മത്സരവും ജയിച്ച ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ 2-0ന് മുന്നിലാണ്. ഇന്ത്യയുടെ യുവതാരങ്ങള്‍ ശ്രദ്ധേയ പ്രകടനം പരമ്പരയില്‍ കാഴ്ചവെക്കുന്നുണ്ട്. എന്നാല്‍ സഞ്ജു സാംസണിന് ആദ്യ രണ്ട് മത്സരത്തിലും പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിച്ചിട്ടില്ല. ആദ്യ മത്സരത്തില്‍ ഒരോവറില്‍ 22 റണ്‍സുള്‍പ്പെടെ 26 റണ്‍സ് നേടാന്‍ സഞ്ജുവിനായെങ്കിലും രണ്ടാം മത്സരത്തില്‍ അഞ്ച് റണ്‍സാണ് സഞ്ജു നേടിയത്.

ഇംഗ്ലണ്ടിന്റെ കരുത്തുറ്റ പേസ് നിരക്കെതിരേ സഞ്ജു സാംസണ്‍ പതറുന്നുണ്ട് എന്നതാണ് വസ്തുത. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനുള്ള സഞ്ജുവിന്റെ ശ്രമങ്ങള്‍ വിക്കറ്റില്‍ കലാശിക്കുകയാണ്. മൂന്ന് മത്സരങ്ങള്‍ ശേഷിക്കെ സഞ്ജു ഇതേ പ്രകടനം കാഴ്ചവെച്ചാല്‍ ഓപ്പണര്‍ സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്താന്‍ കാരണമായേക്കും. സഞ്ജു സാംസണ്‍ നിരാശപ്പെടുത്തുമ്പോള്‍ താരത്തിന്റെ പ്രധാന ദൗര്‍ബല്യം എന്താണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര.

നല്ല പേസര്‍മാര്‍ക്ക് മുന്നില്‍ പതറുന്നു

ഇംഗ്ലണ്ടിന്റെ പേസ് നിരയില്‍ ജോഫ്രാ ആര്‍ച്ചറും മാര്‍ക്ക് വുഡും അതിവേഗ പന്തുകളാണ് ആദ്യ രണ്ട് മത്സരത്തിലും എറിയുന്നത്. രണ്ട് പേരും 140ന് മുകളില്‍ തുടര്‍ച്ചയായി എറിയുമ്പോള്‍ സഞ്ജു സാംസണ്‍ നേരിടാന്‍ പ്രയാസപ്പെടുകയാണ്. തുടര്‍ച്ചയായി നല്ല വേഗതയില്‍ പന്തെത്തുമ്പോള്‍ കൃത്യമായി കണക്ട് ചെയ്യാന്‍ സഞ്ജുവിന് സാധിക്കുന്നില്ല. സഞ്ജു രണ്ട് മത്സരത്തിലും ജോഫ്രാ ആര്‍ച്ചര്‍ക്ക് മുന്നിലാണ് വിക്കറ്റ് നഷ്ടപ്പെടുത്തിയത്.

'അഭിഷേക് ശര്‍മ ആദ്യ മത്സരത്തില്‍ മാച്ച് വിന്നിങ് ഫിഫ്റ്റി നേടിയിരുന്നു. രണ്ടാം മത്സരത്തില്‍ നിരാശപ്പെടുത്തിയെങ്കിലും അവനെ കുറ്റം പറയാനാവില്ല. എന്നാല്‍ 140ന് മുകളില്‍ വേഗതയില്‍ പന്തുകളെത്തുമ്പോള്‍ സഞ്ജു സാംസണിന് മികവ് കണ്ടെത്താന്‍ സാധിക്കുന്നില്ല. മികവിനൊത്ത പ്രകടനത്തിലേക്കുയരാന്‍ അവന് സാധിക്കുന്നില്ല. റണ്‍സ് നേടി തുടങ്ങുമ്പോഴും വലിയ സ്‌കോറാക്കി മാറ്റാനാവുന്നില്ല. പവര്‍പ്ലേയിലെ സ്‌ട്രൈക്ക് റേറ്റും മോശമാണ്. ബാക് ഫൂട്ടില്‍ സ്‌ക്വയര്‍ ലെഗ് ഷോട്ടുകള്‍ക്ക് ശ്രമിക്കുന്നു.

