For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG 3rd T20: 'എന്തൊരു മോശം ശരീര ഭാഷയാണിത്' ഇന്ത്യന്‍ താരങ്ങളെ വിമര്‍ശിച്ച് കോലി

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യില്‍ ഇന്ത്യ എട്ട് വിക്കറ്റിനാണ് പരാജയം ഏറ്റുവാങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആതിഥേയരായ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 10 എട്ട് പന്ത് ബാക്കി നില്‍ക്കെ രണ്ട് വിക്കറ്റ് ബാക്കി നിര്‍ത്തി വിജയം സ്വന്തമാക്കുകയായിരുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും ആധിപത്യം കാട്ടാന്‍ ഇന്ത്യക്ക് സാധിച്ചില്ല. ഇപ്പോഴിതാ ഇന്ത്യന്‍ താരങ്ങളുടെ ഫീല്‍ഡിങ്ങിനിറങ്ങിയപ്പോഴുള്ള ശരീര ഭാഷയെ വിമര്‍ശിച്ചിരിക്കുകയാണ് നായകന്‍ വിരാട് കോലി.

Virat Kohli slams India's body language while fielding | Oneindia Malayalam

'ഫീല്‍ഡിങ്ങിനിറങ്ങിയപ്പോള്‍ ജയിക്കാനുള്ള ആവേശത്തില്‍ കുറവ് വന്നു. തിരിച്ചുവരാന്‍ ഞങ്ങള്‍ ശ്രമിച്ചു. എന്നാല്‍ രണ്ടാം ഭാഗത്തിലെ ശരീരഭാഷ അതിന് അനുയോജ്യമല്ലായിരുന്നു. ടോസ് മത്സരത്തിലെ നിര്‍ണ്ണായക ഘടകമാണ്. ന്യൂബോളില്‍ ആദ്യം ബാറ്റ് ചെയ്യുക വളരെ പ്രയാസമുള്ള കാര്യമാണ്. ഇംഗ്ലണ്ടിന് എക്‌സ്ട്രാ പേസും മികച്ച ലൈനും ലെങ്തും ബൗളിങ്ങില്‍ കൊണ്ടുവരാന്‍ സാധിച്ചു. കൂട്ടുകെട്ടുകള്‍ അനിവാര്യമായിരുന്നെങ്കിലും അതുണ്ടായില്ല. ആദ്യ ഘട്ടത്തില്‍ ഹര്‍ദിക് പാണ്ഡ്യയും ബുദ്ധിമുട്ടി. ആക്രമിക്കുക അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. എനിക്ക് കൂടുതല്‍ തുടരേണ്ടത് അനിവാര്യമായിരുന്നു. അതിനായാണ് നിലയുറപ്പിച്ച ശേഷം ഭേദപ്പെട്ട ടോട്ടലിനായി ശ്രമിച്ചത്'-കോലി പറഞ്ഞു.

viratkohli

പേരുകേട്ട താരങ്ങളെല്ലാം ഇന്ത്യക്കായി ഇറങ്ങിയിട്ടും ബാറ്റിങ്ങില്‍ അമ്പേ പരാജയപ്പെട്ടു. രോഹിത് ശര്‍മ (17 പന്തില്‍ 15),കെ എല്‍ രാഹുല്‍ (0),ഇഷാന്‍ കിഷന്‍ (9 പന്തില്‍ 4) എന്നിവരെല്ലാം പെട്ടെന്ന് മടങ്ങിയതോടെ ടീം സമ്മര്‍ദ്ദത്തിലായി. വിരാട് കോലി മാത്രമാണ് (46 പന്തില്‍ 77*) ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. എട്ട് ഫോറും നാല് സിക്‌സും പറത്തിയ മനോഹര ഇന്നിങ്‌സായിരുന്നു അദ്ദേഹത്തിന്റേത്. റിഷഭ് പന്ത് (20 പന്തില്‍ 25) കോലിയുടെ തെറ്റായ കോളില്‍ റണ്ണിന് ശ്രമിച്ച് റണ്ണൗട്ടായത് മത്സരത്തില്‍ വഴിത്തിരിവായി.

മികച്ച ഫോമില്‍ ബാറ്റുവീശുകയായിരുന്ന റിഷഭ് പുറത്തായത് ഇന്ത്യയുടെ മധ്യനിരയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കി. ശ്രേയസ് അയ്യര്‍ (9),ഹര്‍ദിക് പാണ്ഡ്യ (15) എന്നിവരും റണ്‍സുയര്‍ത്തുന്നതില്‍ പരാജയപ്പെട്ടു. ആദ്യ മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ ടോസ് ലഭിച്ച ടീമാണ് ജയിച്ചിരിക്കുന്നത്. ആദ്യം ബാറ്റ് ചെയ്യുന്ന ടീം ബുദ്ധിമുട്ടുന്ന കാഴ്ചയാണുള്ളത്. അഞ്ച് മത്സര പരമ്പരയില്‍ നിലവില്‍ 2-1ന് ഇംഗ്ലണ്ട് മുന്നിലാണ്.

Story first published: Wednesday, March 17, 2021, 9:40 [IST]
Other articles published on Mar 17, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+