Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: 73 ബോളില്‍ വെറും 35 റണ്‍സ്, 122 ബോളില്‍ 100! ജയ്‌സ്വാളിനു ഇതെങ്ങനെ സാധിച്ചു?

രാജ്‌കോട്ട്: യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയിലേറി ഇംഗ്ലണ്ടുമായുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടീം ഇന്ത്യ പിടിമുറുക്കിയിരിക്കുകയാണ്. 322 റണ്‍സ് ലീഡാണ് കളിയില്‍ ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. വളരെ പതിയെ തുടങ്ങിയ ശേഷം പിന്നീട് ടോപ്പ് ഗിയറിലേക്കു മാറിയ ജയ്‌സ്വാള്‍ (104) കിടിലന്‍ സെഞ്ച്വറി നേടിയ ശേഷമാണ് റിട്ടയേര്‍ഡ് ഹര്‍ട്ടായി ക്രീസ് വിട്ടത്. 133 ബോളില്‍ നിന്നും ഒമ്പതു ഫോറും അഞ്ചു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. 122 ബോളുകളാണ് സെഞ്ച്വറിയിലെത്താന്‍ ജയ്‌സ്വാളിനു വേണ്ടിവന്നത്.

പക്ഷെ വളരെ വിരസമായിരുന്നു ഇന്നിങ്‌സിന്റെ തുടക്കത്തില്‍ ജയ്‌സ്വാളിന്റെ ബാറ്റിങ്. സിംഗിള്‍ പോലുമെടുക്കാന്‍ ശ്രമിക്കാതെ പരമാവധി ബോളുകള്‍ മുട്ടിയിട്ട് താരം ഇന്ത്യന്‍ സ്‌കോറിങ് പതുക്കെയാക്കുകയായിരുന്നു. നേരത്തേ നടന്ന ടെസ്റ്റുകളുടെ രണ്ടാമിന്നിങ്‌സുകളിലും ജയ്‌സ്വാള്‍ ഇതേ രീതിയില്‍ സ്ലോ ഇന്നിങ്‌സുകള്‍ കളിച്ച ശേഷം പുറത്തായിട്ടുണ്ട്.

YASHASVI JAISWAL

ഈ ടെസ്റ്റിലും അതു തന്നെ ആവര്‍ത്തിക്കുമെന്നായിരുന്നു തുടക്കത്തില്‍ എല്ലാവരും ഉറപ്പിച്ചത്. ആദ്യത്തെ 41 ബോളുകള്‍ നേരിട്ടപ്പോള്‍ ജയ്‌സ്വാള്‍ നേടിയത് വെറും 10 റണ്‍സ് മാത്രമാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടീം സ്‌കോര്‍ 30ല്‍ വച്ച് പുറത്താവുന്നതു വരെ ജയ്‌സ്വാളിന്റെ ബാറ്റിങ് തീര്‍ത്തും നിരാശപ്പെടുത്തുന്നതായിരുന്നു.

രോഹിത് മടങ്ങിയ ശേഷം ശുഭ്മന്‍ ഗില്‍ ബാറ്റിങ് പങ്കാളിയായി വന്നതോടെയാണ് ജയ്‌സ്വാള്‍ പതിയെ സ്‌കോറിങിനു വേഗത കൂട്ടിയത്. അപൂര്‍വ്വമായി മാത്രമേ ഫോറുകള്‍ പോലും താരത്തിനു നേടായായുള്ളൂ. ആദ്യത്തെ 73 ബോളുകള്‍ കഴിഞ്ഞപ്പോള്‍ ജയ്‌സ്വാളിന്റെ അക്കൗണ്ടിലുണ്ടായിരുന്നത് 35 റണ്‍സാണ്.

പിന്നീടങ്ങോട്ടാണ് താരത്തിന്റെ സ്‌കോറിങ് മറ്റൊരു തലത്തിലേക്കുയര്‍ന്നത്. അടുത്ത 49 ബോളില്‍ ജയ്‌സ്വാള്‍ വാരിക്കൂട്ടിയത് 65 റണ്‍സാണ്. ഇതോടെ 122 ബോളില്‍ തന്റെ സെഞ്ച്വറിയും പൂര്‍ത്തിയാക്കി. അവസാനത്തെ 49 ബോളില്‍ ഇംഗ്ലീഷ് ബൗളര്‍മാര്‍ക്കു മേല്‍ താരം ഇടിത്തീയാവുകയായിരുന്നു. അഞ്ചു സിക്‌സറും ആറു ഫോറുമടക്കമാണ് 65 റണ്‍സ് ജയ്‌സ്വാളിനു 49 ബോളില്‍ ലഭിച്ചത്.

YASHASVI JAISWAL

6, 4, 4, 0, 0, 0, 6, 6, 0, 0, 0, 4, 0, 1, 6, 0, 1, 6, 0, 0, 0, 1 0, 0, 4, 0, 4, 0, 0, 1, 1, 0, 0, 0, 1, 1, 0, 0, 0, 0, 2, 0, 0, 0, 0, 1, 1, 4 എന്നിങ്ങനെയാണ് അവസാനത്തെ 49 ബോളില്‍ താരം റണ്‍സ് അടിച്ചെടുത്തത്. ഇംഗ്ലണ്ടിന്റെ ഇതിഹാസ ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സനെ ജയ്‌സ്വാള്‍ ഒരോവറില്‍ നാണംകെടുത്തുക തന്നെ ചെയ്തു.

19 റണ്‍സാണ് ഇന്ത്യന്‍ യുവ താരം ഒരോവറില്‍ വാരിക്കൂട്ടിയത്. 27ാം ഓവറിലായിരുന്നു ഇത്. ആദ്യ ബോളില്‍ ഫോറടിച്ച് ആന്‍ഡേഴ്‌സനെ വരവേറ്റ ജയ്‌സ്വാള്‍ അവസാനത്തെ മൂന്നു ബോളില്‍ ഒരു സിക്‌സറും രണ്ടു ഫോറുമടിച്ചു.

തൊട്ടടുത്ത ഓവറില്‍ സ്പിന്നര്‍ ടോം ഹാര്‍ട്ട്‌ലിക്കെതിരേ തുടര്‍ച്ചയായി രണ്ടു സിക്‌സറുകളും ജയ്‌സ്വാള്‍ പറത്തിയിരുന്നു. ഒടുവില്‍ മാര്‍ക്ക് വുഡെറിഞ്ഞ 39ാമത്തെ ഓവറിലെ അവസാനത്തെ ബോളില്‍ ബൗണ്ടറി പായിച്ച് താരം അര്‍ഹിച്ച സെഞ്ച്വറിയും പൂര്‍ത്തിയാക്കുകയായിരുന്നു. ജയ്‌സ്വാളിന്റെ മൂന്നാമത്തെ ടെസ്റ്റ് സെഞ്ച്വറി കൂടിയാണിത്.

Story first published: Saturday, February 17, 2024, 18:00 [IST]
Other articles published on Feb 17, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+