IND vs ENG 5th t20: ഇന്ത്യന്‍ നിരയില്‍ മാറ്റം ഉറപ്പ്, രാഹുലിന് പകരം ഇഷാന്‍ എത്തുമോ?
അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന് വൈകീട്ട് 7 മണിക്ക് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടക്കുകയാണ്. അഞ്ച് മത്സര പരമ്പരയില്‍ ഇരു ടീമും 2-2 എന്ന നിലയിലുള്ളതിനാല്‍ അഞ്ചാം മത്സരത്തിലെ ജേതാവാകും പരമ്പര സ്വന്തമാക്കുക. അതിനാല്‍ ഏറ്റവും മികച്ച താരനിരയെത്തന്നെ കളത്തിലിറക്കി പരമ്പര നേടാനാവും ഇരു ടീമും ശ്രമിക്കുക. നാലാം മത്സരത്തിലെ ഇന്ത്യന്‍ ടീമില്‍ നിന്ന് രണ്ട് മാറ്റങ്ങളാണ് കലാശപ്പോരില്‍ പ്രതീക്ഷിക്കപ്പെടുന്നത്. അത് എന്തൊക്കെയാണെന്ന് നോക്കാം.

രാഹുലിന് പകരം ഇഷാന്‍ കിഷന്‍
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ഏറ്റവും മോശം പ്രകടനം നടത്തുന്ന സീനിയര്‍ താരം കെ എല്‍ രാഹുലാണ്. ഓപ്പണറായ താരത്തിന് കഴിഞ്ഞ നാല് മത്സരത്തിലും തിളങ്ങാനായില്ല. രണ്ട് തവണ പൂജ്യത്തിന് പുറത്താവുകയും ചെയ്തു. ഇതോടെ നിര്‍ണ്ണായക മത്സരത്തില്‍ രാഹുലിന്റെ ഓപ്പണര്‍ സ്ഥാനം നഷ്ടപ്പെടാന്‍ സാധ്യത ഏറെയാണ്. മികച്ച ഫോമിലുള്ള ഇഷാന്‍ കിഷനെ രോഹിത് ശര്‍മയോടൊപ്പം ഓപ്പണറാക്കി ഇറക്കിയേക്കും.
മുംബൈ ഇന്ത്യന്‍സില്‍ ഓപ്പണര്‍മാരായി ഒരുമിച്ചിറങ്ങി തിളങ്ങാന്‍ രോഹിതിനും ഇഷാന്‍ കിഷനും സാധിച്ചിരുന്നു. ഈ അവസരത്തില്‍ ഇരുവരുടെയും കൂട്ടുകെട്ടില്‍ ഇന്ത്യയും പ്രതീക്ഷ വെച്ചേക്കും. ഇഷാന്‍ ഇടം കൈയനാണെന്നത് കൂടുതല്‍ പോസിറ്റീവായ കാര്യമാണ്. അരങ്ങേറ്റ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ ഇഷാനെ നാലാം മത്സരത്തില്‍ ഇന്ത്യ പുറത്തിരുത്തിയിരുന്നു.
രാഹുലിനെ ഇന്ത്യയുടെ നമ്പര്‍ വണ്‍ ടി20 ബാറ്റ്‌സ്മാനായാണ് ടീം മാനേജ്‌മെന്റ് പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം ഇന്ത്യയുടെ ബാറ്റിങ് കോച്ച് വിക്രം റാത്തോര്‍ ഇക്കാര്യം പറയുകയും ചെയ്തു. അതിനാല്‍ത്തന്നെ ഏത് സമയത്തും ഫോമിലേക്കുയരാന്‍ മികവുള്ള രാഹുലിനെ ഇന്ത്യ കലാശപ്പോരാട്ടത്തിലും നിലനിര്‍ത്താനും സാധ്യതയുണ്ട്.

സുന്ദറിന് പകരം ടി നടരാജന്‍
നാലാം മത്സരത്തില്‍ ഇന്ത്യന്‍ നിരയില്‍ ഏറ്റവും തല്ലുവാങ്ങിക്കൂട്ടിയത് വാഷിങ്ടണ്‍ സുന്ദറായിരുന്നു. നാല് ഓവറില്‍ 52 റണ്‍സ് വഴങ്ങിയ താരത്തിന് വിക്കറ്റും നേടാന്‍ സാധിച്ചിരുന്നില്ല. ഈ അവസരത്തില്‍ അഞ്ചാം മത്സരത്തില്‍ സുന്ദര്‍ പുറത്തിരിക്കാന്‍ സാധ്യത കൂടുതലാണ്. പരിക്കിന്റെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ഇടം കൈയന്‍ പേസര്‍ ടി നടരാജനെ ഇന്ത്യ കലാശപ്പോരിലേക്ക് പരിഗണിച്ചേക്കും.
നിലവില്‍ ഇന്ത്യന്‍ ടീമിലുള്ള ഏക ഇടം കൈയന്‍ പേസറാണ് നടരാജന്‍. ടി20 ലോകകപ്പിനുള്ള ടീമിലേക്ക് ഇന്ത്യ പരിഗണിക്കപ്പെടുന്ന താരമാണ് നട്ടു. അതിനാല്‍ത്തന്നെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ പരിചയസമ്പത്ത് നടരാജന് നല്‍കേണ്ടതായിട്ടുണ്ട്. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ തിളങ്ങിയ നടരാജന് ഇംഗ്ലണ്ടിനെതിരായ നിര്‍ണ്ണായക മത്സരത്തില്‍ അവസരം ലഭിക്കാന്‍ സാധ്യത കൂടുതലാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications