സഞ്ജുവിനു പകരം ഭരത്, എല്ലാം ജയ് ഷായുടെ കളി! തെളിവ് ഈ വീഡിയോ? ആരോപണം
ടെസ്റ്റ് ക്രിക്കറ്റില്‍ തുടരെ ഫ്‌ളോപ്പായിക്കൊണ്ടിരുന്നിട്ടും വിക്കറ്റ് കീപ്പര്‍ കെഎസ് ഭരതിനു ഇന്ത്യന്‍ ടീമില്‍ തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിച്ചു കൊണ്ടിരിക്കുകയാണ്. ബാറ്റിങിലോ, വിക്കറ്റ് കീപ്പിങിലോ ശ്രദ്ധേയമായ പ്രകടനം കാഴ്ചവയ്ക്കാന്‍ ആന്ധ്രാ പ്രദേശില്‍ നിന്നുള്ള ഭരതിനു ഇനിയുമായിട്ടില്ല. രഞ്ജി ട്രോഫിയില്‍ കേരളത്തിനു വേണ്ടി മികച്ച പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന മലയാളി താരം സഞ്ജു സാംസണിനു ഒരവസരം പോലും നല്‍കാതെയാണ് ഭരതിനു ടീം മാനേജ്‌മെന്റ് തുടരെ അവസരങ്ങള്‍ നല്‍കുന്നത്.
സഞ്ജുവിന്റെ ആരാധകര്‍ക്കു ഇതില്‍ കടുത്ത രോഷവും നിരാശയമാണുള്ളത്. ടെസ്റ്റില്‍ ഇതുവരെ കളിച്ചിട്ടുള്ള മല്‍സരങ്ങളില്‍ കാര്യമായൊന്നും ചെയ്യാതിരുന്നിട്ടും ഭരതിനു എന്തിനാണ് ഇത്രയും പിന്തുണ ടീം മാനേജ്‌മെന്റിന്റെയും ബിസിസിഐയുടെയും ഭാഗത്തു നിന്നും ലഭിക്കുന്നതെന്നാണ് ആരാധകരുടെ ചോദ്യം. ഇതിനു പിന്നിലെ യഥാര്‍ഥ കാരണം എന്തായിരിക്കാമെന്നു ഒരു ആരാധകര്‍ ചൂണ്ടിക്കാണിച്ചിരിക്കുകയാണ്.

എക്‌സിലൂടെയാണ് അനുരാഗെന്ന ഒരു ആരാധകന്‍ സഞ്ജുവിനു പകരം ഭരതിനെ ബിസിസിഐ പിന്തുണയ്ക്കാനുള്ള യഥാര്‍ഥ കാരണം വീഡിയോ സഹിതം ചൂണ്ടിക്കാട്ടിയത്. എന്റെ ഗല്ലി ടീമിലെ വിക്കറ്റ് കീപ്പറുടെ കഴിവ് മാത്രമുണ്ടായിട്ടും കെഎസ് ഭരത് എന്തുകൊണ്ടാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനു വേണ്ടി കളിക്കുന്നതെന്നു കഴിഞ്ഞ ദിവസം രാവിലെ മുതല്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.
ഭരതിന് അവസരം ലഭിക്കാനുള്ള കാരണമായി ആരാധകന്‍ പങ്കുവച്ച വീഡിയോ കാണാം
നോര്‍ത്ത് ഇന്ത്യന്‍ ലോബിയാണോ- അല്ല, മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂ ടീമുകള്‍ക്കായി കളിക്കുന്ന താരമാണോ-അതുമല്ല. മുംബൈ, കര്‍ണാടക ടീമുകള്‍ക്കു വേണ്ടിയാണോ കളിക്കുന്നത്- അല്ല. ഇതാണ് യഥാര്‍ഥ കാരണം, ജയ് ഷാ അംഗീകരിച്ചു കഴിഞ്ഞിട്ടുള്ള പുതിയ ക്വാട്ടയാണിത് എന്നായിരുന്നു ഒരു വീഡിയോ പങ്കുവച്ചു കൊണ്ട് അനുരാഗെന്ന ആരാധകന്‍ കുറിച്ചത്.