ബൗണ്‍സെത്തുമ്പോള്‍ വലിയ ഷോട്ടിന് ശ്രമിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തുന്നു. രണ്ട് മത്സരത്തില്‍ ഡീപ്പില്‍ ക്യാച്ച് നല്‍കിയാണ് അവന്‍ പുറത്തായത്. ഇത് ശ്രദ്ധിക്കേണ്ട കാര്യമാണ്' ആകാശ് ചോപ്ര പറഞ്ഞു.

sanju samson

മികച്ച താരങ്ങള്‍ കാത്തിരിക്കുന്നു

സഞ്ജു സാംസണ്‍ നിലവില്‍ ഇന്ത്യയുടെ ടി20 ഓപ്പണറാണെങ്കിലും സീറ്റുറപ്പിച്ചെന്ന് പറയാറായിട്ടില്ല. ഓപ്പണറായി മൂന്ന് സെഞ്ച്വറി നേടി റെക്കോഡിടാന്‍ സഞ്ജുവിന് സാധിച്ചിരുന്നു. എന്നാല്‍ സ്ഥിരത ഇപ്പോഴും സഞ്ജുവിന് പ്രശ്‌നമാണ്. ഇന്ത്യയുടെ ഓപ്പണര്‍ സ്ഥാനം നോട്ടമിട്ട് പല താരങ്ങളും പുറത്തുണ്ട്. യശ്വസി ജയ്‌സ്വാള്‍ തിരിച്ചെത്തുമ്പോള്‍ സഞ്ജുവിന് മാറി നില്‍ക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ശുബ്മാന്‍ ഗില്ലും ഇഷാന്‍ കിഷനും റുതുരാജ് ഗെയ്ക് വാദുമെല്ലാം ഓപ്പണര്‍ സ്ഥാനം നോട്ടമിടുന്നു.

സഞ്ജുവിന് ഇനിയുള്ള മൂന്ന് മത്സരങ്ങളും വളരെ നിര്‍ണ്ണായകമാണ്. വലിയ സ്‌കോറുകള്‍ നേടാനാവാത്ത പക്ഷം സഞ്ജുവിന് കാര്യങ്ങള്‍ കടുപ്പമാണ്. സഞ്ജു പേസിനേയും സ്പിന്നിനേയും നന്നായി നേരിടുന്നവനാണ്. എന്നാല്‍ അതിവേഗ പേസര്‍മാര്‍ക്കെതിരേ ഷോട്ട് കൃത്യമായി കണക്ട് ചെയ്യാന്‍ സഞ്ജുവിന് സാധിക്കുന്നില്ല. മൂന്നാം മത്സരത്തിലും ആര്‍ച്ചറും വുഡും സഞ്ജുവിന് ഭീഷണിയാണ്. ഈ വെല്ലുവിളി മറികടക്കാന്‍ സഞ്ജുവിന് സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

പരമ്പര നോട്ടമിട്ട് ഇന്ത്യ

ആദ്യ രണ്ട് മത്സരവും ജയിച്ച ഇന്ത്യക്കാണ് മൂന്നാം മത്സരത്തിലും മാനസികമായ മുന്‍തൂക്കം. മൂന്നാം മത്സരവും ജയിച്ച് പരമ്പര ഉറപ്പിക്കാനാവും ഇന്ത്യ ശ്രമിക്കുക. എന്നാല്‍ ഇംഗ്ലണ്ട് ശക്തമായ താരനിരയാണ്. മോശം ഫോമാണ് ടീമിനെ പിന്നോട്ടടിക്കുന്നത്. ഫോമിലേക്കെത്തിയാല്‍ ഇന്ത്യയുടെ ബൗളര്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. സ്പിന്നര്‍മാരുടെ പ്രകടനമാണ് ഇന്ത്യയുടെ ബൗളിങ്ങിന്റെ കരുത്ത്. എന്തായാലും ഇംഗ്ലണ്ട് ശക്തമായ തിരിച്ചുവരവ് നടത്തിയാല്‍ ഇന്ത്യക്ക് പരമ്പര നേട്ടം കടുപ്പമായിരിക്കുമെന്നുറപ്പ്.

Story first published: Sunday, January 26, 2025, 13:49 [IST]
Other articles published on Jan 26, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+