For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG 3rd T20: തോല്‍വിയിലും ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ കുറിച്ച അഞ്ച് റെക്കോഡുകളിതാ

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യില്‍ എട്ട് വിക്കറ്റിന് ഇന്ത്യ തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ്. ആതിഥേയരായ ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ് നിര ഒന്നടങ്കം നിരാശപ്പെടുത്തിയതോടെ ടീമിന് വലിയ തിരിച്ചടി നേരിടേണ്ടി വരികയായിരുന്നു. ഇതോടെ അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 2-1ന് പിന്നിലാവുകയും ചെയ്തു. രണ്ടാം തോല്‍വി വഴങ്ങിയതോടെ ടി20 റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്താനുള്ള സുവര്‍ണ്ണാവസരവും ഇന്ത്യ നഷ്ടപ്പെടുത്തി. മൂന്നാം ടി20യില്‍ ഇന്ത്യ തോറ്റെങ്കിലും ഇന്ത്യയുടെ ബാറ്റ്‌സ്മാന്‍മാര്‍ കുറിച്ച അഞ്ച് റെക്കോഡുകളിതാ.


10ാം തവണ തുടര്‍ച്ചയായി രണ്ട് ടി20 അര്‍ധ സെഞ്ച്വറി

10ാം തവണ തുടര്‍ച്ചയായി രണ്ട് ടി20 അര്‍ധ സെഞ്ച്വറി

ഇന്ത്യന്‍ നായകന്‍ വിരാട് കോലി അവസാന രണ്ട് മത്സരത്തിലും ഇന്ത്യക്കായി അര്‍ധ സെഞ്ച്വറി നേടിയിരുന്നു. രണ്ടാം മത്സരത്തില്‍ പുറത്താവാതെ 73 റണ്‍സുമായി ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാന്‍ കോലിക്ക് സാധിച്ചപ്പോള്‍ മൂന്നാം മത്സരത്തില്‍ ബാറ്റിങ് നിര തകര്‍ന്നപ്പോള്‍ പുറത്താവാതെ 77 റണ്‍സാണ് കോലി നേടിയത്. ഇത് 10ാം തവണയാണ് കോലി ടി20യില്‍ തുടര്‍ച്ചയായി രണ്ട് ഫിഫ്റ്റി നേടുന്നത്. ആറ് തവണ ഈ നേട്ടത്തിലെത്തിയ ക്രിസ് ഗെയ്ല്‍, മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ബ്രണ്ടന്‍ മക്കല്ലം എന്നിവരാണ് രണ്ടാം സ്ഥാനത്ത്.

ഡെത്ത് ഓവറില്‍ ഉയര്‍ന്ന സ്‌കോര്‍

ഡെത്ത് ഓവറില്‍ ഉയര്‍ന്ന സ്‌കോര്‍

ഡെത്ത് ഓവറിലെ തന്റെ ഉയര്‍ന്ന സ്‌കോറെന്ന നേട്ടം വിരാട് കോലി മൂന്നാം മത്സരത്തിലൂടെ സ്വന്തമാക്കി. 17 പന്തില്‍ നിന്ന് 49 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. ഇന്ത്യയുടെ ടോപ് ഓഡറിനെ വീഴ്ത്തിയ മാര്‍ക്ക് വുഡിനെ തിരഞ്ഞുപിടിച്ച് ആക്രമിച്ചായിരുന്നു കോലി റണ്‍സുയര്‍ത്തിയത്. എട്ട് ഫോറും നാല് സിക്‌സും കോലിയുടെ ഇന്നിങ്‌സിനൊപ്പം നിന്നു.

കെ എല്‍ രാഹുലിന് നാണക്കേട്

കെ എല്‍ രാഹുലിന് നാണക്കേട്

ടി20യില്‍ തുടര്‍ച്ചയായി രണ്ട് മത്സരത്തില്‍ പൂജ്യത്തിന് പുറത്താവുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നാണംകെട്ട റെക്കോഡില്‍ കെ എല്‍ രാഹുല്‍ പേരുചേര്‍ത്തു. ആദ്യ മത്സരത്തില്‍ 1 റണ്‍സെടുത്ത രാഹുല്‍ പിന്നീടുള്ള രണ്ട് മത്സരത്തിലും അക്കൗണ്ട് തുറക്കാനാവാതെ മടങ്ങി. ഇംഗ്ലണ്ടിനെതിരേ ടി20 സെഞ്ച്വറിയുള്ള രാഹുല്‍ ടി20 ബാറ്റിങ് റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തുള്ള താരമാണ്.

ടീമിന്റെ രക്ഷകനായി കോലി

ടീമിന്റെ രക്ഷകനായി കോലി

സഹതാരങ്ങള്‍ 30 റണ്‍സിന് മുകളില്‍ നേടാത്ത ടി20 മത്സരങ്ങളില്‍ കൂടുതല്‍ തവണ 75ന് മുകളില്‍ റണ്‍സ് നേടിയ താരമെന്ന റെക്കോഡ് കോലിക്ക് സ്വന്തം. ഇത് അഞ്ചാം തവണയാണ് കോലി ഈ നേട്ടത്തിലെത്തുന്നത്. ശ്രീലങ്കയുടെ മഹേല ജയവര്‍ധന നാല് തവണ ഈ നേട്ടത്തിലെത്തിയിട്ടുണ്ട്. രണ്ട് തവണ എട്ട് താരങ്ങളും ഒരു തവണ 52 താരങ്ങളും ഈ നേട്ടത്തിലെത്തിയിട്ടുണ്ട്. റണ്‍സ് പിന്തുടരുമ്പോള്‍ കോലിയുടെ മികവിന് എതിരാളികളില്ല.

കൂടുതല്‍ നോട്ടൗട്ട്

കൂടുതല്‍ നോട്ടൗട്ട്

ഇന്ത്യന്‍ താരങ്ങളില്‍ പുറത്താവാതെ കൂടുതല്‍ 50ന് മുകളില്‍ റണ്‍സെടുത്ത താരമെന്ന റെക്കോഡ് കോലിക്ക് സ്വന്തം. മൂന്നാം ടി20യിലെ പ്രകടനം ഉള്‍പ്പെടെ ഇത് 50ാം തവണയാണ് കോലി പുറത്താവാതെ നില്‍ക്കുന്നത്. 49 തവണ പുറത്താവാതെ നിന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡാണ് കോലി തകര്‍ത്തത്. ഇന്ത്യയുടെ മറ്റ് പല താരങ്ങളും നിരാശപ്പെടുത്തിയ സമയത്തും ഒറ്റയ്്ക്ക് ടീമിനെ വിജയതീരത്തേക്ക് നയിക്കാന്‍ കോലിക്ക് സാധിച്ചിട്ടുണ്ട്.

Story first published: Wednesday, March 17, 2021, 12:18 [IST]
Other articles published on Mar 17, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+