അടുത്തിടെ ഇംഗ്ലണ്ട് ലയണ്‍സുമായി നടന്ന അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യന്‍ എ ടീമിനു വേണ്ടി സെഞ്ച്വറി കുറിച്ച ശേഷം ശ്രീരാമനോടുള്ള ആദരസൂചകമായി വില്ല് കുലയ്ക്കുന്നത് ആംഗ്യം കാണിച്ച് ഭരത് ആഹ്ലാദ പ്രകടനം നടത്തിയിരുന്നു. ഇതിന്റെ വീഡിയോ പങ്കുവച്ചാണ് ഭരതിനു ഇന്ത്യന്‍ ടീമില്‍ തുടര്‍ച്ചയായി അവസരങ്ങള്‍ ലഭിക്കാനുള്ള കാരണവും ഇതു തന്നെയാണെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ താല്‍പ്പര്യമാണ് ഇതിനു പിറകിലെന്നും ആരോപണമുന്നയിച്ചത്.
30 കാരനായ ഭരത് ഇന്ത്യക്കു വേണ്ടി ഏഴു ടെസ്റ്റുകളിലായി 11 ഇന്നിങ്‌സുകളാണ് ഇതിനകം കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 21.50 ശരാശരിയില്‍ നേടാനായത് 215 റണ്‍സ് മാത്രമാണ്. ഒരു ഫിഫ്റ്റിയോ, സെഞ്ച്വറിയോ പോലും റെഡ് ബോള്‍ ക്രിക്കറ്റില്‍ ഭരത് ഇനിയും നേടിയിട്ടുമില്ല. 44 റണ്‍സാണ് ഇന്ത്യന്‍ കുപ്പായത്തില്‍ അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.

വിക്കറ്റ് കീപ്പിങിലും ശരാശരി പ്രകടനമാണ് ഭരത് ഇതുവരെ കാഴ്ചവച്ചിട്ടുള്ളത്. ഇംഗ്ലണ്ടുമായുള്ള ആദ്യ ടെസ്റ്റില്‍ മൂന്നു ക്യാച്ചുകള്‍ വിക്കറ്റിനു പിന്നില്‍ ഭരത് പാഴാക്കിയിരുന്നു. ചില സ്റ്റംപിങ് അവസരങ്ങളും നഷ്ടപ്പെടുത്തി. ഇപ്പോള്‍ വിശാഖപട്ടണത്തു നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ ഒന്നാമിന്നിങ്‌സില്‍ ഓലി പോപ്പിന്റെ ഒരു അനായാസ സ്റ്റംപിങ് അവസരവും ഭരത് കളഞ്ഞുകുളിച്ചിരുന്നു. ബാറ്റിങിലാവട്ടെ കളിച്ച മൂന്നു ഇന്നിങ്‌സുകളില്‍ 41, 28, 17 എന്നിങ്ങനെയാണ് താരത്തിന്റെ സ്‌കോറുകള്‍.
അതേസമയം, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡുള്ള താരമാണ് സഞ്ജു. കേരളത്തിനു വേണ്ടി 60 മല്‍സരങ്ങളില്‍ നിന്നും 38.83 ശരാശരിയില്‍ 3534 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുണ്ട്. 10 സെഞ്ച്വറികളും 15 ഫിഫ്റ്റികളുമടക്കമാണിത്. ഉയര്‍ന്ന സ്‌കോര്‍ 211 റണ്‍സുമാണ്. ഈ സീസണിലെ രഞ്ജിയില്‍ കേരളത്തിനായി മൂന്നു മല്‍സരങ്ങളിലായി നാലു ഇന്നിങ്‌സുകളില്‍ കളിച്ച സഞ്ജു 48.33 ശരാശരിയില്‍ 145 റണ്‍സെടുത്തിട്ടുണ്ട്. ഒരു ഫിഫ്റ്റിയടക്കമാണിത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications