Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ജുറേലിനെ സ്ഥിരം കീപ്പറാക്കണോ? ഒരു പ്രശ്‌നമുണ്ട്! ചൂണ്ടിക്കാട്ടി ആകാശ് ചോപ്ര

മുംബൈ: ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പര ഇന്ത്യ ആവേശകരമായി സ്വന്തമാക്കിയിരിക്കുകയാണ്. ആദ്യ മത്സരം ഇന്ത്യ 28 റണ്‍സിന് തോറ്റ ശേഷമാണ് തുടര്‍ച്ചയായ നാല് മത്സരങ്ങള്‍ ജയിച്ച് 4-1ന് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഇത്തവണത്തെ ഇംഗ്ലണ്ട് പരമ്പര പല കാരണങ്ങളാല്‍ സവിശേഷമായതാണ്. ഇതില്‍ എടുത്തു പറയേണ്ടത് വലിയ പ്രതീക്ഷ നല്‍കുന്ന ചില യുവതാരങ്ങളെ കണ്ടെത്താന്‍ സാധിച്ചുവെന്നതാണ്.

സര്‍ഫറാസ് ഖാന്‍, ആകാശ് ദീപ്, ദ്രുവ് ജുറേല്‍, ദേവ്ദത്ത് പടിക്കല്‍ എന്നിവരെല്ലാം അരങ്ങേറ്റത്തില്‍ മികവ് കാട്ടിയവരാണ്. ഇതില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ദ്രുവ് ജുറേല്‍ വളര്‍ന്നത് ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നതാണ്. റിഷഭ് പന്തിന്റെ അഭാവത്തില്‍ മധ്യനിരയില്‍ കളിക്കാന്‍ കെല്‍പ്പുള്ള വിക്കറ്റ് കീപ്പറെ ഇന്ത്യക്ക് ആവശ്യമായിരുന്നു. ഈ റോളിലേക്കാണ് മിന്നല്‍ പ്രകടനവുമായി ജുറേലെത്തിയത്. സമ്മര്‍ദ്ദ സാഹചര്യത്തിലടക്കം കളിക്കാന്‍ ജുറേലിന് മികവുണ്ട്.

നാലാം ടെസ്റ്റില്‍ തോല്‍വിമുഖത്ത് നിന്ന് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത് ജുറേലാണ്. എന്നാല്‍ ഇന്ത്യയുടെ ടെസ്റ്റിലെ സ്ഥിരം വിക്കറ്റ് കീപ്പറായി ദ്രുവ് ജുറേലിന് ഭാവിയുണ്ടോ? ജുറേലിന് കാര്യങ്ങള്‍ കടുപ്പമായിരിക്കുമെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ഇന്ത്യയുടെ ഓപ്പണറായ ആകാശ് ചോപ്ര. 'ജുറേലിന് ടെസ്റ്റില്‍ സ്ഥിരം വിക്കറ്റ് കീപ്പറാവുകയെന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. കാരണം റിഷഭ് പന്ത് തിരിച്ചുവരാനൊരുങ്ങുകയാണ്. അവനായി ടീമില്‍ തീര്‍ച്ചയായും സ്ഥാനമുണ്ടാവും.

ജുറേല്‍ സവിശേഷ പ്രതിഭയുള്ളവനാണ്. കളിച്ച രണ്ടാം ടെസ്റ്റില്‍ത്തന്നെ കളിയിലെ താരമായവനാണ് ജുറേല്‍. ഒവെയ്‌സ് ഷാ ഇക്കാര്യം കൃത്യമായി വ്യക്തമാക്കിയതാണ്. ജുറേലിന്റെ പ്രകടനമില്ലായിരുന്നെങ്കില്‍ നാലാം ടെസ്റ്റില്‍ ഇന്ത്യ തോല്‍ക്കുമായിരുന്നു. അങ്ങനെ വന്നാല്‍ 2-2 എന്ന നിലയില്‍ പരമ്പര അവസാനിക്കുമായിരുന്നു. 90 റണ്‍സ് ഒന്നാം ഇന്നിങ്‌സില്‍ നേടിയ അവന്‍ 46 റണ്‍സാണ് രണ്ടാം ഇന്നിങ്‌സില്‍ നേടിയത്' ആകാശ് ചോപ്ര പറഞ്ഞു.

