For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG 3rd T20: എതിരാളികളില്ല, ഇനി സച്ചിനും മുകളില്‍ വിരാട് കോലി, പുതിയ റെക്കോഡ്

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യിലൂടെ പുതിയ റെക്കോഡ് സ്വന്തം പേരിലാക്കി വിരാട് കോലി. മൂന്നാം മത്സരത്തില്‍ ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ് നിര തകര്‍ന്നപ്പോഴും പുറത്താവാതെ 77 റണ്‍സുമായി കോലി കളം നിറഞ്ഞാടി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും അപരാജിത അര്‍ധ സെഞ്ച്വറി കോലി നേടിയതോടെ പുതിയൊരു തകര്‍പ്പന്‍ റെക്കോഡും അദ്ദേഹം സ്വന്തം പേരിലാക്കി. ഇന്ത്യന്‍ താരങ്ങളില്‍ കൂടുതല്‍ തവണ പുറത്താവാതെ 50ലധികം റണ്‍സ് നേടിയ താരമെന്ന റെക്കോഡാണ് കോലി സ്വന്തമാക്കിയത്.

ഇത് 50ാം തവണയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ 50ലധികം റണ്‍സ് നേടി കോലി പുറത്താവാതെ നില്‍ക്കുന്നത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡാണ് കോലി തകര്‍ത്തത്. 49 തവണയാണ് സച്ചിന് ഈ നേട്ടത്തിലെത്താനായത്. സച്ചിനെക്കാള്‍ കുറവ് ഇന്നിങ്‌സില്‍ നിന്ന് തന്നെ ഈ നേട്ടത്തിലെത്താന്‍ കോലിക്ക് സാധിച്ചു. 48 തവണ നേട്ടത്തിലെത്തിയ എംഎസ് ധോണിയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 35 തവണ ഈ നേട്ടത്തിലെത്തിയ രാഹുല്‍ ദ്രാവിഡാണ് നാലാം സ്ഥാനത്ത്.

viratkohli

അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ തവണ 50 ലധികം റണ്‍സുമായി പുറത്താവാതെ നിന്ന താരങ്ങളില്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ജാക്‌സ് കാലീസാണ് തലപ്പത്ത്. 64 തവണയാണ് കാലിസ് ഈ നേട്ടത്തിലെത്തിയത്. മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം ശിവനാരായണ്‍ ചന്ദ്രപോള്‍ 56 തവണ ഈ നേട്ടത്തിലെത്തി രണ്ടാം സ്ഥാനത്തുണ്ട്. വിരാട് കോലി മൂന്നാം സ്ഥാനത്താണ്. നിലവിലെ താരങ്ങളില്‍ കോലിയുടെ റെക്കോഡിന് ഒപ്പമെത്താന്‍ മറ്റുതാരങ്ങളില്ല.

സമീപകാലത്തായി മോശം ബാറ്റിങ് പ്രകടനം കൊണ്ട് വിമര്‍ശനം നേരിട്ടിരുന്ന കോലി ശക്തമായ തിരിച്ചുവരവാണ് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലൂടെ നടത്തിയിരിക്കുന്നത്. അവസാന രണ്ട് മത്സരത്തിലും 70ന് മുകളില്‍ പുറത്താവാതെ സ്‌കോര്‍ നേടാന്‍ കോലിക്ക് സാധിച്ചു. ടി20 ലോകകപ്പ് നടക്കാനിരിക്കെ കോലിയുടെ പ്രകടനം ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്നത്.

റണ്‍സ് പിന്തടരുമ്പോള്‍ ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാനാണ് കോലി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ത്തന്നെ റണ്‍സ് പിന്തുടരുമ്പോള്‍ ഇത്രയും മികച്ച പ്രകടനം നടത്തിയ മറ്റൊരു താരമില്ലെന്ന് പറയാം. നിലവില്‍ ഇംഗ്ലണ്ട് 2-1ന് മുന്നിലാണ്. രണ്ട് മത്സരങ്ങള്‍ ശേഷിക്കെ മത്സരം കൂടുതല്‍ ആവേശകരമാവുകയാണ്. നാലാം മത്സരത്തില്‍ തോറ്റാല്‍ ഇന്ത്യക്ക് പരമ്പര നഷ്ടമാവും. ടോസ് മത്സരത്തില്‍ നിര്‍ണ്ണായക ഘടകമായിരിക്കുകയാണ്. ടോസ് നേടിയ ടീമാണ് ആദ്യ മൂന്ന് മത്സരത്തിലും വിജയിച്ചത്.

Story first published: Wednesday, March 17, 2021, 13:06 [IST]
Other articles published on Mar 17, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+