dhruv jurel

റിഷഭ് പന്തിന്റെ വരവിനായി ഇന്ത്യ കാത്തിരിക്കുകയാണ്. റിഷഭ് പ്രതിഭാശാലിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. വിദേശ പിച്ചില്‍ അസാമാന്യ പ്രകടനങ്ങള്‍ നടത്തി അത്ഭുതപ്പെടുത്തുന്ന താരമാണ് റിഷഭ്. എന്നാല്‍ കാര്‍ അപകടത്തെത്തുടര്‍ന്ന് പരിക്കേറ്റ റിഷഭ് ഏറെ നാളുകളായി വിശ്രമത്തിലാണ്. ഐപിഎല്‍ 17ാം സീസണിലൂടെ തിരിച്ചുവരാമെന്നാണ് റിഷഭ് കണക്കുകൂട്ടുന്നത്. എന്നാല്‍ ഇതുവരെ അദ്ദേഹത്തിന് നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ എന്‍ഒസി ലഭിച്ചിട്ടില്ല.

അതേ സമയം ഡല്‍ഹി ക്യാപിറ്റല്‍സ് ഇത്തവണ നായകസ്ഥാനത്ത് റിഷഭ് ഉണ്ടാകുമെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്. റിഷഭിന് ഐപിഎല്ലില്‍ തിളങ്ങാനായാല്‍ അദ്ദേഹത്തിന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവ് വൈകില്ല. ടി20 ലോകകപ്പില്‍ റിഷഭിനെ ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയില്ല. എന്നാല്‍ അതിന് ശേഷം നടക്കുന്ന സിംബാബ് വെ പര്യടനത്തില്‍ റിഷഭ് എത്താനാണ് സാധ്യത. വരുന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് മുമ്പ് റിഷഭിനെ പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്തിക്കാനാവും ഇന്ത്യ ശ്രമിക്കുക.

ദ്രുവ് ജുറേലിനെ ഇന്ത്യ ടെസ്റ്റില്‍ ബാക്കപ്പ് വിക്കറ്റ് കീപ്പറായി വളര്‍ത്തിയേക്കും. മൂന്ന് ഫോര്‍മാറ്റിലേക്കും ഇന്ത്യക്ക് പരിഗണിക്കാവുന്ന വിക്കറ്റ് കീപ്പറാണ് ജുറേല്‍. ഇന്ത്യക്കാവശ്യം ഫിനിഷര്‍ റോളില്‍ കളിക്കാന്‍ ശേഷിയുള്ള വിക്കറ്റ് കീപ്പറാണ്. അതുകൊണ്ടുതന്നെ ജുറേലിന് വലിയ ഭാവി മുന്നിലുണ്ട്. രാജസ്ഥാന്‍ റോയല്‍സിന്റെ താരമാണ് ദ്രുവ് ജുറേല്‍. ഐപിഎല്ലില്‍ ഗംഭീര പ്രകടനം നടത്തിയാല്‍ ടി20 ലോകകപ്പിലേക്ക് ജുറേലിന് സര്‍പ്രൈസ് വിളി ലഭിക്കാനും സാധ്യതയുണ്ട്.

ഭയമില്ലാതെ കടന്നാക്രമിക്കാന്‍ ജുറേലിന് കഴിവുണ്ട്. എന്നാല്‍ സ്ഥിരതയോടെ കളിക്കാന്‍ സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. മികവ് കാട്ടിയാല്‍ വലിയ ഭാവി ജുറേലിന് ഇന്ത്യന്‍ ടീമിലുണ്ടാവുമെന്ന് നിസംശയം പറയാം.

Story first published: Sunday, March 10, 2024, 14:16 [IST]
Other articles published on Mar 10, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+